നൂറിൻ പല്ല് തേയ്ക്കാറില്ല, പല്ല് തേക്കാതെ അതൊക്കെ ചെയ്തിട്ടുമുണ്ട്: നടൻ നൂറിൻ ഷെരീഫിനെ കുറിച്ച് നവവവരൻ ഫഹിം പറഞ്ഞത് കേട്ടോ

3616

മലയാളത്തിന്റെ ഹിറ്റ് മേക്കൽ ഒമർ ലുലു പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നൂറിൻ ഷെരീഫ്. കൊല്ലം സ്വദേശിനി യായ നൂറിൻ മികച്ച ഒരു നർത്തകി കൂടിയാണ്.

2017ൽ ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ സിനിമയിൽ അരങ്ങേറ്റം കുറിക്കു ന്നത്. പിന്നീട് ഒരു അഡാർ ലൗ എന്ന സിനിമയിലെ 2 നായികാരിൽ ഒരാളായി എത്തിയതോടെ ആള് വൈറലായി മാറി. സാന്താക്രൂസ്, വെള്ളേപ്പം, ബർമൂഡ തുടങ്ങിയവയാണ് നൂറിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ.

Advertisements

Also Read
പൈപ്പ് ശരിയാക്കാൻ എന്ന് പറഞ്ഞ് വിളിച്ചു വരുത്തി കായംകുളത്ത് 14 കാരനെ 40 കാരി ലൈം ഗീ ക മായി പീ ഡി പ്പിച്ചു, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

അതേ സമയം അഡാർ ലവിലെ മറ്റൊരു നായികയായിരുന്ന പ്രിയ വാര്യരുടെ കണ്ണിറുക്ക് ഹിറ്റായപ്പോൾ നൂറിന്റെ പ്രകടനം അധികമാരും അന്ന് ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് നൂറിൻ എന്ന താരം ശ്രദ്ധിക്കപ്പെട്ടത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച താരം തെലുങ്ക് ചിത്രത്തിലും നായികയായി.

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള നൂറിൻ തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളു മൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെയായിരുന്നു നൂറിന്റെ വിവാഹ നിശ്ചയം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറുമായുള്ള നൂറിന്റെ വിവാഹ നിശ്ചയം.

ബേക്കലിലെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ബിഹൈൻവുഡ്‌സിന് നൽകിയ അഭിമുഖത്തിൽ നൂറിനെ കുറിച്ച് ഭാവി വരൻ ഫഹിം സഫർ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നൂറിൻ എന്നും പല്ല് തേയ്ക്കുന്ന കൂട്ടത്തിലല്ലെന്നാണ് ഫഹിം പറയുന്നത്.

Also Read
അയാൾ എല്ലാവരോടും പറഞ്ഞത് ഞാൻ അയാളെ പ്രണയിച്ചിട്ട് സിനിമയിൽ എത്തിയപ്പോൾ ചതിച്ചു എന്നാണ്, ഒരു പ്രമുഖ നടൻ എന്നെ പ്രപ്പോസും ചെയ്തിരുന്നു: ഗായത്രി സുരേഷ് അന്ന് പറഞ്ഞത്

നൂറിന്റെ വീട്ടുകാർ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഫഹിം പറയുന്നു. ഭാവി വധുവിൽ കാണേണ്ട ഗുണങ്ങളെ കുറിച്ച് പറയാൻ അവതാരക ആവശ്യപ്പെട്ടപ്പോഴാണ് എന്നും പല്ല് തേക്കണമെന്ന് ഫഹിം പറഞ്ഞത്. അതെന്താ നൂറിൻ പല്ല് തേക്കുന്ന കൂട്ടത്തിലല്ലേയെന്ന് ചോദിച്ചപ്പോൾ ഫഹിം വിശദീകരണവും നൽകി. നൂറിൻ എന്നും പല്ല് തേയ്ക്കാറില്ല.

നൂറിന്റെ വീട്ടുകാരും പറയുന്ന കംപ്ലേന്റാണ് അത്. പല്ല് തേക്കാതെ പോയി നൂറിൻ ഉദ്ഘാടനമൊക്കെ ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇതൊക്കെ ഒരു മേക്ക് ബിലീഫാണെന്നാണ് നൂറിൻ പറയുന്നത് എന്നും ഫഹിം പറഞ്ഞു. ഫഹിന്റെ മറുപടി കേട്ട് നിർത്താതെ ചിരിക്കുകയാണ് നൂറിൻ ഷെരീഫ്. തന്റെ ഫോളോവേഴ്‌സ് ഇതൊക്കെ കാണുന്നതാണെന്നും ഫഹിമിനോട് നൂറിൻ പറയുന്നുണ്ട്.

അതേ സമയം ജൂൺ, മാലിക്, ഗാങ്സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹിം സഫർ ശ്രദ്ധനേടിയത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളുകൂടിയാണ് ഫഹിം.

Also Read
2 മക്കളുള്ള ബ്യൂട്ടിഷനായ ദേവികയ്ക്ക് വിവാഹിതനായ സതീശനുമായി അവിഹിതം, ഭാര്യയെ ഒഴിവാക്കാൻ സതീശനെ നിർബന്ധിച്ച് ദേവിക, വെട്ടി കൊലപ്പെടുത്തി സതീശ്, കാഞ്ഞങ്ങാട്ട് സംഭവിച്ചത്

Advertisement