എന്ത് കൊണ്ടാണ് മോഹൻലാൽ മമ്മൂട്ടി എന്ന് പറയുന്നതുപോലെ മോഹൻലാൽ സുരേഷ് ഗോപി, മമ്മൂട്ടി മുകേഷ് എന്ന് പറയാത്തത്: കാരണം പറഞ്ഞ് മോഹൻലാൽ

1059

വർഷങ്ങളായി മലയാളത്തിന്റെ താരാജാക്കന്മാരായി വിലസുന്ന സൂപ്പർതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മറ്റെല്ലാ ഭാഷകളിലേയും സൂപ്പർ താരങ്ങൾക്കില്ലാത്ത ഒരുമയും സൗഹൃദവും ആണ് ഇരുവർക്കും തമ്മിലുള്ളത്. ഇന്ന് മലയാളി സിനിമാ പ്രേമികൾക്ക് മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞേ ഉള്ളു മറ്റു താരങ്ങളെല്ലാം.

അതേ സമയം ഇരുവരം തമ്മിൽ സഹോരതുല്യമായ ബന്ധമാണെങ്കിലും രണ്ട് പേരുടെയും ആരാധകർ തമ്മിൽ പൊരിഞ്ഞ ഫാൻ ഫൈറ്റാണ് നടത്തുന്നച്. ഏറ്റവും കൂടുതൽ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള സൂപ്പർതാരങ്ങൾ കൂടിയാണ് ഇരുവരും. ഏതാണ്ട് 60 ൽ കൂടുതൽ സിനിമകളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Advertisements

അതേസമയം മോഹൻലാൽ എന്ന പേരിന്റെ കൂടെ എപ്പോഴും ചേർക്കുന്നത് മമ്മൂട്ടി എന്നാണ് അതേപോലെ തന്നെ മമ്മൂട്ടി എന്ന പേരിനൊപ്പം മോഹൻലാൽ എന്നും കൂട്ടി വായിക്കുന്നു. ഒരിക്കലും മറ്റൊരു നടന്റെ പേര് ഇവരുടെ കൂടെ കൂട്ടി വായിക്കാറില്ല. അതിന്റെ കാരണം വെളിപ്പെടുത്തി ഇപ്പോൾ മോഹൻലാൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പണ്ടു കാലത്ത് പ്രേംനസീർ സത്യൻ, അല്ലെങ്കിൽ പ്രേംനസീർ മധു എന്നതുപോലെ ആളുകൾ പറയുന്ന പേരാണ് മമ്മൂട്ടി മോഹൻലാൽ എന്നത്. അത് രണ്ടു പേരും ഒരേ കാലത്ത് സിനിമയിൽ എത്തിയതുകൊണ്ടും, തനിക്കോ മമ്മൂട്ടിക്കോ മറ്റു നടന്മാരുടെ പേരുമായി ചേർത്ത് പേരുകൾ പറയാൻ കഴിയാത്തതിനാലുമാണ് എന്നാണ് മോഹൻലാൽ പറയുന്നത്.

അതുമാത്രമല്ല, ഒരാളെ വെച്ച് മറ്റൊരാളെ താരതമ്യം ചെയ്യാൻ കഴിയില്ലല്ലോ എന്നും മോഹൻലാൽ പറയുന്നു. പണ്ടത്തെ കാലഘട്ടങ്ങളെല്ലാം പത്രങ്ങൾ എഴുതുന്നത് പ്രേംനസീർ സത്യൻ, അല്ലെങ്കിൽ പ്രേംനസീർ മധു, സോമൻ സുകുമാരൻ, ഇല്ലെങ്കിൽ പ്രേംനസീർ ജയൻ എന്നിങ്ങനെയാണ്. എല്ലാം രണ്ട് പേരെ വെച്ചുകൊണ്ടാണ് ഇത് പറയുക.

അതുപോലെ ഒരുപാട് പേര് പറയുന്ന ഒരു പേരാണ് മമ്മൂട്ടിയും മോഹൻലാലും. കാരണം ഞങ്ങൾ സിനിമയിലേക്ക് വരുന്നത് ഏതാണ്ട് ഒരേകാലത്താണ്. ഒരുപക്ഷെ വേറൊരു ഭാഷയിലും കാണില്ല. ഞങ്ങൾ ഏതാണ്ട് 60 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംസാരിക്കുമ്പോൾ പെട്ടെന്ന് ബന്ധപ്പെടുത്തി എനിക്ക് പറയാവുന്നത് മമ്മൂട്ടിയുടെ പേരാണ്.

മോഹൻലാൽ സോമേട്ടൻ എന്ന് പറയാൻ പറ്റില്ല, മോഹൻലാൽ സുരേഷ് ഗോപി മോഹൻലാൽ മുകേഷ് എന്ന് പറയാൻ പറ്റില്ല. ഒരാളെ മറ്റൊരാളെ വെച്ച് താരതമ്യപ്പെടുത്താൻ പറ്റില്ലല്ലോ എന്നും മോഹൻലാൽ പറയുന്നു.അതേസമയം മോഹൻലാലും മമ്മൂട്ടിയും തമ്മിൽ വളരെ നല്ല സൗഹൃദമാണ് പങ്കിടുന്നത്. മോഹൻലാലിന് മമ്മൂട്ടി ഇച്ചാക്കയാണ്, മമ്മൂട്ടിയ്ക്ക് ലാലുവും. ഇരുവരുടെയും ആരാധകർ തമ്മിൽ പോർവിളികളും മത്സരബുദ്ധിയുമൊക്കെ മുറുകുമ്പോഴും അതിനുമെല്ലാം അപ്പുറം ഇരുവരും പങ്കിടുന്ന ഒരു സൗഹൃദമുണ്ട്.

രണ്ട് വ്യക്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ആ സൗഹൃദം, അവരിൽ നിന്നും മക്കളിലേക്കും കുടുംബത്തിലേക്കുമൊക്കെ വളർന്ന ഒരപൂർവ്വ ബന്ധമാണത്. ജന്മദിനങ്ങളും വിവാഹവാർഷികവുമൊക്കെ പരസ്പരം ആശംസിക്കാൻ ഇരുവരും മറക്കാറില്ല.

അതിനിടെ പ്രതിഫലത്തിന്റെ കാര്യത്തിലും പ്രേക്ഷകർ ചിന്തിക്കുന്നതിലും അപ്പുറം വലിയ തുകയാണെന്നാണ് അറിയുന്നത്. അത്തരത്തിൽ മലയാളത്തിലെ മുൻനിര നായകന്മാർ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് കോടികൾ ആണെന്നാണ് ഐഎംഡിബി റിപ്പോർട്ടിൽ പറയുന്നത്.

Advertisement