ഭംഗിയുള്ള ശരീരമില്ല, നിറമില്ല, വല്ലാത്തൊരു ശബ്ദമാണ്, പക്ഷേ ഞാൻ കണ്ട ഏറ്റവും മികച്ച നടൻ അദ്ദേഹമാണ്: വെളിപ്പെടുത്തലുമായി വിജയരാഘവൻ

11737

നിരവധി സിനിമകളിലെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അതുല്യ നടനാണ് വിജയരാഘവൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങുന്ന അദ്ദേഹത്തിന് പരുക്കൻ വേഷങ്ങളും കോമഡികയുമെല്ലാം ഒരുപോലെയാണ് വഴങ്ങുന്നത്.

നാടകാചാര്യനായ എൻഎൻ പിള്ളയുടെ മകനായ വിജയരാഘവൻ നാടക വേദയിൽ നിന്നും ആയിരുന്നു സിനിമയിൽ എത്തിയത്. ഇപ്പോഴിതാ വിജയരാഘവന്റെ പഴയൊരു അഭിമുഖം വീണ്ടും വൈറലാവുകയാണ്.
മലയാള സിനിമയിൽ താൻ കണ്ട ഏറ്റവും മികച്ച നടൻ ആരെന്നും തന്നിലേക്ക് ദൈവ വിശ്വാസംകടന്നു വരുന്നതിനെ കുറിച്ചു വിജയരാഘവൻ തുറന്നു പറയുകയാണ്.

Advertisement

മനോരമ ഓൺലൈനിന് താരം നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. വിജയ രാഘവന്റെ വാക്കുകൾ ഇങ്ങനെ:

കുട്ടിക്കാലത്ത് എനിക്ക് ഭക്തിയുണ്ടായിരുന്നില്ല. ഭക്തിയുണ്ടാകാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. വീട്ടിൽ വിളക്കു വെക്കുകയോ നാമം ജപിക്കുകയോ ചെയ്തിരുന്നില്ല. അച്ഛന് വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ട് അമ്മയും അതൊന്നും ചെയ്തിരുന്നില്ല. പക്ഷെ അമ്മയ്ക്ക് വിശ്വാസമുണ്ടായിരുന്നു. എനിക്ക് അച്ഛനോട് വലിയ സ്നേഹമാണെങ്കിലും അമ്മ വലിയൊരു ശക്തിയായിരുന്നു.

അമ്മ മരിച്ചതോടെ എന്തോ പിടിവള്ളി നഷ്ടപ്പെട്ടത് പോലെയായിരുന്നു. ഞാനൊരു ഏകനാണെന്നൊക്കെ തോന്നലുണ്ടായിരുന്നു. ആ സമയത്ത് ഞാൻ മൂകാംബികയിൽ പോയിരുന്നു. എന്റൊരു സുഹൃത്തിന്റെ കൂടെ പോയതായിരുന്നു. ആ സമയത്തൊരു ഫീലിംഗ് ഉണ്ടായി.

അച്ഛൻ പറയാറുണ്ട്, ഭീരുക്കൾ ചാരുന്ന മതിലാണ് ദൈവമെന്ന്. ഞാനൊരു ഭീരുവാണ്. അതുകൊണ്ട് ആയിരിക്കാം. എന്നു കരുതി ദൈവം എന്നൊരു സങ്കൽപ്പമെനിക്കില്ല. ഞാനതിനെ കുറിച്ച് ചിന്തിക്കാറുമില്ല. പക്ഷെ എന്തോ ഒരു ശക്തി ലോകത്തെ നിയന്ത്രിക്കാനുണ്ട്. മുകാംബികയിൽ പോകുമ്പോൾ ഭയങ്കരമായൊരു ഫീലിംഗ് അനുഭവപ്പെടാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മലയാള സിനിമയിൽ താൻ കണ്ട മികച്ച നടൻ ആരെന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകുന്നുണ്ട്.
കുതിരവട്ടം പപ്പു, ഞാൻ കണ്ട ഏറ്റവും നല്ല നടന്മാരിൽ ഒരാളാണ്. അങ്ങേർക്ക് അത്ര ഭംഗിയുള്ള ശരീരമില്ല, നിറമില്ല, വല്ലാത്തൊരു ശബ്ദമാണ്, അങ്ങേരുടെ നോട്ടത്തിന് ചെറിയൊരു പ്രശ്നമുണ്ട്. അങ്ങേര് എത്ര വ്യത്യസ്തമായ റോളുകളാണ് ചെയ്യുന്നത്.

ഞാൻ അദ്ദേഹം നാടകത്തിൽ അഭിനയിക്കുന്നത് കണ്ടിട്ടുണ്ട്. ചെറിയ ചെറിയ സ്‌കിറ്റുകൾ ചെയ്യും, അഭിനേതാക്കൾ പരസ്പരം പറയും ഞാൻ അച്ഛൻ, താൻ കല്യാണ ദല്ലാൾ എന്നൊക്കെ. എന്നിട്ട് അഭിനയിക്കും. കോമഡി എന്നു പറഞ്ഞാൽ നമ്മൾ അന്തം വിട്ട് ചിരിച്ചു പോകും. ഞാൻ ചിരിച്ച് വിലങ്ങി പോയിട്ടുണ്ട്.

അതൊക്കെ അന്നേരം ഉണ്ടാക്കുന്ന സംഭാഷണങ്ങളാണ്. പപ്പുവേട്ടന് ഈ പറഞ്ഞ ഏത് ഗുണമാണുള്ളത്. പക്ഷെ ഭാവനയുണ്ട്. നല്ല ഭാവനയുള്ളൊരാൾ നല്ല അഭിനേതാവ് ആകാനും സാധിക്കുമെന്ന് വിജയ രാഘവൻ വ്യക്തമാക്കുന്നു.

Advertisement