താനും മലയാളത്തിന്റെ പ്രിയ നടൻ ശങ്കരാടിയുമായുള്ള ബന്ധം വെളിപ്പെടുത്തി ലക്ഷ്മി നക്ഷത്ര

604

മിനിസ്‌ക്രീൻ ആരാധകരായ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫലവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ ഷോയിലൂടെ പ്രശ്തയായ ലക്ഷ്മി നക്ഷത്രയ്ക്ക് ആരാധകരും ഏറെയാണ്.

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ ലക്ഷ്മി നക്ഷത്ര തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി പലപ്പോഴും താരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതേ സമയം ലക്ഷ്മി നക്ഷത്രയ്ക്കായി ഫാൻ പേജുകളും ഫാൻ ഫൈറ്റുകളും സോഷ്യൽമീഡിയയിലെ സ്ഥിരം കാഴ്ചയാണ്.

Advertisement

മലയാളികളുടെ മനസ്സിൽ അത്രയ്ക്ക് ഇടംനേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവും കൂടുതൽ ഫാൻസുള്ള അവതാരകയാണ് ലക്ഷ്മിയെന്ന് സോഷ്യൽ മീഡിയയിലെ ഫാൻ പേജുകളും മറ്റും കണ്ടാൽ തന്നെ മനസ്സിലാവും.

അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര അടുത്തിടെ നടത്തുന്നുണ്ട്. തൻറെ ശീലങ്ങളും വിശേഷങ്ങളുമെല്ലാം ചെറിയ വീഡിയോകളാക്കിയാണ് ലക്ഷ്മി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാറുള്ളത്.

കഴിഞ്ഞ ദിവസം ലക്ഷ്മി നക്ഷത്ര പങ്കുവച്ച ഒരു വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത് . തന്റെ മുടി ചുരുണ്ടതാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല, ചുരുണ്ട മുടി കാരണം പണ്ട് സ്‌കൂളിലും കോളേജിലുമെല്ലാം കുട്ടികൾ ചകിരിയെന്നാണ് വിളിച്ചിരുന്നത്.

പിന്നീട് മുടി സ്മൂത്ത് ചെയ്തതാണ്. കൗതുകകരമായ ഒരു കാര്യം കൂടി ലക്ഷ്മി നക്ഷത്ര പറയുന്നുണ്ട്. പഴയകാല നടൻ ശങ്കരാടി അമ്മയുടെ വകയിലുള്ളൊരു അമ്മാവനാണ്. അമ്മയുടെ വീട്ടുപേര് ശങ്കരാടിയിൽ ഹൗസ് എന്നാണെന്നും താരം പറയുന്നു.

Advertisement