ഇന്നുവരെ എന്നെ ആരും ഇങ്ങനെ കെട്ടിപ്പിടിച്ചിട്ടില്ല, ഇമോഷണലായി പ്രണവ് മോഹൻലാൽ തന്നോട് പറഞ്ഞതിനെ പറ്റി സിദ്ദിഖ്

81

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ഇന്ന് മലയാളത്തിലെ ശ്രദ്ധേയനായി യുവതാരമാണ്. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രണവ് ഇപ്പോൾ നായകനും സഹസംവിധായകനും ഒക്കെയാണ്.

സംവിധായകന്ഡ ജീത്തു ജോസഫിന്റെ സഹായികൂടിയായ പ്രണവ് ആദി എന്ന സിനിമയിലാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി തകർപ്പൻ വിജയമയാരുന്നു നേടിയത്.

Advertisement

ഇപ്പോഴിതാ പ്രണവ് മേഹാൻലാലിനെ കുറിച്ച് നടൻ സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ആദി സിനിമയുടെ സെറ്റിലുണ്ടായ ഇമേഷണലായ ഒരു സംഭവത്തെ കുറിച്ചായിരുന്നു സിദ്ദിഖ് പറഞ്ഞത്.ആദിയിൽ പ്രണവിന്റെ അച്ഛനായി എത്തിയത് സിദ്ദിഖ് ആയിരുന്നു.

More Articles:
കുട്ടിയുടുപ്പുകൾ ഇടാൻ ഒരു മടിയുമില്ല, അത് അത്ര മോശം കാര്യമാണെന്ന് തോന്നിയിട്ടില്ല: തുറന്നു പറഞ്ഞ് ഇനിയ

സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ:

സിനിമയിൽ ഒരു ഇമോഷണലായ സീനുണ്ട്. ഞാൻ ആണ് സംസാരിക്കുന്നത്. വളരെ വൈകാരികമായിട്ടാണ് ഞാൻ സംസരിക്കുന്നത്. ഷോട്ട് എടുത്ത് കഴിഞ്ഞ ശേഷം അപ്പു എന്നോട് വളരെ കൗതുകത്തോടെ ചോദിച്ചു, എങ്ങനെയാണ് ചുണ്ട് ഇങ്ങനെ കിടന്ന് വിറപ്പിക്കുന്നതെന്ന്.

പിന്നീട് ആ ഷോട്ട് കെട്ടിപ്പിടിച്ചിട്ടൊക്കെ മറ്റൊരു രീതിയിൽ എടുത്തിരുന്നു. അത് കഴിഞ്ഞപ്പോൾ പ്രണവ് കുറെ നേരം എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ കാര്യം തിരക്കി. ഇതുവരെ തന്നെ ആരും ഇത്രയധികം കെട്ടിപ്പിടിച്ചിട്ടില്ലെന്ന് വളരെ കൂളായി പറഞ്ഞു. എല്ലാം വളരെ ലളിതമായി കാണുന്ന ആളാണ് പ്രണവ് എന്നും സിദ്ധീഖ് പറയുന്നു.

More Articles:
എന്റെ അനുജത്തിയാണ് ബിന്ദു എന്നൊന്നും സായിയേട്ടൻ എവിടെയും പറഞ്ഞിട്ടില്ല; തുറന്നടിച്ച് ബിന്ദു പണിക്കർ

അതേ സമയം വിനീത് ശ്രീനിവാൻ സംവിധാനം ചെയ്യുന്ന ഹൃദയം ആണ് പ്രണവിന്റെ ഏറ്റവും പുതിയ ചിത്രം. പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലും പ്രണവ് വേഷമിടുന്നുണ്ട്. 2 ചിത്രത്തിലും കല്യാണി പ്രിയദർശൻ ആണ് നായികയായി എത്തുന്നത്.

Advertisement