എന്റെ അനുജത്തിയാണ് ബിന്ദു എന്നൊന്നും സായിയേട്ടൻ എവിടെയും പറഞ്ഞിട്ടില്ല; തുറന്നടിച്ച് ബിന്ദു പണിക്കർ

2205

മലയാള സിനിമയിൽ മികച്ച വേഷങ്ങൾക്ക് ഒപ്പം ഹാസ്യവും നന്നായി കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമായിരുന്നു നടി ബിന്ദു പണിക്കർ. സിനിമയിൽ പുരുഷന്മാർക്ക് മാത്രം പറ്റിയ ഒന്നല്ല കോമഡി മറിച്ച് സ്ത്രീകൾക്കും അതിഗംഭീരമായി ഇതിൽ തിളങ്ങാൻ സാധിക്കും എന്ന് തെളിയിച്ചു തന്ന നിരവധി താരങ്ങളുണ്ട് മലയാളത്തിൽ. കെപിഎസി ലളിത, ഉർവശി, ഫിലോമിന, സുകുമാരി അമ്മ, ബിന്ദു പണിക്കർ അങ്ങനെ നിരവധി മലയാളം നടിമാർ ഇതിന് ഉദാഹരണമാണ്.

ഇന്നും മലയാളത്തിൽ ഓർത്തിരിക്കുന്ന മനോഹരമായ കോമഡി കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രികൾ കൂടിയാണ് ഇവർ. ഇതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നടി ബിന്ദു പണിക്കർ. കുശുമ്പിയായും, അത്യാർത്തിയുള്ളവളായും, അമ്മയായും, സഹോദരിയായും, ഭാര്യയായും, ഒക്കെ വ്യത്യസ്ത വേഷങ്ങളിൽ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള നടി കൂടിയാണ് ബിന്ദുപണിക്കർ.

Advertisements

കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയും ആയിരുന്നു. ദാമോദര പണിക്കരുടേയും നീനയുടേയും മകളായാണ് താരം ജനിച്ചത്. പ്രണയ വിവഹമായിരുന്നു പണിക്കർ വിഭാഗത്തിൽ പെട്ട അച്ഛന്റേയും ക്രിസ്ത്യാനിയായ അമ്മടുടേയും. ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു ബിന്ദു പണിക്കരുടെ അച്ഛൻ. ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. സ്‌ക്രീനിലൂടെ നമ്മളെ ചിരിപ്പിച്ചു എങ്കിലും നടിയുടെ കഴിഞ്ഞകാലങ്ങൾ അൽപ്പം നൊമ്പരം നൽകുന്നതായിരുന്നു. സംവിധായകൻ ബിജു വി നായർ ആയിരുന്നു താരത്തിന്റെ ഭർത്താവ്. 2003 ൽ ബിജു വി നായർ ഈ ലോകത്ത് നിന്നും വിടപറഞ്ഞിരുന്നു.

Also Read
അമ്പലനടയിൽ വെച്ച് കാമുകനും താലി ചാർത്തി, ഭർത്താവ് കെട്ടിയ താലിക്ക് പകരം കഴുത്തിലുണ്ടായിരുന്നത് മറ്റൊന്ന്, ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വഴിവിട്ട ബന്ധത്തിന്റെ തെളിവ് പുറത്ത്

അതേ സമയം താരത്തിന്റെ ഒരു പഴയകാല അഭിമുഖം ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ആരെയും ഒന്നും ഒളിച്ചിട്ടില്ല, ബിന്ദു എന്റെ അനുജത്തിയാണ് എന്നൊന്നും സായിയേട്ടനും എവിടെയും പറഞ്ഞിട്ടില്ല എന്നും നടി അന്ന് പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

തീർത്തും അപ്രതീക്ഷിതമായിട്ടാണ് താൻ സിനിമയിൽ എത്തിയതെന്ന് മിക്ക അഭിമുഖങ്ങളിലും ബിന്ദു പറഞ്ഞിട്ടുണ്ട്. സിനിമയിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു ബിന്ദുവിന്റെ കുടുംബത്തിന്റെ ഏക ആശ്രയം. അത് ഉപയോഗിച്ചാണ് കല്ല്യാണം കഴിച്ചതുപോലുമെന്നും ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്. ചില കഥാപാത്രങ്ങളെ കാണുമ്പോൾ ഇത് താനാണല്ലോ എന്ന് തോന്നിയിട്ടുളളതായും ബിന്ദു പറഞ്ഞിരുന്നു.

1992ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളം എന്ന ചിത്രത്തിലൂടെയാണ് ബിന്ദു മലയാള സിനിമയിലേക്ക് എത്തിയത്. ബിന്ദുവിന്റെ കഥാപാത്രങ്ങളിൽ മിക്കതും ഹാസ്യകഥാപാത്രങ്ങളായിരുന്നു.എന്നാൽ 2001ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന ചിത്രത്തിൽ ബിന്ദുപണിക്കർ അവതരിപ്പിച്ച നെഗറ്റീവ് കഥാപാത്രത്തിന് ഏറെ കൈയ്യടി ലഭിച്ചിരുന്നു. ചിത്രത്തിൽ അവതരിപ്പിച്ച ദേവുമ്മ എന്ന കഥാപാത്രത്തെയാണ് ബിന്ദു ഏറെ മികച്ചതാക്കിയത്.

1997 ലായിരുന്നു ബിന്ദുവിന്റെ വിവാഹം. സംവിധായകനായിരുന്ന ബിജു വി നായരാണ് ബിന്ദുവിനെ വിവാഹം ചെയ്തത്. കല്യാണി ബി പണിക്കർ ആണ് ബിന്ദുവിന്റെ മകൾ. വർഷങ്ങൾക്ക് മുൻപാണ് ബിജു നായർ ഹൃദയാഘാതം മൂലം വിടവാങ്ങിയത്. ബിജു നായരുടെ മരണത്തിനു ശേഷമാണ് നടൻ സായി കുമാറുമായുള്ള വിവാഹം നടക്കുന്നത്. കുടുംബത്തിനുമൊപ്പം കൊച്ചിയിൽ സ്ഥിര താമസമാക്കിയ ബിന്ദുവിന്റെ ജീവിതത്തിൽ ഇടക്ക് അൽപ്പം ഗോസിപ്പുകളും നിറഞ്ഞിരുന്നു. കല്ല്യാണം കഴിഞ്ഞ് പത്ത് വർഷം തികയാൻ നാല് മാസം ബാക്കിയുള്ളപ്പോഴാണ് ബിന്ദുവിനെ തനിച്ചാക്കി ബിജു വിടവാങ്ങിയത്.

അസോസിയേറ്റ് ഡയറക്ടറായിരുന്നു. പലപ്പോഴും വർക്കുണ്ടായിരുന്നില്ല. മുപ്പത്തിനാല് ദിവസം വെന്റിലേറ്ററിലായിരുന്നു. അപ്പോൾ എനിക്ക് വർക്കിന് പോവാതിരിക്കാൻ പറ്റുമായിരുന്നില്ല. നിഴൽ പോലെ നിന്നയാൾ പെട്ടന്ന് അങ്ങ് പോയപ്പോൾ രണ്ട് മൂന്ന് വർഷം ഡിപ്രഷനിലായി എന്ന് മുൻപ് ബിന്ദു പറഞ്ഞിട്ടുണ്ട്. ബിജു മ, രിച്ചിട്ട് ഏഴു മാസം ആയപ്പോൾ, ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായ സമയത്താണ് ഒരു അമേരിക്കൻ ഷോയിലേക്ക് ക്ഷണം വന്നതെന്ന് ബിന്ദു പറഞ്ഞിരുന്നു.

തന്റെ ചേട്ടനാണ് അതിന് നിർബന്ധിച്ച് അയച്ചതെന്നും ആ ഷോ സായികുമാറിന്റെ നേതൃത്വത്തിൽ ആണ് നടന്നതെന്നും ബിന്ദു മുൻപേ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ അതുകഴിഞ്ഞു തിരിച്ചു വന്നപ്പോഴാണ് സായികുമാറിനേയും കൂട്ടി നാട്ടിൽ പ്രചരിക്കുന്ന വാർത്തകൾ അറിഞ്ഞതെന്നും നടി പറഞ്ഞിരുന്നു. ഷോയ്ക്ക് തങ്ങൾ ഒരേ തരത്തിലുള്ള കോസ്റ്റ്യൂം ഇട്ടതൊക്കെ വലിയ പ്രശ്നമായി പറഞ്ഞു പരത്തി. അതൊന്നും കാര്യമാക്കിയിരുന്നില്ലെന്നും പിന്നീടാണ് സായി കുമാറിന്റെ ചേച്ചിയും ഭർത്താവും ബിന്ദുവിന്റെ വീട്ടിൽ എത്തിയതും വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും ബിന്ദു മുൻപേ വ്യക്തമാക്കിയിട്ടുണ്ട്.

Also Read
അമ്മയുടെ ദേഹത്ത് കെട്ടിപ്പിടിച്ച് ജൂഹി എന്നെ നോക്കിയൊരു നോട്ടമുണ്ട്, തന്റെ നെഞ്ച് പിടഞ്ഞുപോയി ഉറങ്ങിയിട്ട് രണ്ട് ദിവസമായി: നിഷാ സാരംഗ്

എന്നാൽ അപ്പോഴും മകളെ കുറിച്ചായിരുന്നു നടിയുടെ ചിന്ത. സായി കുമാറിന്റെ ബന്ധുക്കൾ വിവാഹം അന്വേഷിച്ചു ചെന്നപ്പോഴും കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതം ഇല്ലെന്നായിരുന്നു ബിന്ദുവിന്റെ മറുപടി. അവർക്കതും സമ്മതമായിരുന്നു. അങ്ങനെയാണ് വീണ്ടുമൊരു വിവാഹത്തിലേക്ക് ബിന്ദു പണിക്കർ എത്തിയത്. 2019 ഏപ്രിൽ 10 നാണ് ഇരുവരും വിവാഹം റജിസ്റ്റർ ചെയ്തതും പുതിയ ജീവിതം തുടങ്ങിയത്.

Advertisement