കല്യാണത്തിന് മുൻപ് ഒത്തിരിപേർ എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു പക്ഷേ, ഭർത്താവുമായി വേർപിരിഞ്ഞതിന്റെ കാരണം ആദ്യമായി വെളിപ്പെടുത്തി സീമ ജി നായർ

1194

വർഷങ്ങളായി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് നടി സീമാ ജി നായർ. നാടക രംഗത്ത് നിന്നും സിനിമയിലേക്കെത്തിയ താരം അഭിനയത്തിന് പുറമേ തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും ഏവർക്കു പ്രിയങ്കരിയായി മാറുകയായിരുന്നു.

ആഴ്ചകൾക്ക് മുൻപ് അർബുദ ബാധിതയായി അന്തരിച്ച നടി ശരണ്യ ശശിയ്ക്ക് താങ്ങും തണലുമായി നിന്നത് നടി സീമയായിരുന്നു. മകളെ പോലെ കണ്ട് ശരണ്യയുടെ എല്ലാ ആവശ്യങ്ങളിലും സീമ മുന്നിൽ നിന്നു. ശരണ്യയുടെ അവസാന നിമിഷങ്ങളിലും എല്ലാ കാര്യത്തിനും മുന്നിൽ നിന്നതും നടിയുടെ അമ്മയ്ക്ക് ആശ്വസമേകിയതുമെല്ലാം സീമയായിരുന്നു.

Advertisements

അതേ സമയം തന്റെ സ്വന്തം ജീവിതത്തിൽ ഒത്തിരി പ്രശ്നങ്ങൾ ഉള്ള ആളാണ് സീമ ജി നായരെന്ന് പലർക്കും അറിവില്ലാത്ത ഒരു കാര്യമാണ്. സീമയും മകനും മാത്രമാണുള്ളതെന്ന് എല്ലാവർക്കും അറിയാം. തന്റെ ഭർത്താവിനെ കുറിച്ച് നടി എവിടെയും തുറന്ന് സംസാരിച്ചിട്ടുമില്ല. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതം തകരാനുണ്ടായ കാരണം എന്താണെന്ന് സീമ ജി നായർ ആദ്യമായി വെളിപ്പെടുത്തുകയാണ്.

ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. രണ്ടാമതൊരു വിവാഹത്തെ കുറിച്ച് കൂടി സീമ ചിന്തിച്ചിരുന്നോ എന്ന ചോദ്യത്തിനൊപ്പം മറ്റ് ചില പ്രശ്നങ്ങളെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം കൂടി നടി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
നുണക്കഥകൾ പടച്ചുവിട്ട് സമൂഹവും ഫാൻസും ഞങ്ങളെ ശത്രുക്കളായാണ് ചിത്രീകരിക്കുന്നത്, അതുകണ്ട് ഇച്ചാക്കയും ഞാനും പൊട്ടിച്ചിരിക്കാറാണുള്ളത്: തുറന്ന് പറഞ്ഞ് മോഹൻലാൽ

കുടുംബ ജീവിതത്തിൽ പാളിച്ച വന്നത് എന്റെ ക്യാരക്ടറും പുള്ളിയുടെയും തമ്മിൽ ഒത്ത് പോവില്ലായിരുന്നു. അദ്ദേഹത്തിന്റെ മേഖലയും എന്റെ മേഖലയും വേറെയാണ്. അതേ കുറിച്ച് ഇപ്പോൾ ഞാൻ പറഞ്ഞാൽ അത് മറ്റ് പല തലത്തിലേക്കും പോവും. ഒരുപാട് വിവാദങ്ങളിലേക്കും പോകും. രണ്ട് പേരും രണ്ട് തലങ്ങളിൽ ആയിരുന്നു എന്ന് പറയാം.

വിവാഹത്തിന് മുൻപ് അതിന് ഇറങ്ങി പുറപ്പെടേണ്ട എന്ന് ഒത്തിരിപേർ എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു എന്നും സീമ പറയുന്നു. പക്ഷേ അച്ഛൻ മരിച്ചു, അമ്മ ക്യാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുകയുമാണ്. എന്റെ ചേച്ചിയും അണ്ണനും കുടുംബമായി കഴിയുകയാണ്.

അമ്മയും കൂടി നഷ്ടപ്പെട്ടാൽ എനിക്കാര് എന്നൊരു ചോദ്യം എന്റെ മനസിലുണ്ടായിരുന്നു. അന്നേരം സീരിയലിൽ അഭിനയിച്ച് തുടങ്ങുകയും എനിക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. എന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം എനിക്ക് അറിയാമായിരുന്നു. സിനിമാക്കാരുമായി നല്ല ബന്ധമുള്ള ആളാണ്.

അദ്ദേഹത്തെ കുറിച്ച് എനിക്കെല്ലാം അറിയാമല്ലോ അപ്പോഴതൊരു തുറന്ന് പറച്ചിലാവും. അങ്ങനെ വന്ന ആലോചന ആണിത്. പുള്ളിയുടെ രണ്ട് സുഹൃത്തുക്കളാണ് എന്നോട് ഇതേ കുറിച്ച് സംസാരിക്കുന്നത്. ഒരു പ്രണയ വിവാഹം ആയിരുന്നില്ല. പക്ഷേ എവിടെയെങ്കിലും ചെന്ന് എടുത്ത് ചാടുന്നൊരു സ്വഭാവം എനിക്കുണ്ട്.

Also Read
എന്റെ കുരുത്തക്കേടുകൾക്ക് ഭാര്യയുടെ വക ചവിട്ടും വഴക്കും എല്ലാം കിട്ടാറുണ്ട് ; കുടുംബത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മലയാളികളുടെ ബോചെ

അങ്ങനെ എടുത്ത് വെച്ച ഒരു സംഭവമാണത്. 1994 ലാണ് കല്യാണം. 2000 വരെ അവിടെ ഉണ്ടായിരുന്നു. ആ കാലത്ത് ഒരുപാട് പ്രശ്നങ്ങൾ ജീവിതത്തിലുണ്ടായി. ഞാനുമായിട്ടുള്ള വിവാഹ മോചനത്തിന് ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയൊരു പ്രശ്നം ഉണ്ടായി. എന്റെ മോനുമായിട്ടൊന്നും വലിയ ബന്ധം ഇല്ലായിരുന്നു. അടുത്ത കാലത്തായി ചില കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്.

ഡിവോസ് കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞതിന് ശേഷം അയാളുടെ ലൈഫിൽ വലിയൊരു പ്രശ്നം ഉണ്ടായി. എന്റെ മകനുമായൊന്നും വലിയ ബന്ധം ഉള്ള ആളായിരുന്നില്ല. ഒരു ദിവസം അദ്ദേഹത്തിന്റെ സുഹൃത്ത് വിളിച്ച് ഞാനും മകനും എവിടെയുണ്ടെന്നും ഒന്ന് കാണാൻ പറ്റുമോ എന്നും ചോദിച്ചു. ഞങ്ങൾ വീട്ടിൽ ഉണ്ടെന്ന് പറഞ്ഞു. അന്ന് മകന് ചെറിയ പനിയും ഉണ്ടായിരുന്നു.

കുട്ടി എന്നാണ് അയാളെ വിളിക്കാറുള്ളത് അങ്ങനെ അയാൾ വീട്ടിൽ വരികയും ഞാൻ ചായ കൊടുക്കുകയും ചെയ്തു.
ഒരു ഇന്നോവ കാറിലാണ് അയാൾ വന്നത്. ഞാൻ നോക്കുമ്പോൾ കാർ ഓഫ് ചെയ്യാതെ ഇട്ടിരിക്കുകയാണ്. വണ്ടിക്ക് അകത്ത് ആരാണ് എന്നുള്ളതെന്ന് ചോദിച്ചു. അപ്പോൾ എന്റെ സുഹൃത്താണെന്നായിരുന്നു കുട്ടിയുടെ മറുപടി. കേറി വരാൻ പറയാൻ പറഞ്ഞെങ്കിലും പരിചയം ഇല്ലാത്ത ആളായതിനാൽ വരില്ലെന്നും കുട്ടി വ്യക്തമാക്കി.

എന്നാൽ ഞാൻ അയാളെ വിളിക്കാൻ പോയി. ഡോർ തുറന്ന് നോക്കിയപ്പോൾ എന്റെ മുൻ ഭർത്താവാണ്. ഒരു നിമിഷം ഞാൻ ഷോക്ക് ആയി പോയെങ്കിലും മര്യാദ എന്നോണം വീട്ടിലേക്ക് ക്ഷണിച്ചു. പുള്ളി വരികയും ചെയ്തു. ജീവിത്തിലെ വലിയൊരു പ്രശ്നത്തിന് പരിഹാരം കാണാനായിരുന്നു അന്ന് അയാൾ നാട്ടിൽ എത്തിയത്. പോവുമ്പോൾ കൊച്ചിനെ ഒന്ന് കൊണ്ട് പോയിക്കൂടെ എന്ന് ചോദിച്ചു. അപ്പൂന് ഇഷ്ടമുണ്ടെങ്കിൽ പോവട്ടെ എന്നായിരുന്നു എന്റെ നിലപാട്.

അവൻ ചെറുതാണ് എന്നെ ഇങ്ങനെ നോക്കി നിന്നപ്പോൾ പൊയ്‌ക്കോളാൻ ഞാൻ പറഞ്ഞു. ഞാൻ ഇവിടെ വന്ന വിവരം മറ്റ് ബന്ധുക്കൾ ആരും അറിയരുതെന്നും പോകുമ്പോൾ അയാൾ പറഞ്ഞിരുന്നു. അച്ഛനും അമ്മയുമായും ഒക്കെ നല്ല ബന്ധം ഉണ്ടായിരുന്നെങ്കിലും ഞാൻ അതൊന്നും പറഞ്ഞില്ല. അവിടെ നിന്നും ഇറങ്ങി മണിക്കൂറുകൾ കഴിയുമ്പോൾ പുള്ളിയുടെ പെങ്ങൾ തന്നെ വിളിച്ചാണ് ആ പ്രശ്നത്തെ കുറിച്ച് പറയുന്നത്.

Also Read
സീരിയലിലെ ഒത്തു ചേരൽ ജീവിതത്തിലേയ്ക്ക് പകർത്തി ദേവികയും വിജയും ; എൻഗേജ്‌മെന്റ് ചിത്രങ്ങൾ വൈറൽ

അതെന്ത് വിഷയമാണെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. പെളങ്ങുടെ കോൾ വന്ന ഉടൻ തന്നെ ഞാൻ അയാളെ വിളിച്ച് കൊച്ചിനെ തിരികെ എത്തിക്കണം എന്ന് പറഞ്ഞു. അങ്ങനെ തിരികെ വന്ന് കുട്ടിയെ തിരികെ തന്നു. അപ്പോഴാണ് നേരിടുന്ന പ്രശ്നത്തിൽ നിന്നും അയാളുടെ അപ്പോഴത്തെ ഭാര്യയെ രക്ഷിക്കണമെന്നും എന്നോട് ആവശ്യപ്പെടുന്നത്.എന്നിട്ട് മറ്റൊരാളെ വിളിക്കാമോ എന്ന് എന്നോട് ചോദിച്ചു. ആദ്യം പറ്റില്ല എന്ന് പറഞ്ഞെങ്കിലും ഞാൻ വിളിക്കാന് തയ്യാറായി.

സ്പീക്കറിലിട്ടാണ് വിളിക്കുന്നത്. ഞാൻ ഹലോ എന്ന് പറഞ്ഞപ്പോൾ തന്നെ സീമ കാര്യം അറിഞ്ഞോ എന്നാണ് അയാൾ ഇങ്ങോട്ട് ചോദിച്ചത്. ആ വിഷയത്തിൽ നിന്ന് അവരെ രക്ഷിക്കാൻ പറ്റുമോയെന്ന് ചോദിച്ചപ്പോൾ കാത് പൊട്ടുന്ന ചീത്തയാണ് അങ്ങേര് പറഞ്ഞത്. അതൊക്കെ അടുത്തിരിക്കുന്ന എന്റെ മുൻ ഭർത്താവും കേൾക്കുന്നുണ്ട്.

ഇത്രയും അനുഭവിച്ചിട്ടും അവരെ രക്ഷപ്പെടുത്താൻ നീ പറയുന്നത് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും സംസാരിച്ചു കൊണ്ടിരുന്ന ആ വ്യക്തി പറഞ്ഞു. എന്നാലും ഞാൻ അയാളോട് അവളെ രക്ഷപ്പെടുത്തണം എന്ന് പറഞ്ഞു. ഒടുവിൽ അദ്ദേഹം അവരെ രക്ഷപ്പെടുത്തി. പിന്നീട് ദുബായിലേക്ക് പോവാനുള്ള ടിക്കറ്റ് അടക്കം ഞാനാണ് എടുത്ത് കൊടുത്ത്.

ഇപ്പോൾ ഇത് പറയാൻ വ്യക്തമായ കാരണം ഉണ്ട്. അടുത്തകാലത്തായി ചെറിയ ചെറിയ കാര്യങ്ങൾ ഉണ്ടായി വരുന്നുണ്ട്. പരമാവധി ക്ഷമിക്കും. എന്നിട്ടും മനസ്സിന് സഹിക്കാത്ത തരത്തിലേക്ക് കാര്യങ്ങളിലേക്ക് പോയാൽ പേര് സഹിതം എല്ലാ കാര്യങ്ങളും ഞാൻ പറയുമെന്നും സീമ ജി നായർ പറയുന്നു.

Also Read
ഓണത്തിന് എന്റെ കുഞ്ഞിനൊരു ഉരുള കൊടുക്കാൻ അവരെന്നെ വിട്ടില്ല, തൊട്ടടുത്ത ഓണം ഉണ്ണാൻ അവൾ, എന്റെ ലക്ഷ്മി ഉണ്ടായില്ല: നെഞ്ചുപൊട്ടി സുരേഷ് ഗോപി

അധികം താമസിക്കാതെ ഇതെല്ലാം തുറന്ന് പറയേണ്ടി വരുമെന്നും സീമാ ജി നായർ പറയുന്നു. രണ്ടാമതൊരു വിവാഹം കഴിക്കാൻ തോന്നിയില്ലേ എന്ന ചോദ്യത്തിനും ഇതേ കുറിച്ച് പിന്നീട് പറയാം എന്നായിരുന്നു നടി മറുപടി പറഞ്ഞത്. അതേ സമയം സീമയ്ക്ക് ആശംസകളും പിന്തുണയും അറിയിച്ച് ആരാധകരും എത്തിയിരിക്കുകയാണ്. ഇത്രയും ഇരുത്തത്തോട് സംസാരിക്കുന്ന ഒരു സിനിമ നടിയേയും ഇതുവരെ കണ്ടിട്ടില്ല.

സീമാ ഓരോ ദിവസം കഴിയുംതോറും നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരികയാണ്. നിങ്ങൾ മറ്റുള്ളവർക്കു ഒരു മാതൃക ആണ്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം നടത്തി തരട്ടെ എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു. സീമേച്ചി ഉയിരാണ് ശരണ്യേച്ചിയെയും നന്ദൂട്ടനേയും പൊന്നു പോലെ നോക്കുന്നത് കണ്ടപ്പോൾ തുടങ്ങിയ സ്നേഹം ആണ് ചേച്ചിയോട് കാണാൻ വലിയ ആഗ്രഹം ഉണ്ട് ചേച്ചി എന്നൊക്കെയാണ് ചില ആരാധകർ പറയുന്നത്.

Advertisement