Home Entertainment Celebrities

എന്നെ കണ്ടാൽ കാവ്യചേച്ചിയെ പോലുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്, അതു കേൾക്കുമ്പോൾ ഒരു സന്തോഷമാണ്: തുറന്നു പറഞ്ഞ് അനു സിത്താര

281

ചുരുങ്ങിയ കാലത്തിനുള്ളിൽ തന്റെ ശാലീന സൗന്ദര്യം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരസുന്ദരിയാണ് നടി അനു സിത്താര. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന അനു സിത്താര കലോൽസവ വേദിയിൽ നിന്നുമാണ് അഭിനയരംഗത്തേക്ക് എത്തിയത്.

അതേ സമയം വിവാഹിതയായ ശേഷമാണ് അനു സിത്താര അഭിനയത്ത് കൂടുതൽ സജീവയായത്. 2015 ലാണ് അനു സിത്താര വിവാഹം കഴിച്ചത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു താരം. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയടക്കമുള്ള മലയളത്തിലെ ഒട്ടുമിക്ക എല്ലാതാരങ്ങൾക്കും ഒപ്പം അഭിനയിക്കാനുള്ള അവസരം അനു സിത്താര അവതരിപ്പിച്ച കഥാപാത്രങ്ങളിൽ കൂടുതലും നാടൻ പെൺകുട്ടികളുടേത് ആയിരുന്നു.

Advertisements

അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്. ഇപ്പോൾ മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയായ അഭിനേത്രി കൂടിയാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളി പ്രേക്ഷക മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു.

Also Read
കല്യാണത്തിന് മുൻപ് ഒത്തിരിപേർ എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു പക്ഷേ, ഭർത്താവുമായി വേർപിരിഞ്ഞതിന്റെ കാരണം ആദ്യമായി വെളിപ്പെടുത്തി സീമ ജി നായർ

അഭിനയത്തിലുള്ള താരത്തിന്റെ അപാരമായ കഴിവ് തന്നെയാണ് ഈ പ്രശസ്തിക്ക് കാരണം. ചെയ്ത വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. സഹ നടിയായാണ് സിനിമയിൽ വന്നത് എങ്കിലും ഇപ്പോൾ താരം തന്റെ അഭിനയ മികവ് കൊണ്ട് മലയാളത്തിലെ മുൻനിര നടിയായി മാറി. ചെയ്ത കഥാപാത്രങ്ങളെ ഓരോന്നും മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് മികച്ച പ്രേക്ഷക പ്രീതിയും ആരാധക പിന്തുണയും താരത്തിന് ലഭിച്ചത്.

ഇപ്പോഴിതാ മലയാള സിനിമയുടെ കാവ്യ സൗന്ദര്യം നടി കാവ്യ മാധവനുമായി തന്നെ താരതമ്യം ചെയ്യുന്നതിനെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അനുസിത്താര. അനു സിത്താരയെ പോലെ തന്നെ ശാലീന സൗന്ദര്യവുമായി എത്തി മലയാളികളുടെ ഒന്നടങ്കം ഹൃദയം കവർന്ന താരമായിരുന്നു കാവ്യാ മാധവനും.

ഫ്ളാഷ് മൂവീസ് മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനു സിത്താരയുടെ വെളിപ്പെടുത്തൽ. അനു സിത്താരയുടെ വാക്കുകൾ ഇങ്ങനെ:

കാവ്യ ചേച്ചിയെ എനിക്കൊരുപാട് ഇഷ്ടമാണ്. എന്നെ കണ്ടാൽ കാവ്യ ചേച്ചിയെ പോലെയുണ്ടെന്നൊക്കെ പലരും പറഞ്ഞു കേൾക്കുമ്പോൾ സന്തോഷം തോന്നിയിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിലെ രാധ, മീശ മാധവനിലെ രുഗ്മിണി, ബാവുട്ടിയുടെ നാമത്തിലെ വനജ, അനന്തഭദ്രത്തിലെ ഭദ്ര, പെരുമഴക്കാലത്തിലെ ഗംഗ, അങ്ങനെ എനിക്ക് പ്രിയപ്പെട്ട കാവ്യ ചേച്ചിയുടെ കഥാപാത്രങ്ങൾ ഒരുപാടുണ്ടെന്നും അനു സിത്താര വ്യക്തമാക്കുന്നു.

Also Read
നുണക്കഥകൾ പടച്ചുവിട്ട് സമൂഹവും ഫാൻസും ഞങ്ങളെ ശത്രുക്കളായാണ് ചിത്രീകരിക്കുന്നത്, അതുകണ്ട് ഇച്ചാക്കയും ഞാനും പൊട്ടിച്ചിരിക്കാറാണുള്ളത്: തുറന്ന് പറഞ്ഞ് മോഹൻലാൽ

അതേസമയം,താരരാജാവ് മോഹൻലാൽ നായകനായ ട്വൽത് മാൻ ആണ് അനു സിത്താരയുടെ പുതിയ റിലീസ്. ഒടിടി റിലീസായി എത്തിയ ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്. വളരെ നിർണായകമായ ഒരു വേഷമാണ് അനു സിത്താര ട്വൽത്ത് മാനിൽ അവതരിപ്പിച്ചിരുക്കുന്നത്.

Advertisement