ദിലീപിനും പൃഥ്വിരാജിനും ജയസൂര്യക്കും ഒപ്പമെല്ലാം കിടിലൻ വേഷങ്ങളിൽ എത്തിയ കാർത്തികയെ ഓർമ്മയില്ലേ, വിവാഹ ശേഷം അഭിനയം വിട്ട നടിയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

409

ഒരുകാലത്ത് മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് തിളങ്ങി നിന്ന താരമാണ് കാർത്തിക. ഒരുപിടി മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കാർത്തിക മാത്യു എന്ന ഈ നടിയെ അറിയാത്ത മലയാള സിനിമ പ്രേമികൾ കുറവായിരിക്കും.

ലിഡിയ ജേക്കബ് എന്ന സാദാ നാട്ടിൻ പുറത്തുകാരി ആയ താരത്തെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത് സംവിധായകൻ വിനയൻ ആണ്. കാശി എന്ന തമിഴ് ചിത്രത്തലീടെ സിനിമയിലേക്ക് അരങ്ങേറിയ കാർത്തിക വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിൽ ജയസൂര്യയുടെ സഹോദരിയായി എത്തി ആരാധകരുടെ മനം കവരുകയായിരുന്നു.

Advertisements

പിന്നീട് ദിലീപിന്റെ ലാൽ ജോസ് ചത്രം മീശ മാധവനിൽ ദിലീപിന്റെ പെങ്ങൾ ആയും, വി നയന്റെ വെള്ളിനക്ഷത്രത്തിൽ പൃഥ്വിരാജിന്റെ നായികയായും തിളങ്ങിയതോടെ കാർത്തികയെ തേടി കൈറിനയെ അവസരങ്ങൾ ആണ് വന്നത്.

Also Read
എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ജാനകിക്കുട്ടി ആകേണ്ടിയിരുന്നത് ഞാൻ ആയിരുന്നു, പക്ഷേ അവസാന നിമിഷം സംഭവിച്ചത് ഇങ്ങനെ: രശ്മി സോമൻ

സിനിമയിൽ തിളങ്ങി നിൽക്കിമ്പോൾ തന്നെ വിവാഹിതയായ കാർത്തിക പിന്നീട് അഭിനയ രംഗത്ത് നിന്നും മാറിനിൽക്കുകയാണ്. ഡോക്ടർ മെറിൻ മാത്യുവിനെ വിവാഹം കഴിച്ച കാർത്തിക ഇപ്പോൾ യൂ എസ്സിൽ സെറ്റിൽഡ് ആണ്. കുറച്ചു വർഷങ്ങൾക്ക് മുൻപ് സിനിമയിൽ നിന്നും ഇടവേളയെടുത്ത കാർത്തിക ഇപ്പോൾ രണ്ടുമക്കളുടെ അമ്മ കൂടിയാണ്.

മലയാളത്തിന് പുറമെ തമിഴിലും സജീവമായിരുന്ന കാർത്തിക മലയാളത്തിലെയും തമിഴിലേയും സൂപ്പർ താരങ്ങളുടെ നായികയായും സഹ നടിയായുമൊക്കെ തിളങ്ങിയിട്ടുണ്ട്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ മീശ മാധവൻ, പുലിവാൽ കല്യാണം, വെള്ളി നക്ഷത്രം തുടങ്ങിയവ കാർത്തികയുടെ പ്രധാനപ്പെട്ട സിനിമകൾ ആണ്.

ചെറിയ വേഷങ്ങളിൽ കൂടി തുടങ്ങിയ താരം നായികയായിട്ടാണ് തമിഴികത്ത് എത്തുന്നത്. നാം നാടു, ദിണ്ടിഗൾ, സാരഥി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷർ ഓർത്തിരിക്കുന്നു. 2001 ൽ കാശി എന്ന ചിത്രത്തിലൂടെയാണ് കാർത്തിക അഭിനയ രംഗത്തേക്കെത്തിയത്.

സിനിമയിൽ തിളങ്ങി നിൽക്കുന്ന കാർത്തിക 2009 മെയിൽ ആണ് വിവാഹിത ആകുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ഒടുവിൽ ആണ് മെറിൻ മാത്യൂവും ആയി കാർത്തികയുടെ വിവാഹം നടക്കുന്നത്. ഭർത്താവിനും രണ്ട് ആൺ മക്കൾക്കുമൊപ്പം അമേരിക്കയിൽ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന കാർത്തിക സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചില ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആണ്.

ഇടക്കാലത്തു പുതിയ ലുക്കിൽ എത്തിയ കാർത്തികയുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. കിട്ടൂസ് എന്ന ക്യാപ്ഷനിലൂടെയാണ് കാർത്തിക മക്കളുടെ പുതിയ ചിത്രം പങ്ക് വച്ചത്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്.

അതേ സമയം താരം എന്ന് തിരികെ വരും എന്ന ചോദ്യവും ആരാധകർ ചോദിക്കുന്നുണ്ട്. അമേരിക്കയിലെ മിഷിഗണിലെ ബ്ലു മോണ്ട് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് കാർത്തികയുടെ ഭർത്താവ് മെറിൻ മാത്യു.

Also Read
ചിമ്പുവിനോട് ക്ഷമിക്കും, പക്ഷെ പ്രഭുദേവയോട് ഒരിക്കലും ക്ഷമിക്കില്ല എന്ന് നയൻ താര അന്ന് തറപ്പിച്ച് പറഞ്ഞു, കാരണം എന്താണെന്ന് അറിയാവോ

ദീർഘ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് രണ്ടു കുട്ടികളാണ് ഉളളത്. വിവാഹ ശേഷവും അഭിനയം തുടർന്ന താരം 2015ലാണ് അവസാനമായി സിനിമയിൽ അഭിനയിച്ചത്. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ തന്റെ ഭർത്താവിനും രണ്ട് ആൺമക്കൾക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്.

സിനിമകളിലൊക്കെ കണ്ട മെലിഞ്ഞ് ചുരുണ്ട മുടിയുളള സുന്ദരി പെൺകുട്ടി ഇപ്പോൾ അൽപം തടിച്ച് മുടിയൊക്കെ സമൂത്ത് ചെയ്ത് കുറച്ചു കൂടി സുന്ദരി ആയിരിക്കയാണ് താരം. ഇടയ്ക്ക് മുടി ബോബ് ചെയ്യാനുള്ള ധൈര്യവും താരം കാട്ടിയിരുന്നു. ഇപ്പോൾ ഭർത്താവിനും രണ്ടു മക്കൾക്കും ഒപ്പമുളള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

Advertisement