കുട്ടിക്കാലം മുതലേ അങ്ങനെ ആയിരുന്നു, വലുതാകുന്നത് അനുസരിച്ച് അത് കൂടിവരികയാണ് ചെയ്തത്, എന്നെ ഞാൻ തന്നെ വെറുത്തുതുടങ്ങിയ സമയമായിരുന്നു അത്; കാർത്തിക മുരളിധരൻ തുറന്ന് പറയുന്നു

14009

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ നായികയായി സി ഐഎ എന്ന സിനിമയലൂടെ മലയാളത്തി ലേക്ക് എത്തിയ താര സുന്ദരിയാണ് കാർത്തിക മുരളീധരൻ. പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം അങ്കിൾ എന്ന സിനിമയിലും നായികയായി കാർത്തിക എത്തി.

ചുരുങ്ങിയ കാലംകൊണ്ടു തന്നെ വളരെ അധികം ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. പ്രശസ്ത ഛായാഗ്രഹകൻ സി കെ മുരളീധരന്റെ മകളാണ് കാർത്തിക മുരളീധരൻ. ബാംഗ്ലൂർ സൃഷ്ടി സ്‌കൂൾ ഓഫ് ആർട്‌സിൽ ബിരുദം ചെയ്തു കൊണ്ടിരിക്കുന്നതിനിടയാണ് താരത്തിന് മലയാളസിനിമയിൽ അരങ്ങേറാനുള്ള അവസരം ലഭിച്ചത്.

Advertisements

പൊതുവേ ശരീരഭാരം കൂടുതൽ ആയിരുന്ന കാർത്തിക ഇടയ്ക്ക് ശരീര ഭാരം കുറച്ച് ആരാധകർക്ക് മുന്നിൽ എത്തിയിരുന്നു. പലപ്പോഴും താൻ ബോഡി ഷെ യി മി ങിന് ഇരയായിട്ടുണ്ടെന്ന് മുൻപ് താരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്.

Also Read
എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ജാനകിക്കുട്ടി ആകേണ്ടിയിരുന്നത് ഞാൻ ആയിരുന്നു, പക്ഷേ അവസാന നിമിഷം സംഭവിച്ചത് ഇങ്ങനെ: രശ്മി സോമൻ

ഒരു ഡോക്യുമെൻററി ഫോട്ടോ താരം അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ചുവപ്പു ലുക്കിലുള്ള താരത്തിന്റെ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.ഇതിന് പിന്നാലെ വെയിറ്റ് ലോസ് ജേർണിയും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

അനാരോഗ്യകരമായ സൗന്ദര്യ സങ്കൽപങ്ങൾക്ക് പേരുകേട്ട സിനിമയിൽ എത്തിയപ്പോൾ താൻ കടുത്ത ബോഡി ഷേമിങ്ങിന് ഇരയായെന്ന് കാർത്തിക വ്യക്തമാക്കുന്നു. സ്വന്തം ശരീരത്തെ താൻ വെറുത്തുവെന്നും കാർത്തിക ഒപ്പം കൂട്ടിച്ചേർക്കുന്നു. ശരീരവും മനസ്സും തമ്മിലുള്ള സംഘർഷത്തിനുള്ളിൽ സ്വന്തം ശരീരത്തെ മനസ്സിലാക്കി യതാണ് തനിക്ക് ജീവിതത്തിൽ വഴിത്തിരിവായി മാറിയത് എന്നാണ് താരം പറയുന്നത്.

കുട്ടിക്കാലം മുതൽ താൻ തടിച്ച ശരീരപ്രകൃതം ഉള്ള ഒരാളായിരുന്നു. കൂടുതലും അത് ശ്രദ്ധിച്ചുതുടങ്ങിയത് രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ശരീരഭാരത്തെ കുറിച്ചുള്ള പരിഹാസം അന്ന് മുതൽ തന്നെ തുടങ്ങിയിരുന്നു. വലുതാകുന്നത് അനുസരിച്ച് അത് കൂടിവരികയാണ് ചെയ്തത്.

കുട്ടിക്കാലത്ത് അതിനെ പ്രതിരോധിക്കാൻ വളരെ വിചിത്രമായ ശീലങ്ങൾ ആയിരുന്നു ഞാൻ പരീക്ഷിച്ച് ഇരിക്കുന്നത്. എന്നെ തന്നെ പരിഹസിച്ചു. എന്റെ ശരീരത്തെ വെറുത്തും ആണ് അതിനെ ചെറുത്തു നിൽക്കാൻ ശ്രെമിച്ചത്. അതിലൂടെ കൂടുതൽ തടി വെക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ഇൻഡസ്ട്രിയിൽ എത്തിയപ്പോൾ അനുഭവിക്കേണ്ടിവന്ന പരിഹാസം എനിക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനുമപ്പുറം ആയിരുന്നു.

Also Read
‘കല്യാണിയുടെ ആ കഥാപാത്രം എനിക്ക് കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ’; എല്ലാ സിനിമകളിലേയും കഥാപാത്രങ്ങൾ കിട്ടിയാൽ കൂടുതൽ നന്നാക്കിയേനെ എന്ന് തോന്നും: പ്രിയ വാര്യർ

ഞാനും എൻറെ ശരീരവും നിരന്തരം സംഘർഷത്തിൽ ആയി. ഞാൻ യുദ്ധത്തിൽ തളരാൻ തുടങ്ങി. എങ്ങനെയാണോ അങ്ങനെ എന്നെ സ്വീകരിക്കാൻ ലോകത്തെ പറഞ്ഞു ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല. എന്തിന് എനിക്ക് പോലും എന്നെ ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല.

ലോ കാബ് ഡയറ്റ്, കീറ്റോസാ തുടങ്ങിയ പല ഡയറ്റുകളും ഞാൻ കുറച്ചുനാൾ പരീക്ഷിച്ചു. എന്നിട്ട് പോലും ഒന്നും ശരിയായില്ല. കാരണം എന്താണെന്ന് വെച്ചാൽ ഞാൻ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു. എന്താണ് പ്രശ്‌നം എന്നും എന്റെ ശരീരം എന്താണെന്ന് ഞാൻ മനസ്സിലാക്കാൻ തുടങ്ങിയപ്പോഴാണ് മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയത്.

എന്റൈ ഭക്ഷണ ശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു. ഭാരം കുറയ്ക്കണം എന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാൻ ആരംഭിച്ചതെങ്കിലും അത് ശരീരത്തിനും മനസ്സിനും ചിന്തകൾക്കും കരുത്ത് നൽകുകയും എന്നെ ആകെ മാറ്റിമറിക്കുകയും ചെയ്തു എന്നും കാർത്തിക പറയുന്നു.

Advertisement