‘തോൽക്കാൻ എനിക്ക് മനസ്സില്ലെടാ’; തന്റെ യോഗ്യത സ്‌നേഹിക്കുന്നവർക്ക് അറിയാം; ഞാൻ മാനസ മൈന ഒന്നും പാടി നടക്കില്ല; പോയത് പോട്ടെന്ന് ഡോ. റോബിൻ

600

നർത്തകിയായ ദിൽഷ പ്രസന്നൻ ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിലെ ആദ്യ ലേഡി വിന്നറാണ്. സീസൺ 4 ൽ ഫൈനൽ സിക്സിൽ വന്ന ആറ് പേരെയും പിന്തള്ളി ദിൽഷ ഒന്നാമത് എത്തുക ആയിരുന്നു. എന്നാൽ താരം വിന്നർ ആയതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

വിന്നർ ആകാൻ ദിൽഷ അർഹയല്ലെന്നും ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ആരാധകരുടെ വോട്ടാണ് ദിൽഷയ്ക്ക് ലഭിച്ചതെന്നുമാണ് പലരും പറയുന്നത്. തനിക്കെതിരെ ഉയർന്ന ഇത്തരം ആരോപണങ്ങളിൽ ദിൽഷ മൗനം പാലിച്ചുവെങ്കിലും പിന്നീട് കഴിഞ്ഞദിവസം പ്രതികരണവുമായി എത്തിയിരുന്നു.

Advertisements

ഒരു വീഡിയോയിലൂടെയാണ് ദിൽഷയുടെ പ്രതികരണം. ഇതിൽ താനും ബ്ലെസിയും ഡോക്ടറും തമ്മിലുള്ള എല്ലാ സൗഹൃദവും അവസാനിച്ചു എന്നും ദിൽഷ പറഞ്ഞിരുന്നു. പിന്നാലെ ദിൽഷയുടെ തീരുമാനത്തിൽ പ്രതികരണവുമായി റോബിനും രംഗത്തെത്തിയിരുന്നു. സന്തോഷമായി ഇരിക്കൂ ദിൽഷ ബഹുമാനം മാത്രമെയുള്ളൂ നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ എല്ലാവിധ ആശംസകളും നേരുന്നു. നീ നൽകിയ എല്ലാ ഓർമകൾക്കും നന്ദി നൽകിയ പിന്തുണയ്ക്കും നന്ദി പറയുന്നു എന്നാണ് റോബിൻ കുറിച്ചത്.

ALSO READ- കുട്ടിക്കാലം മുതലേ അങ്ങനെ ആയിരുന്നു, വലുതാകുന്നത് അനുസരിച്ച് അത് കൂടിവരികയാണ് ചെയ്തത്, എന്നെ ഞാൻ തന്നെ വെറുത്തുതുടങ്ങിയ സമയമായിരുന്നു അത്; കാർത്തിക മുരളിധരൻ തുറന്ന് പറയുന്നു

ദിൽഷയോട് മാന്യമായി ഗുഡ്‌ബൈ പറഞ്ഞെങ്കിലും ഡോക്ടറുടെ ഉള്ളിൽ സങ്കടമുണ്ടെന്നാണ് ആരാധകർ പറയുന്നത്. ദിൽറോബ് ആരാധകരുടെ ഹൃദയമെന്തായാലും തകർന്ന് തരിപ്പണമായിട്ടുണ്ടെന്ന് ഓരോ കമന്റുകളും തെളിയിക്കുന്നുണ്ട്. ദിൽഷ ഡോക്ടറുടെ മറുപടി തന്റെ സ്റ്റോറിയാക്കുകയും ചെയ്തത് ആരാധകരും ഏറ്റെടുത്തിരുന്നു.

എന്നാൽ പിന്നീട് റോബിന്റെ ആരാധകർ ദിൽഷയ്ക്ക് നേരെ വ്യക്തി അധിക്ഷേപം ചൊരിയുകയാണ്. സൈബർ അറ്റാക്കും ഡീഗ്രേഡിങും നേരിടുകയാണ് ദിൽഷ. ഈ സമയത്താണ് ഡോക്ടർ പൊതുവേദിയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതും ഇക്കാര്യത്തിൽ പ്രതികരണം നടത്തുകയും ചെയ്തിരിക്കുന്നത്. പോപ്പീസിന്റെ പെരിന്തൽമണ്ണ ഷോറൂമിന്റെ ഉദ്ഘാടനത്തിയ ഡോക്ടർ റോബിനെ കാണാൻ ആയിരക്കണക്കിന് ആളുകളാണ് ഷോപ്പിന്റെ മുന്നിൽ തടിച്ച് കൂടിയിരുന്നത്. ആരാധകരോട് സംസാരിക്കുന്നതിനിടെ തനിക്ക് വിഷമമൊന്നുമില്ല, തനിക്ക് ഇത്രയും ജനങ്ങളുടെ സ്‌നേഹമില്ലെ അതുമതിയെന്ന് ഡോക്ടർ പറയുന്നുണ്ട്.

അതേസമയം, ദിൽഷ പോയെങ്കിലും ഇതിന്റെ പേരിൽ മാനസ മൈന ഒന്നും പാടി നടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിന് വേണ്ടി സമയം കളയാൻ ഇല്ലെന്നും ഡോക്ടർ പറഞ്ഞു. പല പ്രായത്തിലുളള ആരാധകർ ഡോക്ടറെ ഒരു നോക്കാൻ തിക്കി നിറഞ്ഞ് നിൽക്കുന്ന സ്ഥലത്തേക്കാണ് ഡോക്ടർ എത്തിയത്. പോയത് പോട്ടെ സാരമില്ലെന്നും ആരാധകരോട് പറഞ്ഞു.

ALSO READ- ദിലീപിനും പൃഥ്വിരാജിനും ജയസൂര്യക്കും ഒപ്പമെല്ലാം കിടിലൻ വേഷങ്ങളിൽ എത്തിയ കാർത്തികയെ ഓർമ്മയില്ലേ, വിവാഹ ശേഷം അഭിനയം വിട്ട നടി കാർത്തികയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

കൂടാതെ, തന്നെ സ്‌നേഹിക്കുന്നവർ മറ്റാരെയും ഡീഗ്രേഡ് ചെയ്യാൻ ശ്രമിക്കരുത് എന്നാണ് ഡോ. റോബിൻ ആരാധകരോട് അഭ്യർത്ഥിച്ചത്. തന്റെ യോഗ്യത എന്താണെന്ന് തന്നെ സ്‌നേഹിക്കുന്നവർക്ക് മാത്രമേ അറിയുള്ളൂ. ഒരുത്തിക്ക് വേണ്ടിയും ഇനി സമയം കളയാൻ തനിക്ക് മനസ്സില്ലായെന്നും താരം പറഞ്ഞു. തന്നെ സ്‌നേഹിക്കുന്നവർ ഒരു കാരണവശാലും മറ്റുള്ളവരെ ഡിഗേഡിംഗ് ചെയ്യാൻ ശ്രമിക്കുക. പോസിറ്റീവ് ആയിരിക്കുക എന്നും ഡോക്ടർ പറഞ്ഞു. തന്നെ കാണാൻ മഴയത്തും പെരിന്തൽമണ്ണയിൽ എത്തിയ എല്ലാവർക്കും ഡോക്ടർ നന്ദിയും പറഞ്ഞു.

നിങ്ങളുടെയൊക്കെ സ്‌നേഹവും സപ്പോർട്ടും കൊണ്ട് മാത്രമാണ് താൻ ഇവിടെ വന്നിരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു. അതിന് ഒരുപാട് നന്ദി. ആരാധകരെ ഇളക്കി മറിച്ചുകൊണ്ട് തോൽക്കാൻ എനിക്ക് മനസ്സില്ലെടാ എന്ന മാസ് ഡയലോഗും ഡോക്ടർ പറഞ്ഞു. ദിസ് ഈസ് ഡോക്ടർ രാധാകൃഷ്ണൻ. ദിസ് ഈസ് മീ, ദിസ് ഈസ് വാട്ട് ഐ ഡു. മലയാളത്തിൽ സംസാരിക്കടാ മലയാളി എന്ന ഡയലോഗുകളാണ് വേദികളിൽ പൊതുവെ റോബിൻ ആവേശത്തോടെ പറയുന്നത്.

കുറേ പോരൊക്കെ ചിന്തിക്കുന്നുണ്ടാകും എന്തിനാണ് ഞാൻ ഇങ്ങനെയൊക്കെ അലറി വിളിക്കുന്നത്. നിങ്ങളുടെയൊക്കെ എനർജി കാണുമ്പോ എങ്ങനെയാണ് മിണ്ടാതിരിക്കുന്നത് എന്നാണ് ഡോക്ടർ ആരാധകരോട് ചോദിച്ചത്. സനേഹിക്കാൻ ഇത്രയും പേരുള്ളപ്പോൾ ഒരു നഷ്ടത്തെപ്പറ്റിയും ആലോചിക്കാൻ താൻ പോകുന്നില്ലായെന്നും ഡോക്ടർ പറഞ്ഞു. ആരാധകരുടെ ചോദ്യത്തിന് താൻ മറ്റുള്ളവരെ പോലെയല്ല കുറച്ച് ഡിഫറന്റ് ആണെന്നും താരം വെച്ച് പറഞ്ഞു.

Advertisement