പത്ത് വർഷത്തോളം ലിവിങ് ടുഗെദറായി ഗോപി സുന്ദറും അഭയ ഹിരൺമയിയും ജീവിച്ചു; എന്നിട്ടും വിവാഹിതരായില്ല; ഒടുവിൽ കാരണം കണ്ടെത്തി സോഷ്യൽ മീഡിയ

3623

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമായുള്ള പ്രണയമാണ് കുറച്ചുനാലുകളായി സോഷ്യൽമീഡിയയിലെ ചൂടുള്ള ടോപിക്. ഇരുവരും സെൽഫി പങ്കുവെച്ചുകൊണ്ടാണ് ഒരുമിച്ചാണ് ഇനി ജീവിതം എന്ന് പറയാതെ പറഞ്ഞത്. ഇരുവരുടേയും പ്രണയം വലിയ ചർച്ചയാകുമ്പോൾ അധികപേർക്കും അറിയേണ്ടിയിരുന്നത് അഭയ ഹിരൺമയിയുമായി ഗോപി സുന്ദർ പിരിഞ്ഞത് എന്തിനാണ് എന്നായിരുന്നു.

അമൃത ജീവിതത്തിലേക്ക് വന്നതോടെ ഗോപി സുന്ദറിന്റെ ജീവിത ചരിത്രങ്ങൾ ചികയുന്ന തിരക്കിലാണ് ചിലർ. ആദ്യ ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെ തന്നെ അഭിയ ഹിരൺമയിയുമായി ലിവിങ് ടുഗെദർ റിലേഷനിൽ ആയിരുന്ന സംഗീതജ്ഞൻ വിമർശകരുടെ വായടപ്പിക്കുന്ന മറുപടികൾ എപ്പോഴും നൽകിയിരുന്നു. എന്നാൽ പിന്നീട് അമൃതയുമായി പ്രണയത്തിലായ ശേഷം എന്തിന് അഭയയുമായി പിരിഞ്ഞെന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നില്ല.

Advertisements

പത്ത് വർഷത്തോളം ഒന്നിച്ച് താമസിച്ചിട്ടും ഒരു നിയമപരമായി വിവാഹം ചെയ്യാനും ഗോപി സുന്ദറും അഭയയും ശ്രമിച്ചിരുന്നില്ല. എന്തുകൊണ്ടാണ് ഇവർ വിവാഹിതരാകാതെ ഇത്രകാലം ഒന്നിച്ച് കഴിഞ്ഞതെന്നാണ് സോഷ്യൽമീഡിയയുടെ അടുത്ത സംശയം.

ALSO READ- ‘തോൽക്കാൻ എനിക്ക് മനസ്സില്ലെടാ’; തന്റെ യോഗ്യത സ്‌നേഹിക്കുന്നവർക്ക് അറിയാം; ഞാൻ മാനസ മൈന ഒന്നും പാടി നടക്കില്ല; പോയത് പോട്ടെന്ന് ഡോ. റോബിൻ

ഇതിന്റെ മറുപടിയായി ചില കണ്ടെത്തലുകൾ സോഷ്യൽമീഡിയ തന്നെ നടത്തുകയാണ്. അഭയ ഹിരൺമയിയും ഗോപി സുന്ദറും സംഗീത ലോകത്തെ സജീവ സാന്നിധ്യങ്ങളാണ്. സംഗീതമാണ് ഇരുവരേയും അടുപ്പിച്ചത്. എന്നാൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ഇവർ പിന്നീടൊരു വൈവാഹിക ദാമ്പത്യത്തെ കുറിച്ച് ചിന്തിക്കാൻ തയ്യാറായിരുന്നില്ല. ഇരുവർക്കും അതിനു താത്പര്യമില്ലായിരുന്നുവെന്നാണ് സോഷ്യൽമീഡിയ കണ്ടെത്തിയിരിക്കുന്നത്. അതിനാലാണ് ഇരുവരും വിവാഹജീവിതവുമായി മുന്നോട്ട് പോകാൻ തയ്യാറാകാതിരുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു.

കൂടാതെ ഇരുവരും പിരിയാനുണ്ടായ സാഹചര്യം നിസാരമായ കാരണങ്ങൾ കൊണ്ടല്ലെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നുണ്ട്. ഒരുമിച്ച് ജീവിച്ച് മടുത്തതിനാലാണ് ഈ ബന്ധം പിരിഞ്ഞതെന്നും ഇരുവരും തമ്മിൽ പ്രൊഫഷണൽ പരമായ പല പ്രശ്‌നങ്ങളുമുണ്ടെന്നും അത് കുടുംബ ജീവിതത്തെ സാരമായി ബാധിക്കാൻ തുടങ്ങിയിരുനന്ു. ഇക്കാരണത്താലാണ് ഇരുവരും പിരിയാൻ തീരുമാനിച്ചത് എന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾ.

ALSO READ- കുട്ടിക്കാലം മുതലേ അങ്ങനെ ആയിരുന്നു, വലുതാകുന്നത് അനുസരിച്ച് അത് കൂടിവരികയാണ് ചെയ്തത്, എന്നെ ഞാൻ തന്നെ വെറുത്തുതുടങ്ങിയ സമയമായിരുന്നു അത്; കാർത്തിക മുരളിധരൻ തുറന്ന് പറയുന്നു

അഭയ ഹിരൺമയിയുടെ പിറന്നാൾ ദിനത്തിന് തൊട്ടുമുമ്പായിരുന്നു അമൃതയുമൊത്തുള്ള ചിത്രം ഗോപി സുന്ദർ പങ്കുവെച്ചത്. കൂടാതെ അഭയയുടെ പിറന്നാൾ ആഘോഷ ചടങ്ങിൽ ഗോപി സുന്ദർ പങ്കെടുത്തിരുന്നുമില്ല. ഇക്കാര്യത്തിൽ ചിലർ ചില സംശയങ്ങളും പറഞ്ഞു തുടങ്ങിയതോടെയാണ് വൈകാതെ തന്നെ ഗോപി സുന്ദർ തന്റെ പുതിയ പ്രണയം വെളിപ്പെടുത്തുകയും ചെയ്തത്.

ഗോപി സുന്ദർ-അഭയ ഹിർൺമയി ബന്ധം എന്നും വിവാദത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കുമ്പോഴെല്ലാം വിമർശകർ രംഗത്തെത്തുന്നത് പതിവായിരുന്നു. ആദ്യ ഭാര്യ പ്രിയയുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെയാണ് അഭിയ ഹിരൺമയിയുമായി ഗോപി ലിവിങ് ടുഗെതർ റിലേഷൻ ആരംഭിച്ചത്. ഇതാണ് സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വിമർശനത്തിന് കാരണമായിരുന്നത്. ഇരുവരുടെയും പ്രണയ കാലം സോഷ്യൽ മീഡിയയിൽ ആഘോഷിച്ച രണ്ട് പേരും വേർപിരിയലുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പോലും പങ്കുവച്ചിട്ടില്ല. ഇപ്പോഴിതാ അഭയയുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചിട്ടാണ് ഇപ്പോൾ അമൃതയ്ക്കൊപ്പം ഗോപി സുന്ദർ പുതിയ ജീവിതം തുടങ്ങിയത്.

2001 ൽ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. പ്രിയയ്ക്കും ഗോപി സുന്ദറിന് രണ്ട് ആൺമക്കളാണുള്ളത്. ഇവരുമൊത്തുള്ള ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാവാറുണ്ട്. ഫേസ്ബുക്കിൽ സജീവമായിരുന്ന പ്രിയ ഇപ്പോഴും പ്രൊഫൈൽ നെയിമിൽ പ്രിയ ഗോപി സുന്ദർ എന്ന് തന്നെയാണ് ഉള്ളത്. ഗോപി സുന്ദറിനൊപ്പം പങ്കുവച്ച ഫോട്ടോകൾ ഒന്നും തന്നെ ഫേസ്ബുക്കിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടുമില്ല

രണ്ട് ആൺ മക്കളും ഈ ബന്ധത്തിലുണ്ട്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ് അഭയ ഹിരൺമയിയുമായി ഗോപി സുന്ദർ പ്രണയത്തിലാവുന്നത്. തുടർന്ന് ലിവിങ് റിലേഷനും ആരംഭിയ്ക്കുകയായിരുന്നു. പത്ത് വർഷത്തോളം കാലം അഭയയുമായി ലിവിങ് റിലേഷനിലായിരുന്നു ഗോപി സുന്ദർ.

Advertisement