മഞ്ജു വാര്യരും ജോജു ജോർജും ഒന്നുക്കുന്നു, സംവിധാനം റോഷൻ ആൻഡ്രൂസ്

20

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും നടൻ ജോജു ജോർജും സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ അടുത്ത സിനിമയിൽ ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. ചിത്രത്തിൽ നടി അനുശ്രിയും പ്രധാന വേഷത്തിലെത്തും. ഉണ്ണി ആർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറിൽ ആരംഭിക്കും.

Advertisements

പ്രേഷകർ ഏറ്റെടുത്ത ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം മറ്റൊരു ഹിറ്റ് ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് റോഷൻ ആൻഡ്രൂസ്. മഞ്ജു വാര്യരോടൊപ്പമുള്ള റോഷൻ ആൻഡ്രൂസിന്റെ രണ്ടാമത്തെ ചിത്രമാകും ഇത്. മുമ്പ് താരത്തോടൊപ്പം ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രം ചെയ്തിട്ടുണ്ട്.

കായംകുളം കൊച്ചുണ്ണി നിർമിച്ച ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറിൽ തന്നെയാണ് അടുത്ത ചിത്രവും ഒരുക്കുക. ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചുമറിയംജോസ്’ ആണ് ജോജുവിന്റെ ഏറ്റവും പുതിയ ചിത്രം. ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ആണ് മഞ്ജു വാര്യരുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

സെ​പ്തം​ബ​ര്‍​ ​ഒ​ന്നി​ന് ​കോ​ട്ട​യ​ത്ത് ​ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ലെ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം​ ​അ​ല​ന്‍​സി​യ​റാ​ണ്.​ ​ബാ​ല​യാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത്.​ ​പ്രൊ​ഡ​ക്‌​ഷ​ന്‍​ ​ക​ണ്‍​ട്രോ​ള​ര്‍​ ​:​ ​സി​ദ്ദു​ ​പ​ന​യ്ക്ക​ല്‍,​ ​പ്രൊ​ഡ​ക്‌​ഷ​ന്‍​ ​എ​ക്സി​ക്യു​ട്ടീ​വ് ​:​ ​എ​ല്‍​ദോ​ ​ശെ​ല്‍​വ​രാ​ജ്.

Advertisement