പ്രളയത്തിൽ കുഞ്ഞുങ്ങളെ രക്ഷപെടുത്തുന്നതിനിടെ മരണപ്പെട്ട അബ്ദുൾ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് നടൻ മോഹൻലാൽ

22

വടക്കൻ കേരളത്തിൽ ആഞ്ഞടിച്ച പേമാരിയെ തുടർന്ന് മലപ്പുറം കാരത്തൂരിൽ പ്രളയജലത്തിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപെടുത്തിയിതിനി ശേഷം മരണത്തിന് കീഴടങ്ങിയ പ്രവാസി മലപ്പുറം കാരത്തൂർ സ്വദേശിയായ അബ്ദുൽ റസാഖിന്റെ കുടുംബത്തിന് താരരാജാവ് മോഹൻലാലിന്റെ വിശ്വശാന്തിയുടെ സഹായഹസ്തം.

Advertisements

വിശ്വശാന്തിയുടെ ഡയറക്ടർ മേജർ രവിയും മറ്റു സംഘാടകരും മോഹൻലാലിന്റെ നിർദേശപ്രകാരം അബ്ദുൽ റസാഖിന്റെ കുടുംബത്തെ സന്ദർശിക്കുകയായിരുന്നു.അബ്ദുൾ റസാഖിന്റെ ഭവനത്തിലെത്തി അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകുകയും പതിനൊന്നാം ക്ളാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന റസാഖിന്റെ കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടർ വിദ്യാഭ്യാസചിലവുകൾ ഏറ്റെടുക്കുകയും ചെയ്തു.

റസാഖിന്റെ കുട്ടികളെ ഫോണിലൂടെ വിളിച്ചു സ്വാന്തനമേകാനും മോഹൻലാൽ മറന്നില്ല. നേരത്തെ പ്രളയത്തിൽ വിടപറഞ്ഞ ലിനുവിന്റെ കുടുംബത്തിനും സഹായഹസ്തവുമായി മോഹൻലാൽ എത്തിയിരുന്നു.

വെള്ളക്കട്ടിൽ വീണ സഹോദരന്റെ മക്കളായ നിഹാൻ, അലാഹുദ്ദീൻ എന്നിവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അബ്ദുൾ റസാഖിന്റെ മരണം. കുട്ടികളെ വെള്ളത്തിൽ നിന്നും രക്ഷപ്പെടുത്തിയ അബ്ദുൾ റസാഖ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഗൾഫിൽ ജോലിയുള്ള റസാഖ് മടങ്ങാനിരിക്കെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

Advertisement