റിലീസിന് മുമ്പേ മുടക്കു മുതൽ തിരിച്ച് പടിച്ച് ലാഭവും നേടി പ്രഭാസിന്റ ‘സാഹോ’; 250 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം വിറ്റുപോയത് പടുകൂറ്റൻ തുകയ്ക്ക്

50

ബാഹുബലി എന്ന സിനിമയിലൂടെ ഇന്ത്യമുഴുവനുള്ള ആരാധകരുടെ പ്രിയങ്കരനായി മാറിയ പ്രഭാസിന്റെ പുതിയ ചിത്രം ‘സാഹോ’യ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷൻ രംഗങ്ങളുമായെത്തിയ ട്രെയ്ലർ ആരാധകരെ ഒന്നടങ്കം ത്രില്ലടിപ്പിച്ചിരിക്കുകയാണ്.

Advertisements

250 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതിനിടെ റിലീസിന് മുമ്പ് തന്നെ ചിത്രം 320 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ. സാഹോയുടെ സാറ്റലൈറ്റ് അവകാശം മാത്രം 320 കോടി രൂപക്ക് വിറ്റതായാണ് വാർത്തകൾ.

യുവി ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സാഹോ സുജീത്ത് ആണ് സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ശ്രദ്ധാ കപൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

മലയാളി താരം ലാൽ, ജാക്കി ഷെറോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കർ, അരുൺ വിജയ്, മുരളി ശർമ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. പ്രശസ്ത ഹോളിവുഡ് ആക്ഷൻ കോ ഓർഡിനേറ്റർ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ. ഓഗസ്റ്റ് 30ന് ചിത്രം തീയേറ്ററുകളിലെത്തും.

Advertisement