വേദിയെ പ്രണയാർദ്രം ആക്കി നിറഞ്ഞാടി ദിൽഷയും റിയാസും, ഇതാണ് പെർഫെക്ട് ജോഡി എന്ന് ആരാധകർ

143

മിനിസ്‌ക്രീനിൽ നിരവധി ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം പതിപ്പ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ ഇതിനകം നാല് സീസനുകൾ പൂർത്തിയാക്കി കഴിഞ്ഞു.

ഓരോ സീസണുകൾ കഴിയുമ്പോഴും പല സെലിബ്രിറ്റികൾ പിറവി എടുക്കുകയാണ്. മുമ്പ് ചെറിയ രീതിയിൽ സെലിബ്രിറ്റികൾ ആയി അറിയപ്പെട്ട പലരും പിന്നീട് വലിയ താരങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് ബിഗ് ബോസ് സീസൺ 4 അവസാനിച്ചത്. സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആണ് ഇപ്രാവശ്യം കൂടുതലും മത്സരത്തിനായി എത്തിയിരുന്നത്.

Advertisements

ചെറിയ രീതിയിൽ അറിയപ്പെട്ട പലരും പിന്നീട് വലിയ താരങ്ങളായി മാറുകയും ചെയ്തു. അതിൽ പെട്ടവരാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ, മൂസാ ജാസ്മിൻ, നിമിഷ, അപർണ മലബാരി എന്നിവർ.
ബിഗ് ബോസ് സീസൺ 4 ൽ മത്സരാർത്ഥികൾ ആയി എത്തി സെലിബ്രിറ്റികൾ ആയി മാറിയ രണ്ട് പേരാണ് ദിൽഷ യും റിയാസ് സലീമും.

Also Read
എന്റെ ജാതകത്തിൽ കാരാഗൃഹവാസം കേസും കോടതിയും ഒക്കെ ഉണ്ടാവും എന്ന് വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്, എല്ലാം ഗ്രഹപ്പിഴ സമയത്ത് ആയിരുന്നു: ശാലു മേനോൻ

ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ ലേഡി വിന്നർ എന്ന ബഹുമതിയോടെ സീസൺ പൂർത്തിയാക്കിയ വ്യക്തിയാണ് ദിൽഷാ പ്രസന്നൻ. റണ്ണറപ്പായ വ്യക്തിയാണ് റിയാസ് സലീം. രണ്ടുപേരും ബിഗ് ബോസ് ഹൗസിൽ എത്തിയതിന് ശേഷമാണ് കൂടുതൽ ജനപിന്തുണ നേടിയെടുത്തത്.ബിഗ് ബോസ് ഹൗസിൽ രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ മുന്നോട്ടു വെച്ച വ്യക്തികൾ ആയിരുന്നു ഈ രണ്ടുപേരും.

മലയാളികൾ രണ്ടുപേരെയും നെഞ്ചിലേറ്റുകയും ചെയ്തു. പക്ഷേ അവസാനം വിജയം ദിൽഷക്കൊപ്പം ആയിരുന്നു. ബിഗ് ബോസ് ഹൗസിൽ പരസ്പരം അസ്വാരസ്യങ്ങൾ ഉണ്ടായിരുന്ന ഇവർ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു വന്നതോടെ പല വേദികളിൽ ഒരുമിച്ച് സന്തോഷത്തോടെ പ്രത്യക്ഷപ്പെടുകയും ചെയ്തു.

Also Read
എ പടം ആണെന്ന് അറിഞ്ഞിട്ടാണ് അഭിനയിച്ചത്, അത് എന്റെ ഒരു ആഗ്രഹമായിരുന്നു: ചതുരം സിനിമയെ കുറിച്ച് സ്വാസിക വിജയ്

ഇപ്പോൾ ഈ രണ്ടു പേരുടെ പ്രണയാർദ്രമായ ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. ദിൽഷ ഡാൻസ് റിയാലിറ്റി ഷോകളിലൂടെ കടന്നു വന്നു പിന്നീട് മിനിസ്‌ക്രീനിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ്. താരം ഒരു അറിയപ്പെട്ട ഡാൻസർ കൂടിയാണ്.

ദിൽഷയോട് ഒപ്പം വളരെ ലാഘവത്തോടെ റിയാസ് സലീം കിടിലൻ ഡാൻസ് കളിക്കാൻ തയ്യാറാവുകയും ചെയ്തു. ഇപ്പോൾ ഈ ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്.
കേരളം ഒട്ടാകെ ഒരുപാട് ആരാധകരുള്ള മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോ ആയ കോമഡി സ്റ്റാർ സീസൺ ത്രീ യിലെ വേദിയിലാണ് ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഈ പരിപാടിയുടെ ശ്രദ്ധാ കേന്ദ്രം ആയിരുന്നു ഈ രണ്ടു താരങ്ങൾ. ഇവരുടെ ഡാൻസ് വീഡിയോ ഇപ്പോൾ യൂ ട്യൂബിൽ ട്രെൻഡിങ് ആയി മാറിയരിക്കുകയാണ്.

Advertisement