എ പടം ആണെന്ന് അറിഞ്ഞിട്ടാണ് അഭിനയിച്ചത്, അത് എന്റെ ഒരു ആഗ്രഹമായിരുന്നു: ചതുരം സിനിമയെ കുറിച്ച് സ്വാസിക വിജയ്

117

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ചതുരംറിലീസിന് തയ്യാറെടുക്കുകയാണ്. റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവർ ആണ് ഈ സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

2019ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സും യെല്ലോ ബേർഡ് പ്രൊഡക്ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്റെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

Advertisements

Also Read
ഞങ്ങള്‍ രണ്ടുപേരുമല്ല, തന്റെ വധുവിനെ നൂബിന്‍ അടുത്ത് തന്നെ പരിചയപ്പെടുത്തും, ദയവുചെയ്ത് നൂബിനുമായി ഞങ്ങളെ ബന്ധിപ്പിച്ച് കഥകളുണ്ടാക്കരുത്, കുടുംബവിളക്കിലെ താരങ്ങള്‍ പറയുന്നു

ജിന്ന് എന്ന ചിത്രമാണ് സിദ്ധാർഥിന്റേതായി റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം. സൗബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് അടുത്തിടെ ചില കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു.

ചതുരത്തിന്റെ ടീസറും പോസ്റ്ററുമെല്ലാം പുറത്ത് വന്നപ്പോൾ സ്വാസിക വലിയ രീതിയിൽ വിമർശനം നേരിട്ടിരുന്നു. ചിത്രത്തിൽ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നു എന്നതായിരുന്നു സ്വാസികയ്ക്ക് നേരെ സൈബർ ആങ്ങളമാരുടെ പ്രതിഷേധം വരാൻ കാരണം. സീരിയലിൽ നിന്നും സിനിമയിലെത്തി തിളങ്ങുന്ന താരം കൂടിയാണ് സ്വാസിക.

ഇപ്പോൾ ഇതാ ചതുരം സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംവിധായകൻ സിദ്ധാർഥി ഭരതനും നായിക സ്വാസികയും ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. സ്വാസികയും സിദ്ധാർഥും എല്ലാം ഒരേ അപ്പാർട്ട്‌മെന്റിൽ അടുത്തടുത്താ് ആണ് താമസം. ചതുരം കഥ കേൾക്കാൻ വന്ന ശേഷമാണ് സ്വാസിക സിദ്ധാർഥ് താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ ഫ്‌ളാറ്റ് വാങ്ങിയത്.

അയൽക്കാരായ ഞങ്ങൾ ഒരുമിച്ച് ചെയ്ത ഇറോട്ടിക്ക് സിനിമയാണ് ചതുരമെന്ന് വേണമെങ്കിൽ പറയാം. ഞാൻ ഫ്‌ളാറ്റ് ഇവിടെ വാങ്ങാൻ ചതുരം സിനിമയും ഒരു കാരണമായിട്ടുണ്ട്. എ ഫിലിമാണ് ചതുരമെന്ന് എനിക്ക് അറിയാമായിരുന്നു. എന്റെ ഒരു ആഗ്രഹമായിരുന്നു. എല്ലാം നേരത്തെ അറിഞ്ഞിരുന്നു സ്വാസിക പറഞ്ഞു.

Also Read
റിമി ടോമി മതം മാറി? ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്തി താരം, ദൈവം അനുഗ്രഹിക്കട്ടെ എന്ന് കമന്റുകൾ, വിമർശിച്ചും നിരവധി പേർ

അഡൾട്ടായിട്ടുള്ളവർ അഡൾട്ട് ഫിലിം കാണുന്നതിലെ പ്രശ്‌നം എന്താണെന്ന് എനിക്കറിയില്ല. അമ്മ ചതുരത്തിന്റെ പ്രിവ്യു കണ്ടിട്ട് അഭിനന്ദിച്ചിരുന്നു. പ്രിവ്യുവിന് ശേഷം പലരും സിനിമയെ കുറ്റപ്പെടുത്തി യപ്പോൾ അമ്മയാണ് ഈ സിനിമയ്ക്ക് വേണ്ടി അവരോട് തർക്കിച്ചത്. ഇന്റിമേറ്റ് സീൻ ആ സിനിമയുടെ കഥ പറച്ചിലിന് അത്യാവശ്യം ആണെന്ന് അമ്മ ഒരു കലാകാരി ആയതുകൊണ്ട് മനസിലായി.

അതുകൊണ്ടാണ് അമ്മ തർക്കിച്ചത്. അല്ലാതെ മകനെ സംരക്ഷിക്കാൻ സംസാരിച്ചതല്ല. സെൻസർ ബോർഡിനും അമ്മയുടെ അഭിപ്രായം ആയിരുന്നു. അനാവശ്യ സീനുകൾ തിരികി കയറ്റിയിട്ടില്ല. ഓവർ ആക്ടിങ് കൊണ്ടാണ് സ്വാസികയെ നായികയാക്കിയത്.

കാരണം ഓവർ ആക്ടിങ് ചെയ്യുന്നവരോട് കുറച്ച് കൺട്രോൾ ചെയ്ത് അഭിനയിക്കാൻ പറഞ്ഞാൽപ്പോരെ.
ഒട്ടും അഭിനയിക്കാൻ അറിയാത്തവരെ കൊണ്ടുവന്ന് അഭിനയിപ്പിക്കാൻ ശ്രമിച്ചാൽ നമ്മൾ വെള്ളം കുടിക്കും എന്നും സിദ്ധാർഥ് ഭരതൻ പറഞ്ഞു. ഇങ്ങനൊരു സിനിമ എപ്പോഴും കിട്ടിയെന്ന് വരില്ല. പേടികൊണ്ട് നല്ല സ്‌ക്രിപ്റ്റും ചലഞ്ചിങ് കഥാപാത്രവും വേണ്ടെന്ന് വെക്കേണ്ടതില്ലെന്ന് തോന്നി.

സിദ്ധാർഥ് ചേട്ടൻ കഥ പറഞ്ഞ ശേഷം അമ്മ ചില ആശങ്ക പറഞ്ഞിരുന്നു. വിശദമായി ഇതൊന്നും ഞാൻ അമ്മയോട് പറഞ്ഞില്ല. പിന്നെ ഷൂട്ടിങിന് വന്നശേഷം അമ്മ എന്റെ കോസ്റ്റ്യൂംസ് കണ്ടപ്പോഴാണ് സംഭവം മനസിലാക്കിയത്. അമ്മയ്ക്ക് ഇത് പുതുമയാണ്. അമ്മ പിന്നെ ഒന്നും ചോദിച്ചില്ല.

Also Read
‘ബികോം വിത്ത് ത്രീ സപ്ലി’ വിദ്യാഭ്യാസ യോഗ്യത; എഴുതിയെടുക്കാൻ പ്ലാനില്ല; വിവാഹസമയത്ത് ഭാര്യ വീട്ടുകാരോട് ഡിഗ്രിയില്ലെന്ന് പറഞ്ഞില്ല! അർജുൻ അശോകൻ പറയുന്നു

പക്ഷെ അമ്മയ്ക്ക് ചതുരം സിനിമയുടെ റിലീസെന്ന് കേൾക്കുമ്പോൾ തന്നെ ടെൻഷനാണ്. അമ്മ മനസ് അത്രയേയുള്ളു. അല്ലാതെ വലിയ പ്രശ്‌നമൊന്നും ഇല്ലെന്നും സ്വാസിക വിജയ് വ്യക്താക്കുന്നു.

Advertisement