ദിലീപേട്ടനും ഞാനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ, ജാതക ചേർച്ചയിൽ പൊരുത്തം ഏറെ ആയിരുന്നു; തുറന്നു പറഞ്ഞ് കാവ്യ മാധവൻ

144

ബാലതാരമായി എത്തി പിന്നീട് മലയാളികലുടെ മനം കവർന്ന പ്രിയ നടിയാണ് കാവ്യ മാധവൻ. വർഷങ്ങളോളം മലയാള സിനിമയിലെ നമ്പർ വൺ നായികമാരിൽ ഒരളായി തിളങ്ങിയിരുന്ന കാവ്യാ മാധവൻ അഭിനയ രംഗത്ത് ഇപ്പോൾ സജീവം അല്ലെങ്കിലും ഇന്നും മലയാളികളുടെ മനസ്സിലുണ്ട്.

മലയാളത്തിന്റെ ജനപ്രിയ നയകൻ ദിലീപിന്റെ ഭാഗ്യ നായികയായി തിളങ്ങിയ കാവ്യ പിന്നീട് ദിലീപിന്റെ ജീവിതത്തിലും ഒന്നിച്ചു. ഇതൊക്കെ ഏവർക്കും അറിവുള്ള കാര്യം ആണെങ്കിലും കാവ്യയുടെ വിശേഷങ്ങൾ അന്നും ഇന്നും എന്നും ഏവർക്കും പ്രിയപെട്ടതാണ്.

Advertisements

മലയാളികളുടെ കരിമിഴിക്കുരുവി എന്നാണ് ഇന്നും പ്രിയപ്പെട്ടവർ കാവ്യയെ വിളിക്കുക. അത്രത്തോളം ആരാധന ആയിരുന്നു പ്രേക്ഷകർക്ക് കാവ്യാ മാധവന്റെ കഥാപാത്രങ്ങളോട്. വിവാഹത്തോടെ അഭിനയ രംഗം വിട്ടുവെങ്കിലും ഇനിയും തിരികെ എത്തും എന്ന പ്രതീക്ഷ ഒട്ടുമിക്ക സിനിമ പ്രേമികൾക്കും ഉണ്ടുതാനും.

Also Read
എ പടം ആണെന്ന് അറിഞ്ഞിട്ടാണ് അഭിനയിച്ചത്, അത് എന്റെ ഒരു ആഗ്രഹമായിരുന്നു: ചതുരം സിനിമയെ കുറിച്ച് സ്വാസിക വിജയ്

തീർത്തും അപ്രതീക്ഷിതമായിരുന്നു ദിലീപും ഒത്തുള്ള വിവാഹം എന്നു തുറന്നു പറയുകയാണ് കാവ്യാ മാധവൻ. എല്ലാം ദൈവം തീരുമാനിക്കുന്നതാണ് എന്നും നടി പറയുന്ന അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത്.

ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്‌നേഹിച്ചവർ ആണെന്നാണ് കാവ്യാ മാധവൻ പറയുന്നു. കാണുമ്പൊൾ കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു.

എന്നാൽ ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറുകയായിരുന്നു പതിവെന്ന് കാവ്യ പറയുന്നു. ജീവിതത്തിൽ ഒരു കൂട്ടുവേണം എന്നത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു. ഏതൊരു മാതാപിതാക്കളെയും പോലെ അവർക്ക് അതൊരു മനസമാധാനം ആയിരുന്നു.

പല തരത്തിലുള്ള അന്വേഷങ്ങൾ അവർ നടത്തി, അതാണ് ദിലിപേട്ടനിൽ എത്തിയത്. എന്നെ നന്നായി അറിയുന്ന ഒരാൾ എന്ന നിലയിൽ ആരും എതിര് പറഞ്ഞില്ലെന്നും കാവ്യ പറയുന്നു. പണ്ടോക്കെ ഗോസിപ്പുകൾ ഞങ്ങളെ ചേർത്ത് പ്രചരിക്കുമ്പോൾ ചിരിക്കാൻ ഉള്ള വക മാത്രമായിരുന്നു അത്.

ഒരുമിച്ചു ജീവിക്കുന്ന കാര്യം തന്നെ ആലോചിച്ചിരുന്നില്ല. ഇനിയുള്ള ജീവിതം സിനിമയെയും സിനിമ താരങ്ങളിലെയും അറിയുന്നതാകണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ കാവ്യ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ ആകർഷിക്കുന്നത്.

Also Read
ഞങ്ങള്‍ രണ്ടുപേരുമല്ല, തന്റെ വധുവിനെ നൂബിന്‍ അടുത്ത് തന്നെ പരിചയപ്പെടുത്തും, ദയവുചെയ്ത് നൂബിനുമായി ഞങ്ങളെ ബന്ധിപ്പിച്ച് കഥകളുണ്ടാക്കരുത്, കുടുംബവിളക്കിലെ താരങ്ങള്‍ പറയുന്നു

സിനിമയിലെ ഏറ്റവും അടുത്ത ചങ്ങാതി ആയിരുന്നു ദിലീപേട്ടൻ. എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെ ഉണ്ടാകും. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു ബഹുമാനം. ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന കൂട്ടുകാരന് ഒപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു.

വിവാഹത്തിന് ഒരാഴ്ച മുൻപാണ് ദിലീപേട്ടന്റെ ബന്ധുക്കൾ ഞങ്ങളുടെ വീട്ടിൽ എത്തുന്നത്.ജാതകങ്ങൾ തമ്മിൽ പിന്നീട് ചേർച്ച ഒത്തുനോക്കിയപ്പോൾ നല്ല ചേർച്ച. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേനാൾ ആണ് അറിയിക്കുന്നത്.

ഞങ്ങൾ ക്ഷണിച്ചവർ ആരും രഹസ്യം പുറത്തു പറഞ്ഞതുമില്ല. വിവാഹ വാർത്ത അറിഞ്ഞുകൊണ്ട് ആളുകൾ കൂടും എന്ന പേടി കൊണ്ടാണ് രഹസ്യം ആക്കി വച്ചതെന്നും കാവ്യ. എല്ലാ അർത്ഥത്തിലും ഇവിടം വരെ എത്തി എങ്കിൽ അതെല്ലാം ദൈവനിശ്ചയം ആണ്.

സംഭവിച്ചതെല്ലാം അപ്രതീക്ഷിതം ആയിരുന്നു. ഇനി എന്താകും കാര്യങ്ങൾ എന്നൊന്നും പറയാനാകില്ല.
ജീവിതം പഠിപ്പിച്ച പാഠം അതാണ്. ചിലർ വിവാഹം കഴിക്കുന്നു. മറ്റുചിലർ ലിവിങ് ടുഗെദറിലും, അതിന്റെ ഭാവി നിശ്ചയിക്കുക ദൈവമാണ്. അതിലെ തെറ്റും ശരിയും നമുക്ക് നിർണയിക്കാൻ കഴിയില്ല. ശരിയായത് ചെയ്യുക. അതാണ് ഞങ്ങൾ ചെയ്തത് എന്നാണ് കാവ്യാ മാധവൻ പറഞ്ഞത്.

Also Read
ദിലീപിന്റെ ആ കാര്‍ ഓടികിട്ടുന്ന വരുമാനം നല്‍കുന്നത് കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന്, ഒരുപാട് കാര്യണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നയാളാണ് ദിലീപ് എന്ന് ശാന്തിവിള ദിനേശ്, ആ നല്ല മനസ്സ് കാണാതെ പോകരുതെന്ന് അഭ്യര്‍ത്ഥന!

Advertisement