ഞങ്ങള്‍ രണ്ടുപേരുമല്ല, തന്റെ വധുവിനെ നൂബിന്‍ അടുത്ത് തന്നെ പരിചയപ്പെടുത്തും, ദയവുചെയ്ത് നൂബിനുമായി ഞങ്ങളെ ബന്ധിപ്പിച്ച് കഥകളുണ്ടാക്കരുത്, കുടുംബവിളക്കിലെ താരങ്ങള്‍ പറയുന്നു

102

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയല്‍. ആവേശം നിറയ്ക്കുന്ന നിമിഷങ്ങളിലൂടെ ആണ് പ്രമുഖ ചലച്ചിത്ര നടി മീരാ വാസുദേവ് കേന്ദ്ര കഥാപാത്രമായ സീരിയല്‍ കടന്നുപോകുന്നത്.

ഈ സീരിയലില്‍ മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയെന്ന കഥാപാത്രത്തിന്റെ ഇളയമകനായി അഭിനയിക്കുന്നത് മോഡലും നടനുമായ നൂബിന്‍ ജോണിയാണ്. മോഡലാകാന്‍ ആഗ്രഹിച്ച് ഒടുവില്‍ അഭിനയ ലോകത്താണ് നൂബിന്‍ ജോണി എത്തിപ്പെട്ടത്. രണ്ട് സീരിയലുകള്‍ കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയതാരമാകാനും നൂബിന് കഴിഞ്ഞു.

Advertisements

കുടുംബവിളക്കില്‍ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂബിന്‍ അവതരിപ്പിക്കുന്നത്. അമ്മ സുമിത്രയോട് ഏറ്റവും കൂടുതല്‍ സ്നേഹമുള്ള സ്നേഹ നിധിയായ മകനാണ് നൂബിന്‍ അവതരിപ്പിക്കുന്ന പ്രതീഷ്. അതുകൊണ്ട് തന്നെ നൂബിനോട് കുടുംബപ്രേക്ഷകര്‍ക്ക് പ്രത്യേക സ്നേഹമാണ്.

Also Read: റിമി ടോമി മതം മാറി? ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്തി താരം, ദൈവം അനുഗ്രഹിക്കട്ടെ എന്ന് കമന്റുകൾ, വിമർശിച്ചും നിരവധി പേർ

ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം താന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന് നൂബിന്‍ സോഷ്യല്‍മീഡിയ വഴി അറിയിച്ചിരുന്നു. കാമുകിയെ വാരിപുണര്‍ന്ന് ചുംബിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിവാഹം സംബന്ധിച്ച വിവരങ്ങള്‍ നൂബിന്‍ പുറത്ത് വിട്ടത്.

ആഗസ്റ്റില്‍ ഇരുവരും വിവാഹിതരാകും. അതേസമയം വധുവിന്റെ മുഖം നൂബിന്‍ പങ്കുവെച്ചിട്ടില്ല. തന്റെ പങ്കാളിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടാന്‍ നൂബിന്‍ തയ്യാറല്ലായിരുന്നു. അതിനിടെ സീരിയലിലെ ചില നടിമാരുടെ പേരുകള്‍ നൂബിന്റെ പേരിനൊപ്പം ചേര്‍ത്ത് പ്രചരിച്ചിരുന്നു.

കുടുംബ വിളക്കിലെ നൂബിന്റെ ഭാര്യയായി അഭിനയിക്കുന്ന രേഷ്മയുടെയും അനുജത്തിയായി വേഷമിടുന്ന ശ്രീലക്ഷ്മിയുടെയും പേരുചേര്‍ത്താണ് വാര്‍ത്തകള്‍ വന്നത്. ഈ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിമാരിപ്പോള്‍.

‘നൂബിന്‍ വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടി ഞങ്ങള്‍ രണ്ടുപേരുമല്ല. ആ കുട്ടി ഒരു ഡോക്ടറാണ്. അവളെ ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു. സിനിമ-സീരിയല്‍ രംഗത്തുനിന്നുള്ള വ്യക്തിയല്ല. ദയവുചെയ്ത് നൂബിനുമായി ഞങ്ങളെ ബന്ധിപ്പിച്ച് കഥകളുണ്ടാക്കരുത്.’ എന്ന് രേഷ്മയും ശ്രീലക്ഷ്മിയും പറയുന്നു.

Also Read: ‘ബികോം വിത്ത് ത്രീ സപ്ലി’ വിദ്യാഭ്യാസ യോഗ്യത; എഴുതിയെടുക്കാൻ പ്ലാനില്ല; വിവാഹസമയത്ത് ഭാര്യ വീട്ടുകാരോട് ഡിഗ്രിയില്ലെന്ന് പറഞ്ഞില്ല! അർജുൻ അശോകൻ പറയുന്നു

‘ ഇത്തരം വാര്‍ത്തകള്‍ കേട്ട് ആ കുട്ടിക്കും ചിലപ്പോള്‍ വിഷമമാകും. നൂബിന്‍ വൈകാതെ തന്റെ വധുവിന്റെ മുഖം റിവീല്‍ ചെയ്യും, അതുവരെ ഒന്നു കാത്തിരിക്കൂ’ ശ്രീലക്ഷ്മിയും രേഷ്മയും അഭിമുഖത്തില്‍ പറയുന്നു.

Advertisement