ദിലീപിന്റെ ആ കാര്‍ ഓടികിട്ടുന്ന വരുമാനം നല്‍കുന്നത് കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന്, ഒരുപാട് കാര്യണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നയാളാണ് ദിലീപ് എന്ന് ശാന്തിവിള ദിനേശ്, ആ നല്ല മനസ്സ് കാണാതെ പോകരുതെന്ന് അഭ്യര്‍ത്ഥന!

103

മലയാളത്തിലെ പ്രമുഖ നടന്മാരില്‍ ഒരാളാണ് ദിലീപ്. ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായകന്‍ ആയിരുന്ന ദിലീപ് ഇന്ന് ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഏറെ പ്രതിസന്ധികളെ തരണം ചെയ്യുകയാണ്. ഏറെ കാലം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ദിലീപ്.

ഇടവേളയ്ക്ക് ശേഷം ദിലീപ് ഇപ്പോള്‍ വീണ്ടും സിനിമ ലോകത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ്. വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന സിനിമയിലൂടെയാണ് ദിലീപ് തിരിച്ചെത്തുന്നത്. ദിലീപിനെ പിന്തുണച്ചുകൊണ്ട് സിനിമാരംഗത്തുനിന്ന് ചിലര്‍ രംഗത്തെത്തിയിരുന്നു.

Advertisements

ആദ്യം മുതലേ ദിലീപിനെ കാര്യമായ രീതിയില്‍ സപ്പോര്‍ട്ട് ചെയ്തിരുന്ന ആളാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മുമ്പ് ശാന്തിവിള ദിനേശ് ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. ദിലീപ് കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ സഹായിക്കുന്നതിനെ കുറിച്ചായിരുന്നു സംവിധായകന്‍ പറഞ്ഞത്.

Also Read: റിമി ടോമി മതം മാറി? ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്തി താരം, ദൈവം അനുഗ്രഹിക്കട്ടെ എന്ന് കമന്റുകൾ, വിമർശിച്ചും നിരവധി പേർ

ദിലീപിന്റെ ജാക്ക് ആന്‍ഡ് ഡാനിയേല്‍ എന്ന സിനിമയുടെ ഷൂട്ടിങ് കൊച്ചിയില്‍ നടക്കുന്ന സമയത്ത് സംഭവിച്ച കാര്യങ്ങളാണ് സംവിധായകന്‍ പങ്കുവെച്ചത്. ‘ലൊക്കേഷനിലേക്ക് പോകാന്‍ ഒരു കാര്‍ വന്നിരുന്നു, ആ കാറില്‍ ഞാന്‍ ഇരിക്കുമ്പോള്‍ മുന്നിലുള്ള ഡ്രൈവര്‍ എന്നോട് പറഞ്ഞു ഞങ്ങള്‍ നേരിട്ട് കണ്ട കണ്‍കണ്ട ദൈവമാണ് സാര്‍ എന്ന്.

അതുകേട്ടപ്പോള്‍ എനിക്ക് അതിശയമായി തോന്നി. സിനിമാരംഗത്ത് നിന്നും ഒരാള്‍ പോലും ദിലീപ് സാര്‍ ജയിലില്‍ ആയപ്പോള്‍ അദ്ദേഹത്തിന് വേണ്ടി സംസാരിക്കാന്‍ വന്നിരുന്നില്ല, അപ്പോള്‍ അദ്ദേഹത്തിന് വേണ്ടി സംസാരിക്കാന്‍ വന്ന ആള്‍ സാര്‍ മാത്രമാണ് എന്ന് ആ ഡ്രൈവര്‍ പറഞ്ഞു.

Also Read: ആ സൂപ്പർ ഹിറ്റ് ഗാന രംഗങ്ങൾക്ക് എല്ലാം ഞാൻ നൃത്തം ചെയ്തത് പീരിഡ്‌സ് ദിവസങ്ങളിൽ, വേദന കുറയ്ക്കാൻ എന്റെ കാലുകൾ മസാജ് ചെയ്ത് തരുന്നത് അച്ഛൻ ആയിരുന്നു: തുറന്ന് പറഞ്ഞ് സായി പല്ലവി

ഈ കാര്‍ ദിലീപ് സാറിന്റെ കാറാണ്, അദ്ദേഹം ഈ കാര്‍ വാങ്ങിയത് തന്നെ നടന്‍ കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ സഹായിക്കാനാണ്, ഇ കാര്‍ ഓടികിട്ടുന്ന വരുമാനം മുടങ്ങാതെ ആ വീട്ടില്‍ ഞാന്‍ എത്തിക്കും, പക്ഷെ അദ്ദേഹം ജയിലില്‍ കിടന്നപ്പോള്‍ കാര്‍ ഓടിയതുമില്ല ആ തുക അവര്‍ക്ക് ലഭിച്ചതുമില്ല” എന്ന് അന്ന് ഡ്രൈവര്‍ പറഞ്ഞതായി ശാന്തി വിള ദിനേശ് പറയുന്നു.

ദിലീപ് ജയിലില്‍ നിന്നും ഇറങ്ങിയതിന് ശേഷം വീണ്ടും മൂന്ന് ലക്ഷം രൂപ മുടക്കി വണ്ടി പുതുക്കി പണിതുതന്നുവെന്നും ഇപ്പോള്‍ നടന്റെ കുടുംബത്തിന് ആ തുക കൊടുക്കാന്‍ കഴിയുന്നുണ്ട് എന്നും ഡ്രൈവര്‍ പറഞ്ഞതായി ശാന്തിവിള ദിനേശ് കൂട്ടിച്ചേര്‍ത്തു.

കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് മാത്രമല്ല, ഇതുപോലെ ഒരുപാട് കാര്യണ്യ പ്രവര്‍ത്തനങ്ങള്‍ ദിലീപ് ചെയ്യുന്നുണ്ട് എന്നും ആ ചെറുപ്പക്കാരനായ ഡ്രൈവര്‍ തന്നോട് പറഞ്ഞതായി സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement