മകള്‍ പ്രായപൂര്‍ത്തിയായി, വയസ്സറിയിക്കല്‍ ചടങ്ങ് കുഞ്ഞുകല്യാണം പോലെ ആഘോഷമാക്കി മിഥുനും ഭാര്യയും, ആസംസകള്‍ അറിയിച്ച് സിനിമാതാരങ്ങള്‍

146

അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ അവതാരകനുമാറിയ താരമാണ് മിഥുന്‍ രമേശ്. ദുബായിയില്‍ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതയാണ്.

Advertisements

മകള്‍ തന്‍വിയും ഭാര്യ ലക്ഷ്മി മേനോനും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മകള്‍ പ്രായപൂര്‍ത്തിയായ വിവരം സന്തോഷത്തോടെ അറിയിക്കുകയാണ് സോഷ്യല്‍മീഡിയയിലൂടെ മിഥുന്‍.

Also Read: റിമി ടോമി മതം മാറി? ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്തി താരം, ദൈവം അനുഗ്രഹിക്കട്ടെ എന്ന് കമന്റുകൾ, വിമർശിച്ചും നിരവധി പേർ

തങ്ങളുടെ ഏക മകളുടെ ആചാരപ്രകാരമുള്ള ആദ്യത്തെ കല്യാണം (മൊതല്‍ കല്യാണം) ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മിഥുനും ഭാര്യയും. മിഥുന്‍ തന്നെയാണ് ഇൗ ചടങ്ങുകളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് സന്തോഷം ആരാധകരെ അറിയിച്ചത്.

അതേസമയം ലക്ഷ്മിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്. മകളുടെ വയസ്സറിയിക്കല്‍ ചടങ്ങ് ശരിക്കും ഒരു കുഞ്ഞു കല്യാണം പോലെ തന്നെയാണ് മിഥുനും കുടുംബവും ആഘോഷമാക്കിയത് എന്ന് വീഡിയോയില്‍ നിന്ന് തന്നെ വ്യക്തം. പന്ത്രണ്ട് വയസ്സുകാരിയായ തന്‍വി ദാവണിയാണ് ധരിച്ചത്.

Also Read: ആ സൂപ്പർ ഹിറ്റ് ഗാന രംഗങ്ങൾക്ക് എല്ലാം ഞാൻ നൃത്തം ചെയ്തത് പീരിഡ്‌സ് ദിവസങ്ങളിൽ, വേദന കുറയ്ക്കാൻ എന്റെ കാലുകൾ മസാജ് ചെയ്ത് തരുന്നത് അച്ഛൻ ആയിരുന്നു: തുറന്ന് പറഞ്ഞ് സായി പല്ലവി

കൂടാതെ മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് ഒരു കൊച്ചു മണവാട്ടിയെ പോലെയാണ് അണിഞ്ഞൊരുങ്ങിയത്. മിഥുന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയ്ക്ക് താഴെ ജോത്സ്‌ന, നൈല ഉഷ തുടങ്ങിയ സെലിബ്രിറ്റികള്‍ ആശംസകള്‍ അറിയിച്ചു. കൂടാതെ ആരാധകരും ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

Advertisement