‘സിദ്ധാര്‍ഥ് ചേട്ടന്റെ ഫ്‌ലാറ്റില്‍ വരുമ്പോള്‍ ലളിതാമ്മയെ കാണാന്‍ മിക്ക ദിവസവും പോകുമായിരുന്നു’ , കെപിഎസി ലളിതയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടി സ്വാസിക വിജയ്

57

മലയാളി സിനിമ സീരയില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി സ്വാസിക വിജയ്. വര്‍ഷങ്ങളായി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേപോലെ തിളങ്ങുന്ന താരമാണ് സ്വാസിക വിജയ്. തമിഴ് സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ സ്വാസിക മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയിലൂടെയാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

തുടര്‍ന്ന് നിരവധി സിനിമകളിലും സീരിയലുകളിലും വേഷങ്ങള്‍ ചെയ്തു. സ്വാസികയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സീരിയല്‍ സീതയാണ്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

Advertisements

നിരവധി സിനിമകളില്‍ അഭിനയിച്ച സ്വാസിക തുടക്കകാലത്ത് ഒരുപാട് കഷ്ടപ്പെടുകയും താരത്തിന്റെ മിക്ക സിനിമകളും ബ്ലോക്‌സ് ഓഫീസില്‍ പരാജയമാവുകയും ചെയ്തിരുന്നു. പിന്നീട് ദത്തുപുത്രി എന്ന സീരിയലില്‍ അഭിനയിച്ച് ശ്രദ്ധനേടിയ സ്വാസികയ്ക്ക് സീരിയല്‍ ഒരു വലിയ ബ്രേക്കായി മാറുകയായിരുന്നു.

അതിന് ശേഷം ചെയ്ത സീത എന്ന സീരിയലാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയിലെ പ്രകടനം കൊണ്ട് താരത്തിന് സിനിമയില്‍ മികച്ച വേഷങ്ങള്‍ കിട്ടുകയും ചെയ്തു.സ്വര്‍ണക്കടുവയാണ് അതിന് ശേഷം വന്ന ആദ്യ സിനിമ.

Also Read: റിമി ടോമി മതം മാറി? ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്തി താരം, ദൈവം അനുഗ്രഹിക്കട്ടെ എന്ന് കമന്റുകൾ, വിമർശിച്ചും നിരവധി പേർ

കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയുടെ റോളാണ് ജനങ്ങള്‍ക്കിയില്‍ കൂടുതല്‍ പ്രിയങ്കരിയാക്കി മാറ്റിയത്. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് സ്വാസിക. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും തന്റെ യൂട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്.

ചതുരം എന്ന സിനിമയാണ് സ്വാസികയുടേതായി പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. നടി കെപിഎസി ലളിതയുടെ മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ റോഷന്‍ ആണ് നായകന്‍. അലന്‍സിയര്‍, ശാന്തി ബാലന്‍ എന്നിവരും ചിത്രത്തിലുണ്ട്.

അതേസമയം, അന്തരിച്ച മലയാളത്തിലെ പ്രശസ്ത നടി കെപിഎസി ലളിതയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് പറയുകയാണ് സ്വാസിക. അയല്‍വാസികളാണ് സ്വാസികയും സിദ്ധാര്‍ഥ് ഭരതനും. അങ്ങനെയാണ് സ്വാസികയ്ക്ക് നടി കെപിഎസി ലളിതയുടെ കുടുംബവുമായി അടുത്ത ബന്ധം വന്നത്.

Also Read: ആ സൂപ്പർ ഹിറ്റ് ഗാന രംഗങ്ങൾക്ക് എല്ലാം ഞാൻ നൃത്തം ചെയ്തത് പീരിഡ്‌സ് ദിവസങ്ങളിൽ, വേദന കുറയ്ക്കാൻ എന്റെ കാലുകൾ മസാജ് ചെയ്ത് തരുന്നത് അച്ഛൻ ആയിരുന്നു: തുറന്ന് പറഞ്ഞ് സായി പല്ലവി

‘ലളിതാമ്മ ജീവിച്ചിരുന്ന കാലത്ത് സിദ്ധാര്‍ഥ് ചേട്ടന്റെ ഫ്‌ലാറ്റില്‍ വരുമ്പോള്‍ ലളിതാമ്മയെ കാണാന്‍ മിക്ക ദിവസവും പോകുമായിരുന്നു’ സ്വാസിക ഓര്‍മ്മകള്‍ പങ്കുവെക്കുന്നു. സിദ്ധാര്‍ഥ് ഭരതനും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ അടുത്തിടെയാണ് സ്വാസികയും ഫ്‌ലാറ്റ് വാങ്ങിയത്. തന്റെ പുതിയ ഫ്‌ലാറ്റിന്റെ പാലുകാച്ചല്‍ വീഡിയോയും ഹോം ടൂര്‍ വീഡിയോയുമൊക്കെ സ്വാസിക യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Advertisement