കുളി കഴിഞ്ഞ് വയറിൽ പച്ച വെളിച്ചെണ്ണ പുരട്ടി തടവും, പ്രസവ ശേഷവും സൗന്ദര്യം നിലനിർത്താൻ ശിവദ ചെയ്തത് ഇങ്ങനെ

169

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നടി ശിവദ. ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ മനസ്സ് കീഴടക്കിയത്.

കാവ്യ ഭംഗിയുള്ള പുഞ്ചിരിയും ആത്മവിശ്വാസവുമുള്ള ആ പെൺകുട്ടി വളരെ പെട്ടെന്ന് എല്ലാവർക്കും പ്രിയങ്കരിയായി. നിരവധി തമിഴ് ചിത്രങ്ങളിലും താരം നായികാ വേഷമണിഞ്ഞിട്ടുണ്ട്. അതേ സമയം താരം നേരത്തെ തന്റെ പ്രിയപ്പെട്ട സൗന്ദര്യ കൂട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്.

Advertisements

പഴക്കൂട്ടുകളും അടുക്കളയിൽ നിന്നുള്ള സൗന്ദര്യ പൊടിക്കൈകളും ഉൾപ്പെടെ പ്രകൃതി നൽകിയ അലങ്കാരങ്ങൾ ആണ് തന്നെ ഇത്രയും സുന്ദരിയാക്കിയതെന്ന് അഭിമാനത്തോടെ പറയുകയാണ് ഈ അങ്കമാലിക്കാരി. ഗർഭിണി ആയിരുന്ന സമയത്ത് അമ്മൂമ്മ തനിക്ക് പറഞ്ഞുതന്ന സൂത്രത്തെക്കുറിച്ച് ആണ് താരം തുറന്നുപറഞ്ഞത്.

Also Read
ദിലീപേട്ടനും ഞാനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ, ജാതക ചേർച്ചയിൽ പൊരുത്തം ഏറെ ആയിരുന്നു; തുറന്നു പറഞ്ഞ് കാവ്യ മാധവൻ

നേരത്തെ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ശിവദ വിശേഷങ്ങൾ പങ്കു വെച്ചത്. മേക്കപ്പിനായി അധികം സമയം ചെലവഴിക്കാൻ ഇഷ്ടമുള്ളയാളല്ല താനെന്നാണ് ശിവദ പറയുന്നത്. പെട്ടെന്ന് തന്നെ മേക്കപ്പ് പൂർത്തിയാക്കുന്ന പതിവാണ്. അരമണിക്കൂറിൽ കൂടുതൽ മേക്കപ്പ് ചെയ്യാനായുള്ള ക്ഷമയില്ല.

മുടിയിൽ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ മാത്രമേ സമയം നീളാറുള്ളൂ. അമ്മയുടെ സൗന്ദര്യക്കൂട്ടാണ് തന്നേയും ആകർഷിച്ചിട്ടുള്ളത്. കറ്റാർവാഴ പോലും മുഖത്ത് തേക്കുന്നത് കണ്ടിട്ടില്ല, വരണ്ടതായി തോന്നുകയാണെങ്കിൽ അൽപം വെളിച്ചെണ്ണ ഇടുമെന്ന് മാത്രം. അമ്മയുടെ സ്‌കിൻ നല്ല ക്ലീനാണ്.

ഗർഭിണി ആയിരുന്ന സമയത്ത് അമ്മൂമ്മ പറഞ്ഞ് തന്ന ടിപ്സ് താനും പ്രയോഗിച്ചിരുന്നുവെന്ന് ശിവദ പറയുന്നു. വയറിൽ സ്ട്രെച്ച് മാർക്ക് വരാതിരിക്കാൻ വെള്ളം കൊണ്ട് വയർ തടവാനും വെളിച്ചെണ്ണ പുരട്ടാനുമായിരുന്നു അമ്മൂമ്മ പറഞ്ഞത്.

6 പ്രസവം കഴിഞ്ഞെങ്കിലും അമ്മൂമ്മയ്ക്ക് സ്ട്രെച്ച് മാർക്കേയില്ലായിരുന്നു. ആ രഹസ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു ഇതേക്കുറിച്ച് പറഞ്ഞ് തന്നത്. പച്ചവെളിച്ചെണ്ണ പുരട്ടുന്നത് കുഞ്ഞിന് ദോഷമല്ലെന്നും അമ്മൂമ്മ പറഞ്ഞിരുന്നു. അതിനൊപ്പമായി മറ്റ് ചില മാർഗങ്ങളും ചെയ്തിരുന്നു.

അതിനാൽ തന്നെ തനിക്ക് സ്ട്രെച്ച് മാർക്കുകൾ വളരെ കുറവായിരുന്നു. താരൻ വന്നാൽ അതിനും അമ്മയുടെ ഒരു സൗന്ദര്യക്കൂട്ട് ഉണ്ട്. ഉലുവ വെള്ളത്തിൽ കുതിർത്ത് അരച്ചു തലയോടിൽ തേയ്ക്കും. മുടി വളരാനും തിളക്കം കിട്ടാനും ഇത് നല്ലതാണ്.

മുഖം കഴുകി പപ്പായപ്പഴം പുരട്ടും. ഇതേ പോലെ ഓറഞ്ചും തക്കാളിയും മുഖത്തു പുരട്ടാം. 10, 15 മിനിറ്റ് കഴിഞ്ഞ് കഴുകാം. തക്കാളിയും ഓറഞ്ചും പുരട്ടിയശേഷം വെയിലു കൊള്ളരുത് ഇത് എന്റെ സ്വന്തം സൗന്ദര്യക്കൂട്ടാണ്. ബ്രേക്ക്ഫാസ്റ്റായി ചെറുപയറും കടലയുമൊക്കെ മുളപ്പിച്ച് കഴിക്കാറുണ്ട് അച്ഛൻ.

Also Read
‘സിദ്ധാര്‍ഥ് ചേട്ടന്റെ ഫ്‌ലാറ്റില്‍ വരുമ്പോള്‍ ലളിതാമ്മയെ കാണാന്‍ മിക്ക ദിവസവും പോകുമായിരുന്നു’ , കെപിഎസി ലളിതയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടി സ്വാസിക വിജയ്

അത് എനിക്കും തരുമായിരുന്നു. അതേ പോലെ തന്നെ പച്ചക്കറികൾ ഉൾപ്പെടുത്തിയുള്ള സാലഡുകളും കഴിക്കാറുണ്ട്. പാചക പരീക്ഷണങ്ങൾ ആരോഗ്യകരമായിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. പ്രിയപ്പെട്ട ഭക്ഷണങ്ങളെല്ലാം കഴിക്കാറുണ്ട്. പുറത്ത് പോയി കഴിക്കുന്ന ശീലം കുറവാണ്.

കുഞ്ഞിനൊപ്പമായി തന്നെ ഉറങ്ങാൻ ശ്രമിക്കാറുണ്ട് ഇപ്പോൾ. പ്രസവ ശേഷമുള്ള ശരീരഭാരം കുറച്ച് വരികയാണ്. ഫീഡിങ് സമയമായതിനാൽ കടുകട്ടി ഡയറ്റൊന്നുമില്ലെന്നുമായിരുന്നു ശിവദ പറഞ്ഞത്.

Advertisement