ദില്‍ഷ വീണ്ടും സീരിയലിലേക്കോ?, ചര്‍ച്ചയായി കുടുംബവിളക്കിലെ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം!

78

മലയാളികള്‍ക്ക് ഇന്ന് സുപരിചതയാണ് ദില്‍ഷ പ്രസന്നന്‍. നര്‍ത്തകിയും അഭിനേത്രിയുമായ ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിലെ ആദ്യ ലേഡി വിന്നറായത് ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ദില്‍ഷ വിന്നര്‍ ആകാന്‍ അര്‍ഹയല്ലെന്നും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ ആരാധകരുടെ വോട്ടാണ് ദില്‍ഷയ്ക്ക് ലഭിച്ചതെന്നുമൊക്കെയാണ് പലരും പറഞ്ഞിരുന്നത്. തനിക്കെതിരെ ഉയര്‍ന്ന ഇത്തരം ആരോപണങ്ങളില്‍ ദില്‍ഷ മൗനം പാലിച്ചതോടെ എല്ലാം ഒന്ന് കെട്ടടങ്ങിയെങ്കിലും റോബിന്‍-ദില്‍ഷ ബന്ധത്തെ ചൊല്ലിയായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍.

Advertisements

എന്നാല്‍ എല്ലാ ചര്‍ച്ചകളും അവസാനിപ്പിച്ച് തനിക്ക് ഡോ. റോബിനോട് പ്രണയമില്ലെന്ന് വ്യക്തമാക്കി ദില്‍ഷ തന്നെ രംഗത്തെത്തി. ഒരു വീഡിയോയിലൂടെയാണ് ദില്‍ഷ താനും ബ്ലെസിയും ഡോക്ടറും തമ്മിലുള്ള എല്ലാ സൗഹൃദവും അവസാനിച്ചു എന്ന് പറഞ്ഞത്.

Also Read: റിമി ടോമി മതം മാറി? ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്തി താരം, ദൈവം അനുഗ്രഹിക്കട്ടെ എന്ന് കമന്റുകൾ, വിമർശിച്ചും നിരവധി പേർ

പിന്നാലെ ദില്‍ഷയുടെ തീരുമാനത്തില്‍ പ്രതികരണവുമായി റോബിന്‍ എത്തുകയും ചെയ്തു. സന്തോഷമായി ഇരിക്കൂ ദില്‍ഷ ബഹുമാനം മാത്രമെയുള്ളൂ നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ എല്ലാവിധ ആശംസകളും നേരുന്നു. നീ നല്‍കിയ എല്ലാ ഓര്‍മകള്‍ക്കും നന്ദി നല്‍കിയ പിന്തുണയ്ക്കും നന്ദി പറയുന്നു എന്നാണ് റോബിന്‍ കുറിച്ചത്.

എന്നാല്‍ റോബിന്‍ ഫാന്‍സും ബ്ലെസ്ലി ഫാന്‍സും ദില്‍ഷയെ വെറുതെവിടുന്ന മട്ടില്ല. ദില്‍ഷയ്ക്ക് നേരെ ആ വിഡിയോയ്ക്ക് ശേഷം ശക്തമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. റോബിന്‍ തന്റെ ഫാന്‍സിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും ദില്‍ഷയെ സ്നേഹിച്ചിരുന്നവരെല്ലാം വെറുത്ത മട്ടാണ്.

ഇപ്പോഴിതാ, തന്റെ കരിയര്‍ മെച്ചപ്പെടുത്താനുള്ള ശ്രമിത്തിലാണ് ദില്‍ഷ. അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ദില്‍ഷ പുതിയ ചുവടുവെയ്പ്പുകള്‍ നടത്തിയതായാണ് സൂചനകള്‍. ഇപ്പോഴിതാ, ദില്‍ഷ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Also Read: ആ സൂപ്പർ ഹിറ്റ് ഗാന രംഗങ്ങൾക്ക് എല്ലാം ഞാൻ നൃത്തം ചെയ്തത് പീരിഡ്‌സ് ദിവസങ്ങളിൽ, വേദന കുറയ്ക്കാൻ എന്റെ കാലുകൾ മസാജ് ചെയ്ത് തരുന്നത് അച്ഛൻ ആയിരുന്നു: തുറന്ന് പറഞ്ഞ് സായി പല്ലവി

ഏഷ്യാനെറ്റിലെ പ്രേക്ഷക പ്രിയ പരമ്പരയായ കുടുംബവിളക്കിലെ താരം ശരണ്യയ്ക്കും സഹോദരി ശേഖ പ്രസന്നനും ഒപ്പം ചെന്നൈയിലേക്ക് പോകുന്ന ചിത്രമാണ് ദില്‍ഷ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ഈ ചിത്രം കണ്ട് താരം കുടുംബവിളക്ക് പരമ്പരയില്‍ അഭിനയിക്കാനൊരുങ്ങുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം ഇതേപ്പറ്റി കൂടുതലായി ഒരു വിവരവും ദില്‍ഷ പങ്കുവെച്ചിട്ടില്ല.

Advertisement