എന്റെ ജാതകത്തിൽ കാരാഗൃഹവാസം കേസും കോടതിയും ഒക്കെ ഉണ്ടാവും എന്ന് വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്, എല്ലാം ഗ്രഹപ്പിഴ സമയത്ത് ആയിരുന്നു: ശാലു മേനോൻ

192

മലയാളം സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നടി ശാലു മേനോൻ. പരമ്പരകൾക്ക് പുറമെ കിടിലൻ ഫോട്ടോഷൂട്ടൊക്കെ നടത്തി ആരാധകരുടെ മനസ്സിൽ ഇടം നേടിക്കൊണ്ട് ഇരിക്കുകയാണ് നടിയിപ്പോൾ.

അഭിനേത്രി എന്നതിന് ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് നടി. അതേ സമയം കേരളത്തിൽ ഏറെ വിവാദം ഉണ്ടാക്കിയ സോളാർ കേസുമായി ബന്ധപ്പെട്ട് നടി ജയിൽ വാസം വരെ അനുഭവിച്ചിരുന്നു. ഇപ്പോഴിതാ 49 ദിവസത്തെ തന്റെ ജയിൽവാസത്തെ കുറിച്ച് ശാലു മേനോൻ തുറന്ന് പറഞ്ഞതാണ് വൈറലായി മാറുന്നത്.

Advertisements

സീ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇതിനെക്കുറിച്ച് സംസാരിച്ചത്. സിനിമയിലും സീരിയലിലും മാത്രം കണ്ടിരുന്ന ജയിൽ വാസം നേരിട്ട് അനുഭവിയ്ക്കുക എന്നാൽ ഭയങ്കരം തന്നെയാണ്. 49 ദിവസം ഞാൻ ജയിലിൽ കിടന്നു.

Also Read
രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് സാമന്ത, വഞ്ചിക്കുന്നവർക്ക് ഒരിക്കലും ക്ഷേമം ഉണ്ടാവില്ലെന്ന് തിരിച്ചടിച്ച് സിദ്ധാർത്ഥും, ഇരുവരും പിരിഞ്ഞതിന് ശേഷം പറഞ്ഞത്

അമ്മ ഇല്ലാതെ എവിടെയും പോകാത്ത ഞാൻ അതിനുള്ളിൽ എങ്ങിനെ കഴിഞ്ഞു എന്ന് ഓർക്കാൻ പോലും വയ്യ എന്ന് ശാലു മേനോൻപറയുന്നു. ഞാൻ വലിയ വിശ്വാസിയാണ്. എന്റെ ജാതകപ്രകാരം കാരാഗ്രഹ വാസം കേസും കോടതിയും ഒക്കെ ഉണ്ടാവും എന്നും വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്.

പിന്നെ എനിക്ക് കണ്ടകശനി കൂടെ ഉണ്ടായിരുന്നു. ഗ്രഹപ്പിഴ സമയത്ത് ഓരോന്ന് അനുഭവിയ്ക്കണം. എന്റെ വിധി അതായിരുന്നു. ആ സംഭവം കഴിഞ്ഞിട്ട് എട്ട് ഒൻപവത് വർഷത്തോളമായി. രണ്ട് കേസ് ആണ് ഉണ്ടായിരുന്നത്. അതിൽ ഒരു കേസിൽ അനുകൂലമായ വിധി വന്നു കഴിഞ്ഞു.

മറ്റൊരു കേസ് നടന്നു കൊണ്ടിരിയ്ക്കുക ആണ്. കോടതിയിൽ എനിക്ക് വിശ്വാസം ഉണ്ട്. സത്യത്തിൽ ആ കേസിന് ശേഷമാണ് ഞാൻ കുറേക്കൂടെ ആക്ടീവ് ആയി തുടങ്ങിയത്. സംസാരത്തിൽ എല്ലാം പക്വത വന്നു എന്ന് അടുപ്പമുള്ളവർ പറയാറുണ്ടെന്നും നടി പറയുന്നു.

ജയിലിൽ ഉള്ള ആളുകളൊക്കെ പല സ്വഭാവക്കാരാണ്. സ്‌നേഹത്തോടെ എന്നോട് പെരുമാറിയവരുണ്ട്. ഓരോരുത്തരും അവരുടെ സങ്കടങ്ങൾ പറഞ്ഞു. ആദ്യത്തെ ഒരാഴ്ച എനിക്ക് പ്രയാസമായിരുന്നു. പിന്നെ സെലിബ്രിറ്റിയാണെന്നുള്ള പരിഗണന കിട്ടിയിരുന്നു. വലുതായിട്ടൊന്നും അല്ല ടോയ്‌ലെറ്റ് ഉപയോഗിക്കാനൊക്കെ അകത്ത് തന്നെ സൗകര്യം ഒരുക്കി തന്നിരുന്നു.

Also Read
എ പടം ആണെന്ന് അറിഞ്ഞിട്ടാണ് അഭിനയിച്ചത്, അത് എന്റെ ഒരു ആഗ്രഹമായിരുന്നു: ചതുരം സിനിമയെ കുറിച്ച് സ്വാസിക വിജയ്

ജയിലിൽ കിടക്കുന്നതൊക്കെ എല്ലാവരെയും പോലെ തന്നെ പായയിലായിരുന്നു. തലയണ ഒന്നും ഉണ്ടാവില്ല. ഭക്ഷണവും ഒന്നിച്ച് ക്യൂ നിന്ന് വാങ്ങി. ബാക്കിയെല്ലാം ഒരുപോലെ ആയിരുന്നെന്ന് താരം പറയുന്നു.
ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ബോൾഡ് ആവണമെന്ന് തീരുമാനിച്ചിരുന്നു. പുറത്തിറങ്ങി കഴിയുന്ന കാര്യങ്ങളെ കുറിച്ചാണ് ഞാൻ ചിന്തിച്ചത്.

അമ്മയും അമ്മൂമ്മയും അമ്മയുടെ സഹോദരനുമാണ് ആ സമയത്ത് കൂടെ നിന്നിരുന്നത്. ജയിലിൽ നിന്നും ഇറങ്ങിയതിന് ശേഷവും പലരും വന്നു. ആത്മാർഥമായി കൂടെ നിന്നത് ആരൊക്കെയാണെന്ന് ആ സാഹചര്യത്തിൽ തിരിച്ചറിയാൻ പറ്റിയെന്നും ശാലു മേനോൻ വ്യക്തമാക്കുന്നു.

Advertisement