കിടിലൻ സിനിമയായിരുന്നിട്ടും മുകേഷ് നായകാനയ ആ ചിത്രത്തിന് തിയേറ്ററിൽ ഭാഗ്യം ലഭിച്ചില്ല, പക്ഷേ വീഡിയോ കാസെറ്റ് വഴി സൂപ്പർഹിറ്റായി

14205

മലയാള സിനിമയിലേക്ക് 1982 ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെ കടന്നുവന്ന നടനാണ് മുകേഷ്. 250 ൽ പരം ചിത്രങ്ങൾ ആണ് താരം ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

നിരവധി കോമഡി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയങ്കരനായ നടനായി മാറുകയായിരുന്നു. നായകനായും, സഹനടനായും, കൂട്ടുകാരനായുമെല്ലാം മികച്ച കഥാപാത്രങ്ങൾ കാഴ്ചവെച്ച താരം ഇപ്പോൾ അധികവും അച്ഛൻ വേഷങ്ങളിൽ ആണ് പ്രത്യക്ഷപ്പെടുന്നത്.

Advertisements

അതേ സമയം ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് ചിത്രീതകണം പൂർത്തിയാക്കിയ ഒരു മുകേഷ് ചിത്രം തിയേറ്ററിൽ വിജയിക്കാത്തതിന്റെ കാരണം പുറത്ത് വന്നിരിക്കുകയാണ്. 1993ൽ മുകേഷ് നായകനായി അഭിനയിച്ച പ്രവാചകൻ എന്ന ചിത്രത്തിനാണ് തിയേറ്റർ കാണാൻ കഴിയാഞ്ഞ അപൂർവ വിധി ഉണ്ടായത്.

കുടുംബവും പ്രണയവും എല്ലാം ഉൾപ്പെടുത്തി ഒരുക്കിയ ഒരു കോമഡി ചിത്രം ആയിരുന്നു ഇത്. സാഗാ ഫിലിംസ് വിജയ പ്രതീക്ഷയോടെ തന്നെയായിരുന്നു ചിത്രത്തിന്റെ വിതരണാവകാശം നേടിയത്. എന്നാൽ സിനിമയുടെ വീഡിയോ കാസറ്റുകൾ എവിടെവെച്ചോ ലീക്കായി.

വലിയ തോതിൽ ഇത് പ്രചരിക്കുകയും ചെയ്തു. അതോടെ ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കണ്ട എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു സാഗാ ഫിലിംസ്. ഒരു അഭിമുഖത്തിൽ ഗായത്രി അശോക് ചിത്രം ലീക്ക് ആയതിനെ കുറിച്ച് സംസാരിച്ചിരുന്നു. പ്രവാചകൻ എന്ന ചിത്രത്തിന്റെ കാസറ്റ് എങ്ങനെ ലീക്കായി എന്ന് ഇന്നും കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല.

ഒരു പക്ഷെ രണ്ട് മൂന്ന് കാരണങ്ങൾ കൊണ്ട് അത് ലീക്കായേക്കാം. ഒന്നുകിൽ സെൻസർ ചെയ്യുമ്‌ബോൾ വരാം, അല്ലെങ്കിൽ ലാബിൽ നിന്ന് തന്നെ സംഭവിക്കാം. പക്ഷേ എങ്ങനെ ഇത് പുറത്തായി എന്ന് ഇന്നും ഒരു പിടിയില്ല. റിലീസ് ചെയ്യാനിരുന്ന ചിത്രം വീഡിയോ കാസറ്റായി എത്തിയതോടെ പിന്നീട് അത് തിയേറ്ററിൽ നിന്നും പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു സാഗാ ഫിലിംസ്.

എന്നാൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഈ സിനിമ അന്ന് വിസിആറുകളിൽ കൂടി കേരളത്തിലെ കുടുംബ സദസ്സുകൾക്ക് മുന്നിൽ നിരന്തരം പ്രദർശിപ്പിച്ചിരുന്നു. അന്നത്തെ വീഡിയോ ലൈബ്രററികളിൽ ഓരോന്നിലും പ്രവാചകന്റെ നൂറുകണക്കിന് പ്രിന്റുകളായിരുന്നു ദിവസേന വാടകയക്ക് നൽകിയിരുന്നത്.

Advertisement