ഭക്ഷണം കഴിച്ചുകൊണ്ട് തന്നാണ് ഞാൻ ഭാരം കുറച്ചത്, പുത്തൻ മേക്കോവറിന്റ സീക്രട്ട് വെളിപ്പെടുത്തി അനു ജോസഫ്

213

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയൽ താരമാണ് അനു ജോസഫ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമാണ് നടി അനു ജോസഫ്. നർത്തകി കൂടിയായ അനു ചെറുപ്പം മുതൽ തന്നെ അഭിനയത്തിൽ സജീവമായിരുന്നു. കൈരളി ചാനലിലെ കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ് അനു ജോസഫ് പ്രേക്ഷകർക്ക് പ്രീയങ്കരിയായി മാറിയത്. ഈ പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലർ അനുവിനെ കാണുന്നത്.

കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകൾ അനു പൂർത്തിയാക്കിയിട്ടുണ്ട്. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ ആണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ താരം വേഷമിട്ടിരുന്നു.

Advertisements

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരത്തിന് സ്വന്തമായി യുടൂബ് ചാനലും ഉണ്ട്. ഇപ്പോഴിതാ തന്റെ മേക്കോവർ സ്‌ക്രീട്ട് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അനു ജോസഫ്. എല്ലാവരും ഭക്ഷണം കഴിക്കാതെ ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കുമ്പോൾ താൻ ഭക്ഷണം കഴിച്ചു കൊണ്ട് ശരീരം ഭാരം കുറച്ചതിനെ കുറിച്ചാണ് അനു ജോസഫ് വെളിപ്പെടുത്തുന്നത്.

Also Read
മലയാളത്തിന്റെ മാലാഖ കെട്ട്യോൾക്ക് ഒപ്പം ജനപ്രിയൻ ദിലീപ്, വോയിസ് ഓഫ് സത്യനാഥനിലെ ലൊക്കേഷൻ ചിത്രം ഏറ്റെടുത്ത് ആരാധകർ

അനു ജോസഫിന്റെ വാക്കുകൾ ഇങ്ങനെ:

15 ദിവസം കൊണ്ട് 5 കിലോയാണ് കുറച്ചത്. 65 കിലോ ആയിരുന്നു ഡയറ്റ് ചെയ്യുമ്പോഴുള്ള ശരീരഭാരം. 15 ദിവസം കൊണ്ട് 60 ആയി കുറഞ്ഞു. വെറും വയറ്റിൽ ഉണക്കമുന്തിരി ഇട്ട വെള്ളം രാവിലെ കുടിക്കും. 15 മിനിറ്റ് കഴിയുമ്പോൾ അടുത്ത ഭക്ഷണം കഴിക്കും. ഒരു റോബസ്റ്റ് പഴം ആണ് അത്. അത് കഴിഞ്ഞ് വർക്കൗട്ട്. അനു രാവിലേയും ഉച്ചയ്ക്കും ഗോതമ്പ് ഭക്ഷണമായിരുന്നു തിരഞ്ഞെടുത്തത്.

ഒരു ദിവസം ഒരു നേരം അരി ആഹാരം കഴിക്കം. പാൽ ചായ കഴിവതും ഒഴിവാക്കണം. പിന്നീട് ആപ്പിൾ, ഒറഞ്ച് എന്നിങ്ങനെയുള്ള എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാം. ഉച്ചയ്ക്ക് ഒരു പച്ചക്കറി കൊണ്ടുള്ള സാലഡും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അത് കഴിഞ്ഞ് ആപ്പിൾ, ഒറഞ്ച് എന്നിങ്ങനെയുള്ള എന്തെങ്കിലും ഒന്ന് വൈകുന്നേരം ഇടഭക്ഷണമായി കഴിക്കാം. അത് കഴിഞ്ഞ് നടത്തം.

Also Read
ബാഡ്മിന്റൺ കളി കഴിഞ്ഞ് ക്ഷീണിച്ച് സ്റ്റാർ മാജിക് താരം നടി വൈഗ റോസ്, കിടിലൻ ചോദ്യങ്ങളുമായി ആരാധകർ, ചിത്രങ്ങൾ വൈറൽ

ശേഷം രാത്രി ഭക്ഷണം. ദോശയാണ് അനു കഴിച്ചിരിക്കുന്നത്. ചിക്കൻ, മീൻ, മുട്ട തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം, എന്നാൽ വറുത്ത ചിക്കനും മീനും ഉപയോഗിക്കാൻ പാടില്ല. ട്രെയിനേഴ്‌സ് ഇവരുടെ ഭക്ഷണവും വ്യായമവുമൊക്കെ കൃത്യമായ നിരീക്ഷിക്കുന്നുണ്ട്. . രാത്രി ഒരു ഹെൽത്ത് ഡ്രിങ്കോട് കൂടിയാണ് അന്നത്തെ ഭക്ഷണം അവസാനിപ്പിക്കുന്നതെന്നും അനു പറയുന്നു.

അനുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറവായിട്ടുണ്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇതെന്നാണ് പ്രേക്ഷകർ പറയുന്നത്.

Advertisement