Home Entertainment

അഞ്ച് ഭാഷകളിലും ട്രെൻഡിംഗ് ലിസ്റ്റിൽ, ഒടിടിയിലും തരംഗം തീർത്ത് ദുൽഖറിന്റെ കുറുപ്പ്

87

മലയാളത്തിന്റെ കുഞ്ഞിക്ക പാൻ ഇന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ കുറുപ്പ് ഒടിടിയിലും റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. നേരത്തെ തിയ്യറ്ററുകളിൽ എത്തി സൂപ്പർഹിറ്റായി ബോക്സോഫീസിൽ തരംഗം തീർത്ത കുറുപ്പ് ഒടിടിയിലും തരംഗമാവുകയാണ് ഇപ്പോൾ.

തിയറ്ററുകളിൽ മികച്ച അഭിപ്രായവും തകർപ്പൻ കളക്ഷനും നേടി മുന്നേറിയ കുറുപ്പ് ഇപ്പോൾ ഒടിടിയിലും ട്രെൻഡിംഗ് ആണ്. മലയാളത്തിൽ മാത്രമല്ല മറ്റ് നാല് ഭാഷകളിലും കുറുപ്പ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. നവംബർ 12ന് ആയിരുന്നു കുറുപ്പ് തിയേറ്ററിൽ റിലീസ് ചെയ്തത്.

Advertisements

മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ദുൽഖറിൻ ആദ്യ ചിത്രത്തിന്റെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം കൊവിഡ് കാലഘട്ടത്തിനു ശേഷം തിയറ്ററുകളിലേക്ക് എത്തുന്ന ആദ്യ വലിയ ചിത്രം എന്ന പ്രത്യേകതയോടെയാണ് എത്തിയത്. നീണ്ട കാലത്തെ അടച്ചിടലിന് ശേഷം തിയറ്ററുകൾക്ക് പുത്തൻ ഉണർവ് നൽകിയ ചിത്രമായിരുന്നു ദുൽഖർ സൽമാന്റെ കുറുപ്പ്.

പിടികിട്ടാപുള്ളിയായ സുകുമാരകുറുപ്പിന്റെ കഥ പറഞ്ഞ ചിത്രം നിരൂപകശ്രദ്ധയും നേടി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് 35 കോടിയാണ് മുടക്കുമുതൽ.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.
ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

Advertisement