ജീവിതത്തിൽ ഒരു പ്രണയം ഇനി ഉണ്ടാകില്ല, ഈ ആണുങ്ങളുടെ കമന്റ് കാണുമ്പോൾ എനിക്ക് ഒന്നും തോന്നാറില്ല, സ്ത്രീകളുടെ കമന്റുകൾ വേദനിപ്പിച്ചു: വേദനയോടെ രേഖാ രതീഷ്

266

സീരിയൽ ആരാധകരായ മലയാളം മിനി സ്‌ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് സീരിയൽ നടി രേഖാ രതീഷ്. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന ജനപ്രിയ സീരയലിലെ പത്മാവതിയായി എത്തിയതോടെയാണ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി രേഖ മാറിയത്. ടിവി സീരിയലകളിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആയില്ല.

മാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളിൽ ഇടംപിടിക്കാറും ഉണ്ട് രേഖ രതീഷ്. നടിയുടെ വിവാഹവും കുടുംബ ജീവിതവും തന്നെയായിരുന്നു ഗോസ്സിപ്പുകോളങ്ങളിൽ പ്രധാനമായും നിറഞ്ഞു നിന്നിരുന്നത്. ഗൂഗിളിൽ രേഖ രതീഷ് എന്ന് സെർച്ച് ചെയ്താൽ കിട്ടുന്നതും നടിയെ കുറിച്ചുള്ള കഥകൾ മാത്രമാണ്. ആയിരത്തിൽ ഒരുവൾ, പരസ്പരം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്.

Advertisements

സീരിയയിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആയില്ല. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സസ്‌നേഹം എന്ന സീരിയലിലാണ് രോഖ ഇപ്പോൾ അഭിനയിക്കുന്നത്.

Also Read
ആ സംഭവത്തിന് ശേഷം മമ്മുട്ടി എന്നോട് മിണ്ടിയില്ല: മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം വെളിപ്പെടുത്തി നടി ഉർവശി

രേഖയ്ക്ക് യഥാർഥത്തിൽ അയാൻ എന്ന ഒരു മകനാണ് ഉള്ളത്. രേഖയോടൊപ്പം അയാനും ടിക്ക് ടോക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. തന്റെ മകനുവേണ്ടി ഉള്ളതാണ് ഇനി തന്റെ ജീവിതം എന്ന് പലപ്പോഴും രേഖ തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇപ്പോളിതാ രേഖയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. പ്രണയ പരാജയങ്ങളെ കുറിച്ചാണ് രേഖ രതീഷ് സംസാരിക്കുന്നത്. തുടക്കത്തിൽ എനിക്ക് സീരിയൽ ഇഷ്ടമല്ലായിരുന്നു. എനിക്ക് സീരിയലിലേക്ക് വരാനെ താൽപര്യം ഉണ്ടായിരുന്നില്ല.

പക്ഷെ ഇന്നിത് എന്റെ പ്രൊഫെഷനയി മാറി കല്യാണം കഴിഞ്ഞ് ഒരു കുടുംബ ജീവിതത്തിലേക്ക് പോകാൻ ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ. അതിന് ഒരുപാട് ശ്രമിച്ചതാണ്. അതിൽ ഒരുപാട് പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു നല്ല ഭാര്യ ആകാൻ എനിക്ക് പറ്റിയിട്ടില്ല. അത് എന്റെ തെറ്റുകൊണ്ടല്ല, അത് എന്റെ വിധിയാണ്. ഇനി ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാകില്ല. അതിന്റെ സമയം കഴിഞ്ഞു.

അന്ന് എനിക്ക് പ്രണയം ആയിരുന്നില്ല. എനിക്ക് ഒരു ഷെൽട്ടർ ആയിരുന്നു വേണ്ടത്. ഒരാളുടെ കീഴിൽ സേഫ് ആവുക എന്ന ഒരു ഷെൽട്ടറാണ് ഞാൻ നോക്കിയത്. അതിലൊക്കെ പരാജയപ്പെട്ടു. കുറെ കഥകളൊക്കെ പലരും പ്രചരിപ്പിക്കാറുണ്ടല്ലോ ഇനി ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാകില്ല. അതിന്റെ സമയം കഴിഞ്ഞു. അന്ന് എനിക്ക് പ്രണയം ആയിരുന്നില്ല. എനിക്ക് ഒരു ഷെൽട്ടർ ആയിരുന്നു വേണ്ടത്. ഒരാളുടെ കീഴിൽ സേഫ് ആവുക എന്ന ഒരു ഷെൽട്ടറാണ് ഞാൻ നോക്കിയത്. അതിലൊക്കെ പരാജയപ്പെട്ടു.

Also Read
അവരും മനുഷ്യരാണ്, അവര്‍ക്കും സോഷ്യല്‍മീഡിയ ഉപയോഗിക്കാം, അന്യര്‍ക്കുമുന്നില്‍ ഭാര്യമാരെ പ്രദര്‍ശിപ്പിക്കുകയാണെന്ന കമന്റിന് ചുട്ടമറുപടിയുമായി ബഷീര്‍ ബഷി

കുറെ കഥകളൊക്കെ പലരും പ്രചരിപ്പിക്കാറുണ്ടല്ലോ, അതൊക്കെ ശരിയായിരുന്നെങ്കിൽ അത്രയും ചെറിയ പ്രായമുള്ള കുട്ടി ഇത്രയും പ്രായമുള്ള ഒരാളെ കെട്ടണ്ട കാര്യമില്ലല്ലോ. അത് അൽപം ചിന്തിക്കാൻ കഴിയുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. പലരും പലതും പറയും. അതിൽ കുറെ പേർ ഓരോ കമന്റ് ഇടും. ഈ ആണുങ്ങളുടെ കമന്റ് കാണുമ്പോൾ എനിക്ക് ഒന്നും തോന്നാറില്ല.

സ്ത്രീകളുടെ കമന്റുകൾ അൽപം വേദനിപ്പിക്കാറുണ്ട്. എന്തുകൊണ്ടാണ് അവർക്കൊന്നും മനസിലാക്കാൻ പറ്റാത്തെ എന്ന് തോന്നിയിട്ടുണ്ട്. ഇവരുടെ വീടുകളിൽ ഒക്കെ എന്തോരം കുറ്റങ്ങൾ ഉണ്ടാകും, അതെല്ലാം മാറ്റിവെച്ചിട്ടാണ് ഇതിൽ കേറി നിന്ന് ടൈപ്പ് ചെയ്യുന്നത്. ആരും പെർഫക്റ്റല്ല. എല്ലാവർക്കും ജീവിതത്തിൽ തെറ്റുകൾ സംഭവിക്കും.

എന്റെ മകന് പതിനൊന്ന് വയസായി. മോശക്കാരി ആയിരുന്നെങ്കിൽ 11 വർഷം കൊണ്ട് എനിക്ക് 11 പേരെ കല്യാണം കഴിക്കാം. എന്റെ ലക്ഷ്യം അതാണെങ്കിൽ എനിക്ക് എന്റെ മകനെ വെല്ല ഹോസ്റ്റലിൽ ആക്കി എന്റെ ഇഷ്ടത്തിന് ജീവിക്കാം. ഇനിയും വിവാഹം കഴിക്കാം. ഞാൻ 60 ഓ 70 വയസ്സായ ആളല്ല. അങ്ങനെ വേണമെങ്കിൽ ചെയ്യാം. അതൊന്നും ഞാൻ ചെയ്തിട്ടില്ല.

അന്നൊന്നും ഇങ്ങനെ ജീവിക്കാൻ പറ്റുമെന്ന് ധൈര്യം എനിക്ക് ഇല്ലായിരുന്നു. മോനായി. ഒന്ന് സെറ്റിലായി വന്നപ്പോഴേക്കും എനിക്ക് ആ പക്വത വന്നു. അപ്പോൾ എനിക്ക് മനസിലായി എനിക്ക് ഇങ്ങനെയും ജീവിക്കാമെന്ന്. ഇപ്പോൾ ഞാൻ ജോലി ചെയ്യുന്നുണ്ട്. എന്റെ മോനെ നൂറ്റമ്പത് ശതമാനം പൊന്നുപോലെ നോക്കുന്നുണ്ട്. അവന്റെ ബെസ്റ്റ് അമ്മയായി ഞാനിന്ന് ജീവിക്കുന്നുണ്ട്. ഗോസിപ്പുകൾ തുടക്കകാലത്ത് വളരെ വേദനിപ്പിച്ചിട്ടുണ്ട്.

പിന്നെ ഞാൻ ആലോചിച്ചു എന്തിനാണെന്ന്. കാരണം ഇവർ ആരുമല്ല ഞങ്ങൾക്ക് ചെലവിന് തരുന്നത്. ഈ കമന്റ് ഇടുന്ന ഒരാളുമല്ല എന്നെ നോക്കുന്നത്. എന്റെ ജീവിതം എങ്ങനെയാണെന്ന് എന്റെ കുടുംബത്തിനും എനിക്ക് ജീവൻ തന്ന ദൈവത്തിനും അറിയാം. ഞാൻ എന്റെ നട്ടെല്ല് നിവർത്തി നിന്ന് രാവിലെ മുതൽ രാത്രി വരെ ജോലി ചെയ്യുന്നുണ്ട്. അന്തസായി ജീവിക്കുന്നുണ്ട്. ബാക്കി സൈഡിലൂടെ വരുന്ന കമന്റക്കെ അങ്ങനെ പോകോട്ടെ. ഞാൻ തല ഉയർത്തി ജീവിക്കും എന്നും രേഖാ രതീഷ് പറയുന്നു.

Also Read
ആളുകളുടെ മുന്നില്‍ വെച്ച് യൂണിഫോം മാറ്റി ടി ഷര്‍ട്ട് ഇടേണ്ടി വന്നിട്ടുണ്ട്, ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും സംവിധായകന്‍ തന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, നടി ശാരി പറയുന്നു

Advertisement