Home Entertainment Celebrities

അവരും മനുഷ്യരാണ്, അവര്‍ക്കും സോഷ്യല്‍മീഡിയ ഉപയോഗിക്കാം, അന്യര്‍ക്കുമുന്നില്‍ ഭാര്യമാരെ പ്രദര്‍ശിപ്പിക്കുകയാണെന്ന കമന്റിന് ചുട്ടമറുപടിയുമായി ബഷീര്‍ ബഷി

153

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ നിന്നത്.

Advertisements

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്.

Also Read: ഭര്‍ത്താവുമായി പിരിഞ്ഞു, ഒരു റിലേഷന്‍ഷിപ്പില്‍ നമ്മുടെ ആവശ്യം എന്താണെന്ന് ആദ്യം മനസ്സിലാക്കണം, തുറന്നുപറഞ്ഞ് സയനോര

രണ്ടു ഭാര്യമാരുള്ളതുകൊണ്ട് ബഷീറിനെ പല സദാചാരക്കാരും വിമര്‍ശിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്നെ വിമര്‍ശിച്ച സദാചാര കമ്മിറ്റിക്കാര്‍ക്ക് ചുട്ടമറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ബഷീര്‍. സുഹാന ഫ്രെയിമില്‍ നിന്നും പുറത്തുപോയാല്‍ അപ്പോള്‍ വരുന്ന കമന്റുകളും വാര്‍ത്തകളുമൊക്കെ മഷൂറ സുഹാനയെ പുറത്താക്കി എന്ന രീതിയില്‍ ആയിരിക്കുമെന്ന് ബഷീര്‍ പറയുന്നു.

ഇത്തരത്തിലുള്ള മോശം കമന്റുകള്‍ എന്തിനാണ് ഇടുന്നതെന്നും മോശം മനസ്സുള്ളവര്‍ക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പറ്റുള്ളൂവെന്നും ബഷൂര്‍ പറയുന്നു. തന്റെ ഭാര്യമാരെ താ്ന്‍ നല്ല രീതിയിലാണ് നോക്കുന്നതെന്നും അവര്‍ സന്തോഷത്തെയാണ് കഴിയുന്നതെന്നും താരം പറയുന്നു.

Also Read: പ്രണയം പറയുമ്പോള്‍ അവള്‍ക്ക് പ്രായം 17, വിവാഹശേഷം ഏതെങ്കിലും ഒരു നടിയുടെ കൈ പിടിച്ചാല്‍ പോലും അവള്‍ കരയുമായിരുന്നു, ഭാര്യയെ കുറിച്ച് അര്‍ജുന്‍ പറയുന്നു

സ്‌നേഹത്തോടെ കഴിയുന്ന അവരെ അടിച്ച് പിരിക്കാന്‍ വേണ്ടിയാണ് ഇത്തരം മോശം കമന്റുകള്‍ ഇടുന്നതെന്ന് അറിയാം. ഇങ്ങനെയൊക്കെ ആള്‍ക്കാര്‍ ചിന്തിക്കുന്നുണ്ടല്ലോ എന്ന് ഓര്‍ത്ത് തങ്ങള്‍ക്ക് ചിരി വരാറുണ്ടെന്നും ബഷീര്‍ പറയുന്നു.അന്യര്‍ക്കുമുന്നില്‍ ഭാര്യമാരെ പ്രദര്‍ശിപ്പിക്കുകയാണെന്ന ഒരാളുടെ കമന്റിന് ഭാര്യമാരും മനുഷ്യരാണ് എന്നും അവര്‍ക്കും സോഷ്യല്‍ മീഡിയ ഉപയോഗിക്കാം എന്നുമായിരുന്നു ബഷീറിന്റെ മറുപടി.

Advertisement