കബീർ പുഴമ്പ്രത്തിന്റെ ആദ്യ സിനിമ ‘ലാൽജോസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

24

വെബ്സീരിസുകളിലൂടെ ശ്രദ്ധേയനായ ശാരിഖിനെ നായകനാക്കി നവാഗതനായ കബീർ പുഴമ്പ്രം ഒരുക്കുന്ന ‘ലാൽ ജോസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിലെ പ്രമുഖ സംവിധായകൻ ആയ ലാൽജോസിന്റെ പേരിൽ ഒരുങ്ങുന്ന സിനിമ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു.

സിനിമയെയും സിനിമ പ്രവർത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ഈ ചിത്രത്തിന്റെ പ്രമേയം. സമീപകാല സംഭവങ്ങളെയും ജീവിത മൂല്യങ്ങളെയും സിനിമ ഒപ്പിയെടുക്കുകയാണെന്നും സംവിധായകൻ കബീർ പുഴമ്പ്രം പറഞ്ഞു.

Advertisements

സസ്പെൻസും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്റർടെയ്നറാണ് ലാൽജോസ്. പേര് സൂചിപ്പിക്കുന്നതു പോലെ ചിത്രത്തിന് വളരെ വ്യത്യസ്തമായ ഒരു സസ്പെൻസ് ഉണ്ടെന്നും സംവിധായകൻ പറയുന്നത്. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകർഷിപ്പിക്കുന്ന വളരെ പുതുമയുള്ള ചിത്രം കൂടിയാണ് ലാൽജോസ്.

പൊന്നാനി, എടപ്പാൾ, മൂന്നാർ, കൊച്ചി തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂർത്തീകരിച്ചത്. പുതുമുഖ നടി ആൻ ആൻഡ്രിയയാണ് നായിക. ഭഗത് മാനുവൽ, ജെൻസൺ, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവൻ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശർമ്മ, വികെ ബൈജു തുടങ്ങിയവരും നിഹാര ബിനേഷ് മണി, ആദർശ് എന്നീ ബാലതാരങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രം 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട് ആണ് നിർമ്മിക്കുന്നത്. സംവിധായകൻ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണവും ഒരുക്കുന്നത്. ധനേഷ് ഛായാഗ്രഹണവും ബിനേഷ് മണി സംഗീതവും നിർവ്വഹിക്കുന്നു. ജോ പോൾ ആണ് ഗാനരചന. പി.ആർ.ഒ. പി.ആർ. സുമേരൻ.

റിപ്പോർട്ട്: ഫഖ്‌റുദ്ധീൻ

Advertisement