സിനിമയിൽ അവസരം കുറഞ്ഞതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്‌തെന്നാണ് പലരും പ്രചരിപ്പിക്കുന്നത്; വെളിപ്പെടുത്തലുമായി രമ്യാ നമ്പീശൻ

118

മലയാള സിനിമയിലൂടെ തുടങ്ങി പിന്നീട് തമിഴടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങിയ താരസുന്ദരിയാണ് നടി രമ്യാ നമ്പീശൻ. നടിയെന്ന നിലയിൽ മാത്രമല്ല ഗായികയായും ശ്രദ്ധേയയാണ് രമ്യാ നമ്പീശൻ. സഹനടിയായും നായികയായും ഒക്കെ രമ്യാ നമ്പീശൻ കഴിവ് തെളിയിച്ചിട്ടുണ്ട്.

അതേ സമയം അഭിനയം കൊണ്ടും തന്റേതായ നിലപാടുകൾ കൊണ്ടും ശ്രദ്ധേയയായാണ് രമ്യ നമ്പീശൻ. അഭിനയത്തിനൊപ്പം തന്നെ നൃത്തവും പാട്ടും ഒപ്പം കൊണ്ടുപോവാൻ രമ്യ ശ്രമിക്കാറുണ്ട്. ലോക്ക്ഡൗൺ കാലത്ത് തന്റെ യൂട്യൂബ് ചാനലിൽ വീഡിയോകൾ ഇട്ടുകൊണ്ടും രമ്യ സജീവമായിരുന്നു. ഇപ്പോഴിതാ
താൻ യൂട്യൂബ് ചാനൽ തുടങ്ങിയതുമായി ബന്ധപ്പെട്ട് വന്ന വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് താരം

Advertisements

സ്റ്റാർ ആൻഡ് സ്‌റ്റൈൽ മാഗസിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു രമ്യ നമ്പീശന്റെ തുറന്നു പറച്ചിൽ. പലരും പ്രചരിപ്പിക്കുന്നത് സിനിമയിൽ അവസരം കുറഞ്ഞതു കൊണ്ടാണ് താൻ യൂട്യൂബ് ചാനൽ തുടങ്ങിയത് എന്നാണെന്ന് രമ്യ പറയുന്നു. എന്നാൽ 2019ൽ ആറ് സിനിമകളിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും പിന്നെ എന്തടിസ്ഥാനത്തിലാണ് അവസരം കുറഞ്ഞെന്ന് പ്രചരിപ്പിക്കുന്നതെന്നും രമ്യ ചോദിക്കുന്നു.

ആർട്ട് പ്രദർശിപ്പിക്കാനുള്ള ഒരു ഗ്ലോബലായിട്ടുള്ള ഇടം ഇത്രയും കാലം ഉണ്ടായിരുന്നില്ല. എന്നാൽ യൂട്യൂബ് ചാനൽ അത്തരമൊരു സാധ്യത നമുക്ക് തരുമ്പോൾ അത് ഉപയോഗിക്കുന്നു. എന്റെ സ്വാതന്ത്ര്യവും ചിന്തകളുമെല്ലാം മുഴുവനായി ഉപയോഗിക്കാൻ പറ്റിയ ഇടമായി ഞാനതിനെ കാണുന്നുവെന്നും രമ്യാ നമ്പീശൻ വ്യക്തമാക്കുന്നു.

ഇതെല്ലാം തന്റേതായ ക്രിയേറ്റീവ് സ്പേസ് സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും രമ്യ പറയുന്നു. യൂട്യൂബ് ചാനലിലെ ആദ്യ ആൽബമായ കൂഹുകൂ വൈറലായിരുന്നെന്നും അത് വയനാട് നിവാസികളുടെ ഇടയിൽ പാടിവരുന്ന കമ്പളപ്പാട്ട് ആണെന്നും രമ്യ പറയുന്നു. മിക്സഡ് ഐറ്റങ്ങൾ നിറഞ്ഞൊരു യൂട്യൂബ് ചാനലാണ് തന്റേതെന്നും അഭിമുഖത്തിൽ രമ്യ വ്യക്തമാക്കുന്നു.

സായാഹ്നം എന്ന സിനിമയിൽ ബാല താരമായിട്ടാണ് രമ്യാ നമ്പീശൻ ആദ്യം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് പിന്നീട് നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിൽ മികച്ച വേഷം ചെയ്തു. ഗ്രാമഫോൺ, പെരുമഴക്കാല എന്നീ സിനിമകളിലും നല്ല വേഷം ചെയ്ത രമ്യ നായികയായി മാറിയത് ജയറാമിന്റെ ആനച്ചന്തം എന്ന സിനിമയിലൂടെ ആയിരുന്നു.

പിന്നീട് നിരവധി മലയാള സിനിമകളിൽ മികച്ച വേഷം ചെയ്ത രമ്യാ നമ്പീശൻ തമിഴിലും തെലുങ്കിലും എല്ലാം സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. മക്കൾ ശെൽവം വിജയ് സേതുപതിക്ക് ഒപ്പമുള്ള പിസ എന്ന സിമയിലെ വേഷം തമിഴകത്ത് രമ്യക്ക് ഒട്ടേറെ ആരാധകരെ സമ്മാനിച്ചിരുന്നു.

Advertisement