അവർ അറിയാതെ ഇങ്ങളെ സ്‌നേഹിക്കുന്നുണ്ട്, മറ്റുള്ള സീരിയൽ നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്ന എന്തോ ഒരു വല്യ പ്രത്യേകത ഇങ്ങക്ക് ഇണ്ട് അതുറപ്പാണ്

150

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് പാടാത്ത പൈങ്കിളി എന്ന സീരിയൽ.
കുടുംബ പ്രേക്ഷകരെ ആകർഷിച്ച് മുന്നേറുന്ന പരമ്പരയ്ക്ക് നിരവധി ആരാധകരുള്ളത്. വ്യത്യസ്തമായ ഒരു കഥയാണ് പരമ്പര പറയുന്നത്. ഒരു വലിയ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളാണ് പാടാത്ത പൈങ്കിളിയിൽ.

സീരിയലിൽ കൺമണിയെ അവതരിപ്പിക്കുന്നത് പുതുമുഖയായ മനീഷ മഹേഷാണ്. നായകൻ ദേവയായി എത്തുന്നതാകട്ടെ സൂരജ് സണും. ടിക്ക് ടോക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു സൂരജ് സൺ.

Advertisements

കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശിയാണ് സൂരജ്. തന്റെ കഥാപാത്രത്തിന് ലഭിക്കുന്ന അംഗീകാരങ്ങളെ കുറിച്ചും, തനിക്ക് ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ചും സൂരജ് വാചാലനാവാറുണ്ട്. അത്തരത്തിൽ തന്നെ കുറിച്ച് ഒരു ആരാധകൻ എഴുതിയ കുറിപ്പുംപങ്കുവെച്ച് എത്തിയിരിക്കുകയാണ് സൂരജ്. ഇങ്ങടെ ആർമി എന്ന പേരിൽ എഴുതിയിരിക്കുന്ന കുറിപ്പിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് സൂരജ് പങ്കുവെച്ചിരിക്കുന്നത്.

സൂരജ് പങ്കുവെച്ച ആരാധകന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

പ്രിയപ്പെട്ട സൂരജ് ചേട്ടന്, ഇന്ന് ഞാൻ അയച്ചു തന്ന ഫോട്ടോ ഇങ്ങൾ സ്റ്റോറി ആക്കിയത് സ്‌ക്രീൻ ഷോട്ട് എടുത്ത് ഞാൻ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയപ്പോഴാണ്ഇങ്ങൾക്കുള്ള ഫാൻ ബേസിനെ പറ്റി ഞാൻ ശെരിക്കും അറിഞ്ഞത്. എന്റെ സ്റ്റാറ്റസ് എടുത്ത് അതേപോലെ സ്റ്റാറ്റസ് ആക്കിയവരും കുറച്ചൊന്നുമല്ല.

സൂരജ് ഏട്ടനെ എങ്ങനെ അറിയാം? നമ്പർ എവിടെ നിന്ന് കിട്ടി? ഒരു വലിയ ഹായ് പറയാമോ ഞങ്ങടെ ദേവക്ക് നമ്പർ തരാമോ തുടങ്ങി നിരവധി ചോദ്യങ്ങൾ! ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഒന്നും ഇല്ലാത്തവരും ഇങ്ങളെ ഫോളോ ചെയ്യാത്തവരും ഇങ്ങളെ പറ്റി കൂടുതൽ ഒന്നും അറിയാത്തവരും ആണ് അവരിൽ പലരും.

പക്ഷേ ഏഷ്യാനെറ്റിലൂടെ അവർ ഇങ്ങളെ എന്നും കാണുന്നു, ഇഷ്ടപെടുന്നുഒരു നല്ല അഭിനേതാവിന് ഏതൊക്കെ നവ മാധ്യമങ്ങളിൽ എത്രയൊക്കെ ൃലമരവ ഇണ്ടെങ്കിലും അതിനുപുറമേ ഒരുപാട് ആളുകൾ അവരെ; അവർ അറിയാതെ സ്‌നേഹിക്കുന്നുണ്ട്. ഇപ്പോ ഒരു കാര്യം പറയാതെ വയ്യ, ലൈക്കിലോ കമെന്റിലോ ഷെയറിലോ ഒതുങ്ങുന്നില്ല ആളുകൾക്ക് ഇങ്ങളോടുള്ള സ്‌നേഹം.

പുതു തലമുറയിലും അങ്ങിനെ ആളുകൾ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. ശെരിക്കും ആരാധനയുടെ ഒരു ഭാഗം എന്നോണം ഇങ്ങളെ ഓരോ അപ്‌ഡേറ്റും ഫോളോ ചെയ്യുന്ന എന്നെക്കാൾ മാസ് ആണ്; ഞാൻ പറഞ്ഞ കൂട്ടത്തിൽ ഉൾപ്പെടുന്നവർ.അതിൽ ഒരുപാട് അമ്മമാരും മുത്തശ്ശിമാരും ഉണ്ട്.സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് അവർ ഇങ്ങളെ കാണുന്നത്.

മറ്റുള്ള സീരിയൽ നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്ന എന്തോ ഒരു വല്യ പ്രത്യേകത ഇങ്ങക്ക് ഇണ്ട് അതുറപ്പാണ്. കാരണം ദേവ സ്‌ട്രോങ്ങ് ആണ്. ഓരോ ഡയലോഗും അത്രക്കും പവർഫുൾ ആണ്!ഞാൻ പഠിക്കുന്നത് പാലക്കാട് ജയമാതാ കോളേജിൽ ഫസ്റ്റ് ഇയർ BA English Literature നു ആണ്.

ഒരുനാൾ ഇങ്ങളെ ഞങ്ങൾ കോളേജിലേക്ക് ഗസ്റ്റ് ആയി ക്ഷണിക്കും.അതിനുള്ള ഒരു ഭാഗ്യം പടച്ചോൻ ഞങ്ങക്ക് തരണേ എന്ന് പ്രാർത്ഥിക്കുന്നു.സീരിയൽ ഒരുപാട് എപ്പിസോഡുകൾ മുന്നേറാൻ ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.നായകനായി വെള്ളിത്തിരയിലേക്ക് വരുന്നതും കാത്ത്. ഇങ്ങടെ ആർമി.

Advertisement