ക്ലാസ്മേറ്റ്സിലെ റസിയ ആയി രാധിക വീണ്ടും, വൈറലായി ചിത്രങ്ങൾ

164

മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ലാൽജോസ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ക്ലാസ്മേറ്റ്സിലെ റസിയയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രാധിക. ഒരു കാലത്ത് മലയാളത്തിൽ തരംഗമായിരുന്ന ആൽബങ്ങളിലൂടെയെത്തി ആരാധകരുടെ ഇഷ്ടതാരമായി റസിയ മാറിയിരുന്നു.

മോഹൻലാൽ ചിത്രം വിയറ്റ്നാം കോളനിയിൽ ബാലതാരമായി തുടക്കം കുറിച്ച താരമാണ് രാധിക. തുടർന്ന് ഇരുപത്തഞ്ചിലധികം സിനിമകളിൽ നടി അഭിനയിച്ചു. നായികയായും സഹനടിയായും ചെറിയ റോളുകളിലുമൊക്കെ രാധിക മോളിവുഡിൽ എത്തിയിരുന്നു.

Advertisements

പിന്നീട് മോളിവുഡിൽ നായികയായും സഹനടിയായും സജീവമായിരുന്ന താരത്തിന്റെ കരിയറിൽ തന്നെ വലിയ വഴിത്തിരിവായിരുന്നു ക്ലാസ്മേറ്റ്‌സ്. ലാൽജോസ് സംവിധാനം ചെയ്ത ക്യാമ്പസ് ചിത്രത്തിൽ പ്രാധാന്യമുളള റോളിൽ തന്നെയായിരുന്നു രാധിക അഭിനയിച്ചത്.

അതേസമയം ക്ലാസ്മേറ്റ്സ് റീലിസ് ചെയ്ത് പതിനാല് വർഷങ്ങൾ കഴിഞ്ഞ് റസിയായി വീണ്ടും എത്തിയിരിക്കുകയാണ് രാധിക. തന്റെ പഴയ കഥാപാത്രത്തെ ഫോട്ടോഷൂട്ടിലൂടെ വീണ്ടും പുനരാവിഷ്‌കരിച്ചാണ് നടി എത്തിയത്. രാധിക തന്നെയാണ് റസിയായിട്ടുളള ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.

കറുത്ത പർദയണിഞ്ഞ് നടത്തിയ ഫോട്ടോഷൂട്ട് ജയപ്രകാശ് പയ്യന്നൂർ എന്ന ഫോട്ടോഗ്രാഫറാണ് എടുത്തിരിക്കുന്നത്. രാധികയുടെ ചിത്രങ്ങൾ പുറത്തിറങ്ങി നിമിഷനേരങ്ങൾക്കുളളിലാണ് അത് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 2006ലായിരുന്നു ലാൽജോസിന്റെ സംവിധാനത്തിൽ ക്ലാസ്മേറ്റ്സ് പുറത്തിറങ്ങിയത്.

രാധികയ്ക്ക് ഒപ്പം പൃഥ്വിരാജ് , ജയസൂര്യ, ഇന്ദ്രജിത്ത്, നരേൻ, കാവ്യാ മാധവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തി. ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിലാണ് ലാൽജോസ് ക്ലാസ്മേറ്റ്സ് എടുത്തത്. ചിത്രം തിയ്യേറ്ററുകളിൽ നിന്നും വലിയ വിജയം നേടിയിരുന്നു.

അഭിനയിച്ച താരങ്ങളുടെയെല്ലാം കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. ഒപ്പം അലക്സ് പോൾ ഒരുക്കിയ ക്ലാസ്മേറ്റ്സിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാജീവ് രവി ഛായാഗ്രണവും രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവ്വഹിച്ച ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്.

അതേസമയം 2016ലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സോഷ്യൽ മീഡിയയിൽ പുതിയ വിശേഷങ്ങൾ പങ്കുവെച്ചെല്ലാം രാധിക എത്തിയിരുന്നു. രാധിക റസിയ എന്ന പേരിലാണ് നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട്.

Advertisement