സിനിമയ്ക്ക് വേണ്ടിയായിട്ടും അന്ന് മമ്മൂട്ടി എനിക്ക് ഒപ്പം ആ രംഗം ചെയ്യാൻ തയ്യാറായില്ല: വെളിപ്പെടുത്തലുമായി തെസ്‌നി ഖാൻ

236

കമൽഹാസൻ നായകനായി 1998 ൽ പുറത്തിററങ്ങിയ ഡെയ്‌സി എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്കെത്തിയ താരമാണ് തെസ്‌നിഖാൻ. മലയാള ത്തിൽ ഹാസ്യം കൈകാര്യം ചെയ്യുന്ന നടിമാരിൽ എറെ ശ്രദ്ധേയമായ താരം കൂടിയാണ് തെസ്നി ഖാൻ.

കോമഡി വേഷങ്ങളിൽ മാത്രമല്ല സഹതാരമായും തെസ്‌നി ഖാൻ തിളങ്ങിയിട്ടുണ്ട്. സ്റ്റേജ് ഷോ കളിലൂടെയും ഹാസ്യ പരിപാടികളിലൂടെയുമാണ് തെസ്നി ഖാൻ പ്രശ്സതിയിലേക്ക് എത്തുന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക മിക്ക സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പവും തെസ്നി അഭിനയിച്ചിട്ടുണ്ട്

Advertisements

പലപ്പോഴും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് തെസ്‌നിഖാൻ വാചാലയായിട്ടുണ്ട്. ഇപ്പോളിതാ മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് താരം പറയുന്നത്.

നടിയുടെ വാക്കുകൾ ഇങ്ങനെ: ദെവത്തിന്റെ സ്വന്തം ക്ലീറ്റസ് ഷൂട്ടിംഗ് പുരോഗമിക്കുന്നതിന്റെ ഇടക്ക് ചിത്രത്തിൽ മമ്മൂട്ടി ചെയ്ത കഥാപാത്രം തെസ്നി ഖാന്റെ പുറകിൽ പിടിക്കുന്ന ഒരു സീൻ ഉണ്ടായിരിന്നു. ഈ സീൻ എടുക്കാൻ മമ്മൂട്ടി, തെസ്‌നി ബാക്കി കഥാപാത്രങ്ങളും സൈറ്റിൽ എത്തി.

Also Read
ചൂഷണങ്ങൾ എല്ലാ മേഖലകളിലുമുണ്ട്, അതിനെതിരെയുള്ള കരുതൽ നമ്മുടെ ഭാഗത്തുനിന്നും വേണം : ശ്രദ്ധ നേടി ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ

എന്നാൽ അടുത്തതായി മമ്മൂട്ടി നടന്ന് വന്ന് തെസ്നിയുടെ പുറകിൽ പിടിക്കുന്ന സീനാണ് എന്ന് സംവിധായകൻ പറഞ്ഞപ്പോൾ അതിന് മമ്മൂട്ടി ഒരുക്കമാല്ലായിരുന്നു സിനിമക്ക് വേണ്ടി അല്ലെ മമ്മൂക്ക എന്ന് താൻ ഉൾപ്പടെ ഉള്ളവർ പറഞ്ഞിട്ടും മമ്മൂട്ടി കേട്ടില്ല.

ഒടുവിൽ ആ രംഗം എടുക്കാൻ മമ്മൂട്ടി സമ്മതിച്ചു പക്ഷെ ഷൂട്ട് തുടങ്ങി തെസ്‌നിയുടെ അടുത്ത് ചെല്ലുമ്പോൾ മമ്മൂട്ടി ആ സീൻ ചെയ്യാൻ മടിക്കുകയായിരുന്നു. പല തവണ ചെയ്യാൻ പറഞ്ഞിട്ടും മമ്മൂട്ടി തെസ്‌നിയുടെ അടുത്ത് ചെല്ലുമ്പോൾ വീണ്ടും നിർത്തും. ഒടുവിൽ മമ്മൂട്ടി അത് ചെയ്യാൻ വയ്യ എന്ന് സംവിധായകനെ അറിയിക്കുകയായിരുന്നു.

തുടർന്ന് കാര്യങ്ങൾ മനസിലാക്കിയ സംവിധായാകൻ മമ്മൂട്ടിക്ക് പകരം ആ സീൻ ചെയ്യാൻ വേറെ ഒരു ഡ്യൂപ്പിനെ വെക്കുകയായിരുന്നു. ഷൂട്ട് തുടങ്ങുമ്പോൾ മമ്മൂട്ടിയെ കാണിക്കും എങ്കിലും ക്ലോസ് ആപ്പായി ഷൂട്ട് ചെയ്യുന്ന സീൻ ഡ്യൂപ്പാണ് സിനിമയിൽ ചെയ്തരിക്കുന്നത്. പിന്നീട് മമ്മൂട്ടി നടന്ന് പോകുന്നതും സിനിമയിൽ കാണാൻ സാധിക്കും.

സിനിമയ്ക്കൊപ്പം മിമിക്രി വേദികളിലും ടെലിവിഷനിലെ ഒട്ടനവധി പരിപാടികളിലും തെസ്നി പങ്കെടുത്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ മോഹൻലാൽ അവതരാകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളം രണ്ടാം പതിപ്പിലും പങ്കെടുത്തിരുന്നു. അധികനാൾ മത്സരത്തിൽ നിൽക്കാൻ സാധിക്കാതെ പുറത്ത് പോവുകയായിരുന്നു.

ഇതിന് മുൻപ് മമ്മൂട്ടിയെ കുറിച്ച് തെസ്‌നി ഖാൻ വെളിപ്പെടുത്തൽ നടത്തിയട്ടുണ്ട്. മമ്മൂട്ടി തികഞ്ഞ ദൈവ വിശ്വാസി ആണെന്ന് മാത്രമല്ല ദിവസവും മുടങ്ങാതെ അഞ്ച് നേരം നിസ്‌കരിക്കുന്ന മനുഷ്യനുമാണ്. എത്ര തിരക്കുകൾക്കിടയിലും തന്റെ കാരവനിൽ പോയി നിസ്‌കരിക്കുന്ന മമ്മൂട്ടിയെ താൻ കണ്ടിട്ടുണ്ട്.

Also Read
എട്ടാമത്തെ ലോകമഹാത്ഭുതം മമ്മൂട്ടിയാണെന്ന് ഞാൻ പറയും, അനുഭവം വെളിപ്പെടുത്തി നടൻ നിസ്താർ സേട്ട്

എന്നും നോമ്പ് സമയത്ത് ആണെങ്കിൽ നോമ്പ് പിടിച്ച് കൊണ്ട് തന്നെയാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും തെസ്നി ഖാൻ പറയുന്നു. അഭിനയവും കാര്യങ്ങളും ഒക്കെ വേറെയാണെന്നും ദൈവ വിശ്വാസം മുറുകെ പിടിക്കണം എന്നും മമ്മൂട്ടി പറഞ്ഞതാണ് താൻ പിന്തുടരുന്നത് എന്നും തെസ്നി ഖാൻ വ്യക്തമാക്കിയരുന്നു.

Advertisement