റൗഡി ബോയ്‌സിലെ ലിപ് ലോക്കിനും ഇഴുകിച്ചേരലിനും അനുപമ പരമേശ്വരൻ വാങ്ങിയത് പടുകൂറ്റൻ പ്രതിഫലം

1947

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമ ലോകത്ത് സൂപ്പർ നടിയായി താരമാണ് അനുപമ പരമേശ്വരൻ. ആദ്യ ചിത്രത്തിലൂടെ തന്നെ നടി പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറുകയായിരുന്നു.

പ്രേമം സൂപ്പർ ഹിറ്റായതിന് പിന്നാലെ തെലുങ്കിൽ നിന്ന് നിരവധി അവസരങ്ങൾ അനുപമയെ തേടി എത്തുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും നടിയ്ക്ക് കൈനിറയെ ആരാധകരുണ്ട്. ഇപ്പോൾ തെലുങ്ക് സിനിമാ കോളങ്ങളിൽ വെറലാവുന്നത് അനുപമയുടെ ഏറ്റവും പുതിയ ചിത്രമായ റൗഡി ബോയിസിനെ കുറിച്ചുള്ള റിപ്പോർട്ടാണ്. ഇക്കഴിഞ്ഞ ജനുവരി 14 ന് ആയിരുന്നു സിനിമ റിലീസിനെത്തിയത്.

Advertisement

ഇതിലെ നടിയുടെ ഇഴുകി ചേർന്നുള്ള രംഗങ്ങളും ലിപ് ലോക്ക് സീനുകളും ഏറെ ചർച്ച ആയിരുന്നു. വിമർശനങ്ങളും തലപൊക്കിയിരുന്നു. വിമർശനങ്ങൾ കടുത്തതോടെ ഇതിൽ പ്രതികരിച്ച് നടി രംഗത്ത് എത്തിയിരുന്നു. ആ രംഗം ചെയ്യേണ്ടി വന്ന സാഹചര്യവും നടി വെളിപ്പെടുത്തിയിരുന്നു.സലിപ് ലോക്ക് രംഗം ആ സിനിമയുടെ ഒരു ഭാഗം മാത്രമാണെന്നാണ് അനുപമ വിവാദത്തിൽ പ്രതികരിച്ച് കൊണ്ട് പറഞ്ഞത്.

Also Read
അമ്മയെ നോക്കാത്ത ശ വം, നിനക്കൊന്ന് നന്നായി കൂടെ എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്: സ്വന്തം സുജാതയിലെ ‘അപ്പു’ സ്വാതിക പറയുന്നത് കേട്ടോ

നടൻ ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത് എന്ന നിലയിൽ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമ കണ്ടവർ ഇഴുകി ചേർന്ന് അഭിനയിച്ച രംഗം കാണുമ്പോൾ സിനിമയിലെ അതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കണം എന്നായിരുന്നു നടി പറഞ്ഞത്.

പുതുമുഖ താരം ആഷിഷ് റെഡ്ഡിയാണ് റൗഡി ബോയ്സിലെ നായകൻ. ശ്രീ ഹർഷ കോനുഗണ്ടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത നിർമ്മാതാവ് ദിൽ രാജു ആണ് നിർമ്മിച്ചത്. ദിൽ രാജുവിന്റെ അനന്തരവൻ ആണ് ചിത്രത്തിലെ നായകൻ ആഷിഷ് റെഡ്ഡി. അതുകൊണ്ട് തന്നെ സിനിമയിലെ ഗ്ലാമറസ് രംഗങ്ങൾ അതിന് വേണ്ടി എഴുതി ചേർത്തതാണ് എന്ന ആരോപണവും നേരത്തെ വന്നിരുന്നു.

അതേ സമയം ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തിന് നടി വാങ്ങിയത് വൻ പ്രതിഫലമാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു ടോളിവുഡ് മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. 50 ലക്ഷത്തിൽ അധികം രൂപയാണ് നടി വാങ്ങിയിരിക്കുന്നു എന്നതണ് പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.

ഇതാദ്യമായിട്ടാണ് അനുപമ ഇത്രയും രൂപ പ്രതിഫലം വാങ്ങുന്നതെന്നും ടോളിവുഡ് മാധ്യമം പറയുന്നുണ്ട്. ഒരു കോളേജ് ക്യാംപസിൽ നടക്കുന്ന കഥയാണ്. എൻജിനീയറിങ് വിദ്യാർഥിയായ അക്ഷയും മെഡിക്കൽ വിദ്യാർഥിനിയായ കാവ്യയും തമ്മിൽ ഉണ്ടാവുന്ന പ്രണയവും ലിവിംഗ് റിലേഷനുമാണ് സിനിമയുടെ ഇതിവൃത്തം.

Also Read
74ൽ നിന്ന് 51ലേക്ക് ; കുഞ്ഞിനെ കഴിയുന്നത്ര മുലയൂട്ടുക, അതു ശരീരം മെലിയാൻ സഹായിക്കും : പ്രസവം കഴിഞ്ഞ് തടി വച്ചെന്ന് സങ്കടപ്പെടുന്ന സ്ത്രീകളോട് ശരണ്യ മോഹൻ

ഇരുവരുടെയും പ്രണയനിമിഷങ്ങൾ കാണിക്കനാണ് ലിപ് ലോക് രംഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ സിനിമയിൽ മുന്നോളം ലിപ് ലോക് സീനുകളുണ്ട്. ഏറെ ഞെട്ടലോടെയാണ് നടിയുടെ ആരാധകർ ഇതു കണ്ടത്. കഴിഞ്ഞ കുറച്ച് നാളുകളായി പുറത്തെത്തുന്ന അനുപമയുടെ ചിത്രങ്ങളൊന്നും അധികം വിജയം നേടിയിരുന്നില്ല.

റൗഡി ബോയിസിലൂടെ പ്രേക്ഷകരെ ആകർഷിക്കാൻ വേണ്ടിയാണ് ലിപ് ലോക്ക് ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെ നിരവധി ട്രോളുകളും ഉയർന്നിരുന്നു. താരപുത്രന്റെ സിനിമ ജനപ്രിയമാക്കാൻ വേണ്ടിയാണ് നായികയ്‌ക്കൊപ്പമുള്ള ലിപ് ലോക്കെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

Advertisement