മോഹൻലാലോ മമ്മൂട്ടിയോ? ആരാണ് ഏറ്റവും ഫ്ളെക്സിബിൾ ആയ നടൻ: ലോഹിതദാസ് നൽകിയ കിടിലൻ മറുപടി ഇങ്ങനെ

12339

മലയാള ചലച്ചിത്ര ലേകത്തേക്ക് ഒട്ടേറെ അനശ്വരങ്ങളായ സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായനുമാണ് ലോഹിതദാസ്. ജീവിതഗന്ധിയും കലാമുല്യമുള്ളതുമായ നിരവധി സിനിമകൾ ആണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്.

തനിയാവർത്തനം, കിരീടം, ചെങ്കോൽ, ചെങ്കോൽ, കൗരവർ, പാഥേയം ദശരഥം കമലദളം ഭരതം അമരം ഒക്കെ അദ്ദേഹത്തിന്റെ മികച്ച തിരക്കഥകളുടെ ഉത്തമ ഉദാഹരണങ്ങളാണ്. സംവിധായകനായി ഭൂതക്കണ്ണാടി, ജോക്കർ, കസ്തൂരിമാൻ, കൻമദം തുടങ്ങി ഒരു പിടി മികച്ച ചിത്രങ്ങളും അദ്ദേഹം ഒരുക്കി.

Advertisements

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനും അവരുടെ കരിയറിലെ തന്നെ മികച്ച വിജയങ്ങൾ നൽകിയിട്ടുള്ള സംവിധായകനാണ് ലോഹിതദാസ്. ഇവരിൽ മികച്ച നടൻ ആര് എന്ന ചോദ്യം ഒരിക്കൽ ലോഹിതദാസ് നേരിട്ടിരുന്നു. ഇരുവരും മികച്ചതാണ് എന്നാണ് ലോഹിതദാസ് തതുല്യമായി ഇരുവർക്കുമൊപ്പം നിന്ന് പറഞ്ഞത്.

Also Read
നടി സംയുക്താ മേനോന്റെ ആരാധകരെ കോരിത്തരിപ്പിച്ച കിടു ഫോട്ടോസ് കാണാം

മമ്മൂട്ടിയാണ് മോഹൻലാലിനെക്കാൾ കൂടുതൽ ഫ്‌ളെക്സിബിൾ എന്നാണ് ലോഹിതദാസിന്റെ അഭിപ്രായം. അതിനു വ്യക്തമായ കാരണവും അദ്ദേഹം മുന്നിലേക്ക് വെയ്ക്കുന്നുണ്ട്. മോഹൻലാൽ വളരെ നാച്ചുറൽ ആയ ഒരു ആക്ടറാണ്. അനായാസമായി അഭിനയിക്കുന്ന അസാധ്യമായ കഴിവുള്ള നടൻ.

പക്ഷെ മോഹൻലാൽ അവതരിപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങളിലും കഥാപാത്രത്തെ മാത്രമല്ല അദ്ദേഹത്തിന്റെ ഒരംശവും നമുക്ക് എപ്പോഴും കാണാൻ സാധിക്കും. എന്നാൽ മമ്മൂട്ടിയെ സംബന്ധിച്ച് അങ്ങനെ അല്ല. മമ്മൂട്ടിയുടെ ഒരംശവും കഥാപാത്രങ്ങളിൽ കാണാൻ സാധിക്കില്ല.

കഥാപാത്രം മാത്രമായിരുന്നു ആ സിനിമയിൽ ഉണ്ടാവുക. തനിയാവർത്തനം ആണെങ്കിലും, അമരം ആണെങ്കിലും, ഭൂതക്കണ്ണാടി ആണെങ്കിലും, പൊന്തന്മാട ആണെങ്കിലും, അതിലൊക്കെ മമ്മൂട്ടിയെ കാണാൻ സാധിക്കില്ല, കഥാപാത്രങ്ങളെ മാത്രമേ കാണാൻ സാധിക്കൂ.

ആ അർത്ഥത്തിൽ അതായത് വ്യത്യസ്തമായ കഥാപാത്രങ്ങളായി മാറാനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ മമ്മൂട്ടിയാണ് കൂടുതൽ ഫ്ളെക്സിബിലിറ്റിയുള്ള നടൻ. മുമ്പ് ഒരു പ്രമുഖ സിനിമാ മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ ആയിരുന്നു ലോഹിതദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read
സില്‍ക്ക് സ്മിതയെ വിവാഹം ചെയ്ത ഒരേയൊരാള്‍ ഞാനാണ്, ഹണിമൂണിന് പോകാമെന്ന് പറഞ്ഞ പോയതാണ്, പിന്നീട് കേട്ടത് മ ര ണ വാര്‍ത്ത, മധുപാല്‍ പറയുന്നു

Advertisement