എന്നെ സുഖിപ്പിക്കണം,എന്റെ ഭ്രാന്തുകൾ സഹിക്കണം: ഭാവി ഭർത്താവിനെ കുറിച്ച് വിചിത്രമായ സങ്കൽപ്പവുമായി പൂജിത മേനോൻ

456

ബിഗ് സ്‌ക്രീൻ, മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയും മോഡലുമാണാ പൂജിത മേനോൻ. മഴവിൽ മനോരമ ചാനലിലെ എന്റെ കുട്ടികളുടെ അച്ഛൻ എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

അതേ സമയം സിനിമയിലും ഫാഷൻ രംഗത്തും മുഖം കാണിച്ച ശേഷമാണ് മിനിസ്‌ക്രീനിലേക്ക് താരം എത്തിയത്. ഗിരീഷ് സംവിധാനം ചെയ്ത നീ കോ ഞാ ചാ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് പൂജിത സിനിമയിലേക്ക് എത്തുന്നത്.

Advertisements

മലയാളത്തിൽ ശ്രദ്ധ നേടിയിട്ടുള്ള അവതാരക കൂടിയാണ് പൂജിത. ചെറുപ്പം മുതൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് പൂജിതയ്ക്ക് ഇഷ്ടമായിരുന്നു. ബെംഗ്ലൂരുവിൽ നിന്നും ഫാഷൻ ഡിസൈനിങ് പഠിച്ച ശേഷം ഒരു ടിവി പ്രോഗ്രാമിൽ അവതാരകയായി അത് ക്ലിക്കായി.

പിന്നീട് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അവതരാകയായി. അത് വഴിയാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. സണ്ണി വെയ്‌നും സഞ്ചുവുമായിരുന്നു നീ കോ ഞാ ചായിൽ പൂജിതയുടെ നായകന്മാരായി എത്തിയത്. അച്ഛൻ, അമ്മ, അനിയത്തി എന്നിവർ അടങ്ങുന്നതാണ് പൂജിതയുടെ കുടുംബം.

Also Read
മോഹൻലാലോ മമ്മൂട്ടിയോ? ആരാണ് ഏറ്റവും ഫ്ളെക്സിബിൾ ആയ നടൻ: ലോഹിതദാസ് നൽകിയ കിടിലൻ മറുപടി ഇങ്ങനെ

പൂജിത ജനിച്ച് വളർന്നത് കുവൈറ്റിലാണ്. പിതാവിന് അവിടെ ബിസിനസായിരുന്നു. വർഷങ്ങൾക്ക് ശേഷം ഏഴാം ക്ളാസിൽ പഠിക്കുമ്പോാൾ ആണ് പൂജിത നാട്ടിലേക്ക് സ്ഥിരമായി മടങ്ങിയെത്തിയത്. എന്റെ കുട്ടികളുടെ അച്ഛനാണ് പൂജിത ആദ്യമായി അഭിനയിച്ച സീരിയൽ.

സംവിധായകൻ പൂജിതയെ വിളിച്ച് ഒരു രംഗം അഭിനയിച്ചശേഷം അയച്ചു കൊടുക്കാൻ പറഞ്ഞു. അതായിരുന്നു ഓഡിഷൻ. അതിൽ അൽപം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണെങ്കിലും പൂജിതയുടെ സംഗീത പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. അരികിൽ ഒരാൾ ആയിരുന്നു പൂജിതയുടെ രണ്ടാമത്തെ സിനിമ.

ഓം ശാന്തി ഓശാന എന്ന നസ്രിയ, നിവിൻ പോളി സിനിമയിലും പൂജിത ഭാഗമായിരുന്നു. മരംകൊത്തി, കൊന്തയും പൂണൂലും, സ്വർണ്ണ കടുവ, ക്ലിന്റ്, നീയും ഞാനും, ചിൽഡ്രൺസ് പാർക്ക് എന്നിവയാണ് പൂജിത അഭിനയിച്ച മറ്റ് സിനിമകൾ. വി ടിവി, കപ്പ ടിവി അടക്കം നിരവധി ചാനലുകളിലാണ് പൂജിത അവതാരകയായി തിളങ്ങിയത്.

കുറച്ച് നല്ല സിനിമകളുടെ ഭാഗമാകണം എന്ന ഗ്രഹത്തോടെയാണ് പൂജിത സിനിമയെ സമീപിക്കുന്നത്. താരം ഇപ്പോൾ കൊച്ചിയിൽ ഒരു വാടക ഫ്‌ളാറ്റിലാണ് താമസം. വിവാഹമൊന്നും ആയില്ലേ എന്ന് പലരും ചോദിക്കാറുണ്ടെന്നും തൽക്കാലം ഫ്രീ ബേഡ് ആയി ഇരിക്കാനാണ് ഇഷ്ടമെന്നാണ് താരം പറയുന്നത്.

Also Read
നടി സംയുക്താ മേനോന്റെ ആരാധകരെ കോരിത്തരിപ്പിച്ച കിടു ഫോട്ടോസ് കാണാം

സമയം ആകുമ്പോൾ പ്രണയവും വിവാഹവും ഒക്കെ തേടിയെത്തട്ടെ എന്നുമാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ പൂജിത പറഞ്ഞത്. ഇപ്പോൾ അമൃത ടിവിയിലെ റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയ താരം വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. അവതാരകനായും നടനായും എല്ലാം തിളങ്ങുന്ന ജീവയ്ക്ക് ഒപ്പമാണ് പൂജിത റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയത്.

സങ്കൽപത്തിലുള്ള ഭാവി വരൻ എങ്ങനെയായിരിക്കണമെന്ന് സ്വാസിക ചോദിച്ചപ്പോൾ പൂജിത നൽകിയ മറുപടി കേട്ട് സ്വാസികയും ജീവയും പൊട്ടച്ചിരിക്കുകയായിരുന്നു. നല്ല തമാശകൾ ഒക്കെ പറയുന്ന വ്യക്തി ആയിരിക്കണം, എന്നെ പുകഴ്ത്തണം, അത്യാവശ്യം ഉയരമുള്ള വ്യക്തിയായിരിക്കണം, ജീവയെപ്പോലെ സുന്ദരനും സുശീലനുമായിരിക്കണം, സത്യസന്ധനും കാരുണ്യമുള്ളവനും സ്‌നേഹമുള്ളവനുമായിരിക്കണം, വിശ്വസിക്കാൻ പറ്റുന്ന വ്യക്തിയുമായിരിക്കണം ഇതൊക്കെയാണ് ഭാവിവരന് ഉണ്ടായിരിക്കേണ്ട ഞാൻ പ്രതീക്ഷിക്കുന്ന ഗുണങ്ങൾ.

തന്നെ പുകഴ്ത്തുന്ന സുഖിപ്പിക്കുന്ന വ്യക്തി ആയിരിക്കണമെന്ന് പൂജിത പറഞ്ഞതോടെ ഒരു നുണയൻ ആയിരിക്കണം എന്നാണോ കുട്ടി ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച് കമന്റുമായി ജീവ എത്തി. തന്റെ ഇൻസ്റ്റഗ്രാമിൽ തന്നോടൊപ്പം എപ്പോഴും ആക്ടീവായിരിക്കുന്ന വ്യക്തി കൂടിയാകണമെന്നാണ് ആഗ്രഹമെന്നും തന്റെ ഭ്രാന്തുകൾ സഹിക്കാൻ പറ്റുന്നവനായിരിക്കണമെന്നും പൂജിയ കൂട്ടിച്ചേർത്തു.

സങ്കൽപ്പങ്ങൾ പറഞ്ഞശേഷം അടുത്ത വർഷം തന്റെ ചെക്കനുമായി റെഡ് കാർപറ്റിൽ വീണ്ടും അതിഥിയായി വരുമെന്നും പൂജിത വ്യക്തമാക്കിയ

Advertisement