മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സ്വാതി നിത്യാനന്ദ്. ഫേസ് ഹണ്ട് എന്ന പരിപാടി വഴിയാണ് സ്വാതി അഭിനയരംഗത്തേക്ക് എത്തുന്നത്. ഒരു ദേവിയുടെ വേഷം ആയിരുന്നു സ്വാതി അതിൽ അവതരിപ്പിച്ചത്.
അതിൽ അഭിനയിച്ചപ്പോൾ അധികം ആർക്കും മനസിലായില്ല എങ്കിലും ഹരിതയായി എത്തിയപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധയും സ്‌നേഹവും ആവോളം ലഭിച്ചു എന്നും മുൻപ് ഒരഭിമുഖത്തിൽ സ്വാതി പറഞ്ഞിട്ടുണ്ട്.
മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് സീരിയലായിരുന്ന ഭ്രമണത്തിലൂടെയാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും സ്വാതി നിത്യാനന്ദ് വാങ്ങിയെടുത്തത്. സ്വാതി എന്ന പേരിനേക്കാളും ഹരിത എന്ന പേരിലാകും താരം കൂടുതൽ അറിയപ്പെടുന്നത്.
ഹരിത എന്ന കഥാപാത്രത്തെ പക്വത നിറഞ്ഞ രീതിയിൽ തന്നെയാണ് സ്വാതി അവതരിപ്പിച്ചത്. ഭ്രമണത്തിൽ കട്ട വില്ലത്തിയുടെ റോളിൽ ആണ് താരം സീരിയലിൽ നിറഞ്ഞു നിന്നത് എങ്കിലും അവസാന ഭാഗങ്ങൾ ആയ പ്പോഴേക്കും ഹരിത എന്ന കഥാപാത്രത്തെ പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയോടെയാണ് വരവേറ്റത്.
Also Read
റൗഡി ബോയ്‌സിലെ ലിപ് ലോക്കിനും ഇഴുകിച്ചേരലിനും അനുപമ പരമേശ്വരൻ വാങ്ങിയത് പടുകൂറ്റൻ പ്രതിഫലം
പൊതുവെ വില്ലത്തി വേഷങ്ങളെ ഇഷ്ടപെടുന്ന മിനി സ്‌ക്രീൻ പ്രേക്ഷകർ പ്രതീക്ഷിച്ചതിനെക്കാളും അപ്പുറം പ്രകടനവും ആത്മാർത്ഥതയും ആണ് സ്വാതി ഹരിതയ്ക്ക് വേണ്ടി നൽകിയത്. ഹരിത എന്ന കഥാപാത്രമായി മിനി സ്‌ക്രീനിലെ മുൻ നിര താരങ്ങൾക്ക് ഒപ്പമാണ് സ്വാതി തന്റെ പ്രകടനം ഗംഭീരമാക്കി മാറ്റിയത് മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടും ആണ് ഹരിത എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
ഇപ്പോൾ മഴവിൽ മനോരമയിലെ നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിൽ ആണ് സ്വാതി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ആരതി എന്ന കഥാപാത്രമായിട്ടാണ് സ്വാതി ഈ പരമ്പരയിൽ നിറയുന്നത്. ഇപ്പോൾ ‘പ്രണയവർണങ്ങൾ’ എന്ന സീരിയലിലും സ്വാതി അഭിനയിക്കുന്നുണ്ട്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു സ്വാതിയുടെ വിവാഹം നടന്നത്.
നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെയായിരുന്നു വിവാഹത്തിനുശേഷവും താരം സ്‌ക്രീനിൽ എത്തിയത്. സീ കേരളത്തിലെ പ്രണയവർണ്ണങ്ങൾ എന്ന പരമ്പരയിലെ അപർണ എന്ന കഥാപാത്രമാണ് ഇപ്പോൾ സ്വാതി. ഈ സീരിയലിൽ ഗംഭീരമായ പ്രകടനമാണ് അപർണയായി സ്വാതി നടത്തുന്നതും. റിച്ചാർഡ് ജോസാണ് ഇതിൽ നായകനായി എത്തുന്നത്.
അഭിനയത്തിൽ എന്നപോലെ സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ കൊണ്ടും ആരാധകർക്ക് പ്രിയപ്പെട്ടവളാണ് സ്വാതി.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ഒക്കെത്തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സ്വാതി ഇടയ്ക്ക് നടത്താറുള്ള ഫോട്ടോഷൂട്ട് ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് ആരാധകർ എടുക്കാറുണ്ട്.
ഇത്തവണത്തെ താരത്തിന്റെ പുതുവത്സര ആഘോഷം ഭർത്താവിനൊപ്പം കൊടൈക്കനാലിൽ ആയിരുന്നു. സീരിയലിലെ ക്യാമറമാൻ പ്രതീഷ് ആണ് നടിയുടെ ഭർത്താവ്. ഭ്രമണം സീരിയൽ ഉൾപ്പെടെ ക്യമറ കൈകാര്യം ചെയ്ത, അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷ് നെന്മാറായുമായുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്.
ആ പ്രണയം 2020 ൽ ആണ് വിവാഹത്തിലേക്ക് എത്തിയത്. ലോക് ഡൌൺ നിയമങ്ങൾ പാലിച്ചു നടന്ന വിവാഹചിത്രങ്ങൾ വൈറൽ ആയിരുന്നു. വിവാഹശേഷവും അഭിനയരംഗത്ത് നില്ക്കാൻ സ്വാതിക്ക് പൂർണ്ണ പിന്തുണയാണ് പ്രതീഷ് നൽകുന്നത്.
Also Read
മോഹൻലാലിന് ഒപ്പം ഒരു സിനിമയെന്ന വലിയ ഭാഗ്യം നടി ആനിക്ക് ലഭിക്കാതെ പോയതിന് പിന്നിൽ
പുതുവത്സര ആശംസകൾക്കൊപ്പം ഭർത്താവിനെ ചുംബിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇരുവരുടെയും ചിത്രത്തിന് താഴെ വളരെ മോശം കമന്റ് ആണ് ഒരാൾ നൽകിയത്. എന്നാൽ ഈ കമന്റിന് ഇതിന് താരം ചുട്ട മറുപടി നൽകുകയും ചെയ്തു.
നിന്റെ ഫാദർ അല്ലല്ലോ പിന്നെ എന്തിനാ ഇത്ര സങ്കടം; എനിക്ക് അറിയാം ആരുടെ കൂടെ ജീവിക്കണമെന്ന്. തന്റെ സർട്ടിഫിക്കറ്റ് വേണ്ട, എന്നായിരുന്നു സ്വാതി നൽകിയ മറുപടി. താരത്തിന്റെ ഈ കിടിലൻ മറുപടി വൈറലായി മാറിയരുന്നു. നിരവധി ആരാധകരാണ് താരത്തെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്.