ബിയറിന്റെ മണം ഇഷ്ടമല്ല, വിസ്‌കിയേക്കാൾ ഇഷ്ടം വോട്ക; സനൂഷയുടെ വാക്കുകൾ വീണ്ടും വൈറൽ

1201

1998 ൽ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിൽ ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് സനുഷ സന്തോഷ്. കല്ലുകൊണ്ടൊരു പെണ്ണിനെ തുടർന്ന് ദാദാ സാഹിബ്, കരുമാടിക്കുട്ടൻ, രാവണപ്രഭു, മേഘമൽഹാർ, കൺമഷി, മീശമാധവൻ തുടങ്ങി 20 ൽ അധികം ചിത്രങ്ങളിൽ ബാലതാരമായി എത്തി.

നായികയായി സനുഷ അരങ്ങേറ്റം കുറിച്ചത് തമിഴ് സിനിമയിലാണ്. 2009 ൽ പുറത്തിറങ്ങിയ റേനിഗുണ്ട എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. ആർ പനീർശെൽവമാണ് ചിത്രം സംവിധാനം ചെയ്തത്.
മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായിട്ടാണ് സനുഷ പിന്നീട് മലയാളത്തിലേക്ക് മടങ്ങിയെത്തിയത്.

Advertisements

ഇഡിയറ്റ്സ് എന്ന ചിത്രത്തിലും നായികയായെത്തി. അതിന് ശേഷം നായികാ പ്രാധാന്യമുള്ള വേഷങ്ങൾ അധികം സനുഷയ്ക്ക് മലയാളത്തിൽ കിട്ടിയില്ല. സപ്തമശ്രീ തസ്‌കരാ, മിലി, നിർണായകം തുടങ്ങിയ ചിത്രങ്ങളിലെല്ലാം സെക്കന്റ് ഹീറോയിൻ ആയിരുന്നു.

മലയാളത്തിലും തമിഴിലും കന്നടയിലും മാത്രമല്ല തെലുങ്ക് സിനിമകളിലും സനുഷ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ബംഗാരം, ജീനിയസ് എന്നിവയാണ് സനുഷയുടെ തെലുങ്ക് ചിത്രങ്ങൾ. തമിഴിലും മലയാളത്തിലും തന്നെയാണ് നടി കൂടുതൽ പ്രാധാന്യം നൽകുന്നത്.

Also Read
ജീവിതം താളംതെറ്റി, അടിച്ച് പിരിഞ്ഞ് ആദ്യം രഞ്ചിത്തിനെ ഒഴിവാക്കി, ഡിവോഴ്‌സ് വാങ്ങി, എന്നാൽ ഏഴുവർഷത്തിന് ശേഷം വീണ്ടും ഒപ്പം കൂട്ടി: നടി പ്രിയാ രാമന്റെ ജീവിതം

നീണ്ട ഇടവേളയ്ക്ക് ശേഷം 2018 ൽ സനൂഷ കൊടിവീരനിലൂടെ സിനിമയിലേക്ക് മടങ്ങി എത്തിയിരുന്നു. ഷംന കാസിം മൊട്ടയടിച്ച് അഭിനയിച്ച ചിത്രം കൂടി ആയിരുന്നു ഇത്. ശശികുമാറാണ് ചിത്രത്തിലെ നായകൻ. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടയിൽ അച്ഛനും അമ്മയും അറിയാത്ത ചില കാര്യങ്ങളെ കുറിച്ച് സനുഷ പറഞ്ഞതാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയ്ൽ വൈറലാകുന്നത്.

ഇന്ത്യഗ്ലിഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സനൂഷയുടെ തുറന്നു പറച്ചിൽ. തമിഴിൽ സനുഷയുടെ ഏറ്റവും പുതിയ ചിത്രമാണ് കൊടിവീരൻ. ശശികുമാറിന്റെ സഹോദരിയായിട്ടാണ് ചിത്രത്തിൽ സനുഷ എത്തുന്നത്. ഈ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് ഇഷ്ടങ്ങളെ കുറിച്ച് സനുഷ സംസാരിച്ചത്.

അച്ഛനും അമ്മയും ഈ അഭിമുഖം കാണരുതേ എന്ന് പറഞ്ഞുകൊണ്ടാണ് സനുഷ ഇക്കാര്യങ്ങളത്രെയും പറഞ്ഞത്. ബിയറാണോ വൈനാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ വൈൻ എന്ന് ഉത്തരം. വോട്കയോ വിസ്‌കിയോ എന്ന ചോദ്യത്തിന് വോട്ക എന്നും മറുപടി പറഞ്ഞു.

ഇതൊന്നും കഴിക്കാറില്ല. പക്ഷെ പറഞ്ഞ് കേട്ടത് വച്ച് സനുഷയ്ക്ക് വോട്കയാണത്രെ വിസ്‌കിയെക്കാൾ ഇഷ്ടം. ബിയറിനേക്കാൾ ഇഷ്ടം വൈനും. ബിയറിന്റെ മണം ഇഷ്ടമല്ല എന്നാണ് സനുഷ പറയുന്നത്. കഴിക്കാതെ എങ്ങിനെ മണം അറിയാം എന്ന ചോദ്യത്തിന് സനുഷയ്ക്ക് ഉത്തരമില്ല… ‘നെക്സ്റ്റ് ക്വസ്റ്റ്യൻ’ എന്നായിരുന്നു ആ ചോദ്യത്തോടുള്ള പ്രതികരണം.

Also Read
ഗപ്പിയിലെ ആമിനക്കുട്ടി നടി നന്ദന വർമ്മയുടെ ഇപ്പോഴത്തെ കോലം കണ്ടോ, അതീവ ഗ്ലാമറസെന്ന് ആരാധകർ

വീട്ടുകാർ അറിയാത്ത വേറെയും ചില കാര്യങ്ങൾ സനുഷ വെളിപ്പെടുത്തി. കൂട്ടുകാരുടെ പ്രണയത്തിന് സനുഷ സഹായം ചെയ്തു കൊടുക്കാറുണ്ട്. അനിയനും ചില ടിപ്സുകളൊക്കെ പറഞ്ഞു കൊടുക്കാറുണ്ടെന്നും സനുഷ പറഞ്ഞു.

എന്നാൽ തനിക്ക് മറ്റാരോടും പ്രണയം തോന്നിയിട്ടില്ല എന്നാണ് സനുഷ പറയുന്നത്. എനിക്കെന്നോടാണ് ഏറ്റവും ഇഷ്ടം. ജീവിതത്തോടാണ് പ്രണയം എന്ന് സനുഷ ഉത്തരം പറഞ്ഞിരുന്നു.

Advertisement