20 വർഷത്തോളം നീണ്ട ബന്ധം, ഭാര്യ ഭർത്താക്കൻമാരെ പോലെ ജീവിച്ചിട്ടും അയാൾ ഞാനുമായുള്ള ബന്ധം അവസാനിപ്പിച്ച് കാജോളിനെ കെട്ടി: അജയ് ദേവഗൺ ചതിച്ചത് പറഞ്ഞ് നടി തബു

46090

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് തബു. നിരവധി സൂപ്പർഹിറ്റ് ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള തബു തെന്നിന്ത്യൻ സിനിമകളിലും നിറ സാന്നിധ്യം ആയിരുന്നു. മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള നടിക്ക് ആരാധകരും ഏറെയാണ്.

മോഹൻലാൽ ചിത്രമായ കാലാപനിയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച തബു മലയാളികളുടെ പ്രിയ നടിയാണ്. മമ്മൂട്ടി, സുരേഷ് ഗോപി ചിത്രങ്ങളിലും തബു നായികയായി. മമ്മൂട്ടിക്ക് ഒപ്പം കണ്ടുകൊണ്ടേൻ എന്ന തമിഴ് സിനിമയിലും സുരേഷ് ഗോപിക്ക് ഒപ്പം കവര്‍‌സ്റ്റോറി എന്ന സിനിമയിലും തബു എത്തി.

Advertisements

Also Read
അഭിനയിച്ച് തുടങ്ങിയപ്പോള്‍ ശരിക്കും ഞെട്ടിച്ചു, ലൊക്കേഷനില്‍ മഞ്ജുവിനൊപ്പം അന്ന് അച്ഛനും അമ്മയും ഉണ്ടായിരുന്നു, മഞ്ജുവാര്യരെ കണ്ടുമുട്ടിയ നിമിഷങ്ങളെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നു

അതേ സമയം പ്രായം 51 ൽ എത്തിയ താരം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. ഈ വയസ്സിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇന്ത്യൻ സിനിമയിൽ തിളങ്ങുകയാണ് തബു. ഒറ്റയ്ക്ക് ജീവിക്കുന്നത് പ്രത്യേക സുഖമാണെന്ന് പറയുന്ന താരം വിവാഹത്തിൽ കലാശിക്കേണ്ട ഒരു പ്രണയ ബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് അടുത്തിടെ പറഞ്ഞിരുന്നു.

സിനിമയിൽ വന്ന കാലം മുതൽ അജയ് ദേവ്ഗണുമായി പ്രണയത്തിൽ ആയിരുന്നു നടി. ഭാര്യാ ഭർത്താക്കൻമാരെ പോലയായിരുന്നു ഇരുവരും ജീവിച്ചത്. എന്നാൽ 20 വർഷത്തോളം നീണ്ടു നിന്ന ആ ബന്ധം അവസാനിച്ചു. അതു കാരണമാണ് താൻ വിവാഹം ചെയ്യാത്തതെന്ന് ആയിരുന്നു താരം പറഞ്ഞത്.

അതുകൂടാതെ തന്നോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും അയാൾക്ക് മറക്കാനാവില്ലെന്ന് തബു പറയുന്നു. വിവാഹം കഴിക്കാത്തത് കൊണ്ട് നിരാശയില്ല. താനുമായി അകന്ന അജയ് നടി കാജോളുമായി പ്രണയത്തിലാകുകയും ആ ബന്ധം വിവാഹത്തിൽ കലാശിക്കുകയും ചെയ്തു എന്നും തബു പറയുന്നു.

Also Read
മോഹൻലാലിന്റെ വാക്കു കേട്ട് സത്യൻ അന്തിക്കാട് ചെയ്ത മണ്ടത്തരം കണ്ടോ, അഭിപ്രായം പറഞ്ഞ് ശ്രീനിവാസനും

Advertisement