മോഹൻലാലിന്റെ വാക്കു കേട്ട് സത്യൻ അന്തിക്കാട് ചെയ്ത മണ്ടത്തരം കണ്ടോ, അഭിപ്രായം പറഞ്ഞ് ശ്രീനിവാസനും

3348

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. തുടക്ക കാലത്ത് കുടംബ പ്രേക്ഷകരുടെ മനസ്സിൽ കുടിയിരിക്കാൻ സത്യൻ അന്തിക്കാട് സിനിമകൾ കുറച്ച് ഒന്നുമല്ല മോഹൻലാലിനെ സഹായിച്ചിട്ടുള്ളത്.

ഇരുവരും ഒന്നിച്ചപ്പോൾ രസകരമായ സൂപ്പർഹിറ്റുകൾ പിറക്കുന്നപോലെ ഇവരുടെ വ്യക്തി ജീവിതത്തിലും രസകരമായ പലസംഭവങ്ങളും നടന്നിട്ടുണ്ട്. സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽവെച്ച് മോഹൻലാൽ സത്യൻ അന്തിക്കാടിനോട് വളരെ സീരിയസ്സായി ഒരു ആഗ്രഹം പറയുകയുണ്ടായി.

Advertisements

എനിക്ക് വായന വളരെ കുറവാണ് അതുകൊണ്ട് കുറേ നല്ല പുസ്തകങ്ങൾ വായിക്കണം എന്നായിരുന്നു മോഹൻലാൽ സത്യൻ അന്തിക്കാടിനോട് പങ്കുവെച്ച ആഗ്രഹം. ലാലിന്റെ ആഗ്രഹം തീവ്രമാണെന്ന് മനസിലാക്കിയ സത്യൻ അന്തിക്കാട് ഡിസി ബുക്‌സിൽ പോയി ലാലിന് വായിക്കാൻ വേണ്ടി കുറേ നല്ല പുസ്തങ്ങൾ വാങ്ങിച്ചു.

Also Read
നടി സുഹാസിനിയുമായി അന്ന് പ്രണയ ഗോസിപ്പിൽ പെട്ടപ്പോൾ മമ്മൂട്ടി ചെയ്തത് ഇങ്ങനെ

പക്ഷേ ഇന്നുവരെയും ലാൽ ആ പുസ്തകങ്ങളൊന്നും കൈകൊണ്ട് തൊട്ടിട്ടില്ല എന്നാണ് സത്യൻ അന്തിക്കാടിന്റെ പരാതി.
പുസ്തകങ്ങൾ വാങ്ങിച്ചപ്പോൾ ശ്രീനിവാസൻ സത്യൻ അന്തിക്കാടിനോട് ചോദിച്ചിരുന്നു ആർക്കാണ് സത്യാ ഈ പുസ്തകങ്ങൾ ഒക്കെ വാങ്ങിക്കുന്നതെന്ന്.

ലാലിനാണെന്ന് പറഞ്ഞപ്പോൾ അയാൾ ഇതൊക്കെ വായിക്കാനാണോ എന്നായിരുന്നു ശ്രീനിയുടെ മറുചോദ്യം. വാങ്ങി കൊടുത്ത പുസ്തകങ്ങളൊന്നും ലാൽ വായിച്ചിട്ടില്ല എന്ന് മാത്രമല്ല വാങ്ങിച്ച പുസ്തകത്തിന്റെ പൈസ ഇതുവരെയും തന്നിട്ടില്ലായെന്നും സത്യൻ അന്തിക്കാട് ഒരിക്കൽ ചിരിയോടെ പങ്കുവെച്ചിരുന്നു.

Also Read
അതീവ ഗ്ലാമര്‍ ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍

Advertisement