അതിന് ശേഷം ആണ് ഗർഭിണിയാണോ എന്ന് ചോദിച്ച് തുടങ്ങിയത്, സംശയങ്ങൾക്ക് മറുപടിയുമായി ആലീസും സജിനും

1843

സീരിയൽ ആരാധകരായ മലയാളം മനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി ആലീസ് ഗോമസ് ക്രിസ്റ്റി. നിരവധി സൂപ്പർഹിറ്റ് സിരിയലുകളിൽ ശ്രദ്ധേയമയാ വേഷങ്ങൾ ചെയ്തിട്ടുള്ള താരം അടുത്തിടെയായിരുന്നു വിവാഹിത ആയത്. പത്തനംതിട്ട സ്വദേശിയായ സജിൻ ആണ് താരത്തെ വിവാഹം കഴിച്ചത്. സജിനും പ്രേക്ഷകർക്ക് വളരെയധികം സുപരിചിതനാണ്.

യൂട്യൂബ് ചാനലുമായും സജീവമാണ് ഇരുവരും യാത്രാ വീഡിയോയും പുതിയ കാർ സ്വന്തമാക്കിയതിനെക്കുറിച്ചുമെല്ലാം പറഞ്ഞ് ഇവരെത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരുചെ ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ആലീസും സജിനും. ആലീസ് ഗർഭിണിയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു യൂട്യൂബിലൂടെ പ്രചരിച്ചത്.

Advertisements

അതേപോലെ തന്നെ യൂട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും ആലീസ് തുറന്നു പറഞ്ഞിരുന്നു. ഞാൻ പ്രഗ്‌നന്റാണോ എന്നാണ് കുറേപേർ ചോദിച്ചത്. ബേബി വരാൻ പോവുകയാണോ എന്നായിരുന്നു ചോദ്യങ്ങൾ. വയറിൽ കൈവെച്ചുള്ള ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷമായിരുന്നു ഗർഭിണിയാണോയെന്ന ചോദ്യങ്ങളും വന്നത്.

Also Read;
ചേറ്റുവ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആ ത്മ ഹ ത്യ ചെയ്യാനായി ഒരാൾ നിൽക്കുന്നുണ്ടെന്ന് ഫോൺകോൾ, ചാവക്കാട് പോലീസ് സ്‌റ്റേഷനിലെ ഈ പോലീസുകാർ ചെയ്തത് കണ്ടോ, കൈയ്യടിച്ച് നായ്യുകാർ

ഞാൻ ഗർഭിണിയല്ല എന്നായിരുന്നു ആലീസ് പറഞ്ഞത്, കുറച്ച് വണ്ണം കൂടിയിട്ടുണ്ട്. അത് കുറയ്ക്കണമെന്നായിരുന്നു സജിൻറെ കമന്റ്. തിങ്കൾക്കലമാൻ ഞാൻ നേരത്തെ നിർത്തിയിരുന്നു. അതെന്താണ് ചാനൽ നിർത്തിയതെന്ന് എനിക്കറിയില്ല. ഹിറ്റ്ലറും തിങ്കൾക്കലമാനും ഒന്നിച്ച് ചെയ്തിരുന്ന സമയത്ത് നല്ല യാത്രയായിരുന്നു.

എനിക്ക് രണ്ടും ഒന്നിച്ച് മാനേജ് ചെയ്യാൻ പറ്റാതെ വരികയായിരുന്നു. കൊച്ചി തിരുവനന്തപുരം ഷിഫ്റ്റായിരുന്നു. കുറച്ച് ഫ്രീയാവണമെന്ന് തീരുമാനിച്ചാണ് തിങ്കൾക്കലമാനിൽ നിന്നും മാറിയത്. സ്റ്റെഫി എന്റെ നാത്തൂനാണ്. നാത്തൂനെക്കുറിച്ച് പൊതുവെ പറയുന്ന പോലെയല്ല ഞങ്ങൾ. കുക്കു എന്നാണ് അവളെ വിളിക്കുന്നത്. എന്റെ കൂടപ്പിറപ്പായാണ് ഞാൻ അവളെ കാണുന്നത്. സജിന്റെ അമ്മയായ ഷീജാമ്മ അങ്ങനെ വഴക്കൊന്നും പറയാറില്ല.

ജീവിതത്തിലെ ഓരോ നല്ല കാര്യവും മറക്കാനാവാത്തതാണ്, ഒരെണ്ണമായി അങ്ങനെ എടുത്ത് പറയാനില്ലെന്നായിരുന്നു മറക്കാനാവാത്ത നിമിഷത്തെക്കുറിച്ച് ചോദിച്ചയാൾക്ക് ആലീസ് നൽകിയ മറുപടി. യൂട്യൂബ് ചാനൽ തുടങ്ങുന്നതിന് മുൻപ് വരെ ഞാൻ നെഗറ്റീവ് കമന്റുകൾ മൈൻഡ് ചെയ്യാറില്ല. ചാനൽ തുടങ്ങിയതിന് ശേഷം പ്രഗ്‌നന്റാണെന്നും ഡിവോഴ്സാവുകയാണെന്നും ഒക്കെയുള്ള കാര്യങ്ങൾ പ്രചരിച്ചിരുന്നു.

Also Read;
കൂടെ അഭിനയിച്ച ഒരു താരത്തോട് എന്നി പ്രണയം തോന്നിയിട്ടുണ്ട്, വെള്ളമടിച്ച് വാളുവെച്ചിട്ടുണ്ട്: തുറന്ന് പറഞ്ഞ് മംമ്ത മോഹൻദാസ്

നെഗറ്റീവ് ന്യൂസ് പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഞങ്ങൾക്ക് ഫ്രീയായി പബ്ലിസിറ്റി കിട്ടുകയാണല്ലോ, അതിൽ പ്രശ്നങ്ങളൊന്നും തോന്നുന്നില്ല. യൂട്യൂബിൽ നിന്നും ലക്ഷങ്ങളുണ്ടാക്കുന്നുണ്ടോ എന്നുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. യൂട്യൂബിൽ നിന്നും എത്ര കിട്ടുന്നുവെന്നറിയാൻ പലർക്കും ആകാംക്ഷയുണ്ട്. ഒരു മില്യൺ വ്യൂ വരുന്ന വീഡിയോയ്ക്ക് മുപ്പതിനായിരും മുതൽ 40 വരെയാണ് ലഭിക്കുന്നത്.

നിസാരമായിട്ടുള്ള വരുമാനമാണ് എനിക്ക് ലഭിക്കുന്നത്. ഞാൻ യൂട്യൂബിൽ നിന്നും ലക്ഷങ്ങളൊന്നും ഉണ്ടാക്കുന്നില്ല. ഞങ്ങൾ ഉപയോഗിച്ചിട്ടുള്ളതും ഉപയോഗിക്കുന്നതുമായ പ്രൊഡക്ടുകളാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. യൂട്യൂബ് ചാനലിന് പിന്നിൽ ഒരുപാടുപേർ പ്രവർത്തിക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.

Advertisement