ദിലീപോഫോബിയ ഉണ്ടാക്കുക ദിലീപിനെ ഏത് രീതിയിലെങ്കിലും കുടുക്കുക എന്നതാണ് ലക്ഷ്യം: രാഹുൽ ഈശ്വർ

96

മലയാളിയായ തെന്നിന്ത്യൻ യുവനടിയെ കൊച്ചിയിൽ ആക്രമിച്ച കേസിൽ പ്രിതയായ നടൻ ദിലീപിനെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ. ഇപ്പോഴിതാ ഈ കേസിൽ ജഡ്ജിയെ മാറ്റണം എന്ന് ആവശ്യപ്പെടുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ ആവില്ലെന്ന് പറയുകയാണ് ക ടുത്ത ദിലീപ് അനുകൂലി കൂടിയായ രാഹുൽ ഈശ്വർ.

വളരെ അധികം വെല്ലുവിളികളെ അതിജീവിച്ചാണ് വിചാരണ കോടതി മുന്നോട്ടു പോകുന്നത്, അത് സ്വാഗതാർഹമാണ്. വാദിയും പ്രതിയും ആവശ്യപ്പെടുന്നതിന് അനുസരിച്ച് ജഡ്ജിമാരെ മാറ്റാൻ നോക്കിയാൽ നീതിന്യായ വ്യവസ്ഥയുടെ അവസ്ഥ എന്താകുമെന്നും രാഹുൽ ഈശ്വർ ചോദിച്ചു. ദിലീപിന്റെ കൂടെ നിൽക്കുന്നവരെ മോശക്കാരാക്കി ചിത്രീകരിക്കാനും അതിജീവിതയ്ക്ക് ഒപ്പം നിൽക്കുന്നവരെ നല്ലവരാക്കി ചിത്രീകരിക്കാനും ശ്രമം നടക്കുന്നു എന്നും രാഹുൽ ഈശ്വർ ആരോപിച്ചു.

Advertisements

ഏതെങ്കിലും രീതിയിൽ ജഡ്ജിയെ മാറ്റുക, ജഡ്ജിയെ അപകീർത്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് നടക്കുന്നതെന്നുംരാഹുൽ ഈശ്വർ പറയുന്നു. രാഹുൽ ഈശ്വറിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
അതിന് ശേഷം ആണ് ഗർഭിണിയാണോ എന്ന് ചോദിച്ച് തുടങ്ങിയത്, യൂട്യൂബിൽ നിന്നും നിസാര വരുമാനമാണ് ലഭിക്കുന്നത്: ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി ആലീസും സജിനും

വളരെ അധികം വെല്ലുവിളികളെ കോടതി അതിജീവിച്ച് പോകുന്നത് സ്വാഗതാർഹമല്ലേ. കിംവദന്തി പറയാനും അപവാദം പറയാനും പരദൂഷണം പറയാനും കള്ളം പറയാനും അർധസത്യങ്ങൾ പറയാനും ഒരുപാട് പേരുണ്ടെങ്കിലും ഈ വെല്ലുവിളികളെ അതിജീവിച്ച് ഒരു വനിതാ ജഡ്ജി മുന്നോട്ടുപോകുന്നത് നമ്മുടെ ജുഡീഷ്യറിയിലും വനിത ന്യായാധിപയിലും ഉള്ള ആദരവ് കൂട്ടുകയല്ലേ.

താൽപര്യമുള്ള ജഡ്ജിയിലേക്ക് കേസെടുക്കുക എന്ന പ്രാക്ടീസിലേക്ക് ഈ രാജ്യം പോയാൽ എവിടെയെത്തും. നാളെ ദിലീപിനെതിരെ ഒരു ജഡ്ജി ഒന്നുരണ്ട് കടുത്ത വാക്കുകൾ ചോദിച്ചു എന്നിരിക്കട്ടെ, ദിലീപ് പറയുകയാണ് എനിക്ക് ഈ ജഡ്ജി പറ്റില്ല വേറെ ജഡ്ജി വേണം. അപ്പോൾ അടുത്ത് വരുന്ന ജഡ്ജി അതി ജീവിതയ്‌ക്കെതിരെ ഒന്നുരണ്ട് കടുത്ത വാക്കുകൾ പറഞ്ഞാൽ അതിജീവിത പറയും എനിക്ക് ഈ ജഡ്ജി പറ്റില്ല വേറെ ജഡ്ജി വേണം.

അങ്ങനെ ആണെങ്കിൽ ഈ നാട്ടിൽ ഏതെങ്കിലും കേസ് തീരുമോ? ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള അവകാശം നമുക്ക് എത്രമാത്രം ഉണ്ട്. ചിന്തിക്കേണ്ടതാണ്. സ്റ്റേറ്റും പ്രോസിക്യൂട്ടറും അതിജീവിതയുമെല്ലാം ഈ ജഡ്ജിയെ മാറ്റണമെന്ന് പറഞ്ഞ് പോയി. ഹൈക്കോടതി അടക്കം ശക്തമായി അത് വേണ്ട എന്ന് പറഞ്ഞു. പ്രോസിക്യൂഷനല്ല പെർസിക്യൂഷനാണ് എന്നാണ് എന്നെപ്പോലുള്ളവരൊക്കെ പറയുന്നത്.

പക്ഷെ ഇത് പ്രോസിക്യൂഷനല്ല, പ്രോസ്റ്റിറ്റിയൂഷനാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ എത്രമാത്രം കള്ളങ്ങളും അർധസത്യങ്ങളും നിയമത്തിന് നിരക്കാത്ത കാര്യങ്ങളും ഈ പ്രോസിക്യൂഷൻ ചെയ്തിട്ടുണ്ടാകും. ഇല്ലെങ്കിൽ പ്രോസിക്യൂഷനാണോ പ്രോസ്റ്റിറ്റിയൂഷനാണോ. പ്രോസ്റ്റിറ്റിയൂഷൻ പോലുള്ള വാക്കുകൾ ഒരു കോടതിയിൽ കേൾക്കണമെങ്കിൽ എത്രമാത്രം മോശവും നിലയില്ലാ കയത്തിൽ മുങ്ങി തപ്പുകയായിരിക്കണം പൊലീസും പ്രോസിക്യൂഷനും.

Also Read
ചേറ്റുവ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആ ത്മ ഹ ത്യ ചെയ്യാനായി ഒരാൾ നിൽക്കുന്നുണ്ടെന്ന് ഫോൺകോൾ, ചാവക്കാട് പോലീസ് സ്‌റ്റേഷനിലെ ഈ പോലീസുകാർ ചെയ്തത് കണ്ടോ, കൈയ്യടിച്ച് നായ്യുകാർ

ഇല്ലെങ്കിൽ ആർക്കെങ്കിലും അങ്ങനെ ഒരു സ്‌ട്രോംഗ് വാക്ക് ഉപയോഗിക്കാൻ കഴിയുമോ. ഇത്ര സെൻസിറ്റീവായ കേസിൽ തെളിവിന്റെ കണികയെങ്കിലും ഉണ്ടെങ്കിൽ ഒരു കോടതിയ്ക്ക് അത് ചോദിക്കാനുള്ള ധൈര്യമുണ്ടാകുമോ? ദിലീപ് ഏതെങ്കിലും രീതിയിൽ ദിലീപിനെ കുടുക്കാനുള്ള ശ്രമങ്ങൾ വിജയിക്കാനുള്ള സാധ്യത ഉണ്ടെങ്കിൽ അത്രയും കടുപ്പമുള്ള ഒരു വാക്ക് ഉപയോഗിക്കുമോ. ഇഷ്ടമില്ലാത്ത രാഷ്ട്രീയക്കാർ മുഖ്യമന്ത്രി മാറണം എന്ന് പറയാറുണ്ട്. അതുപോലെ ഇഷ്ടമില്ലാത്ത ജഡ്ജിയായാൽ ജഡ്ജി മാറണം എന്ന് പറയുന്നതിനപ്പുറം എന്ത് പ്രസക്തിയാണുള്ളതെന്നു രാഹുൽ ഈ ശ്വർ ചോദിക്കുന്നു.

Advertisement