നെടുമുടി സാറിന്റെ ഭാര്യയായ ഞാൻ പിന്നെ അദ്ദേഹത്തിന്റെ മകളായി; മണിച്ചിത്രത്താഴിൽ അഭിനയിച്ച് തുടങ്ങിയതോടെ എനിക്ക് നല്ലദേഷ്യം വന്നു, അഭിനയിക്കണ്ടായിരുന്നു എന്ന് തോന്നി വിനയ പ്രസാദ്

62998

വർഷങ്ങളായി മലയാള സിനിമാ സീരിയൽ രംഗത്ത് നിറഞ്ഞു നിന്ന താരമാണ് നടി വിനയ പ്രസാദ്. മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത ഈ താരസുന്ദരി ശരിക്കും മലയാളിയാണെന്ന് പലരും കരുതിയിട്ടുണ്ട്. എന്നാൽ കാർണാടകയിൽ ജനിച്ച് വളർന്ന വിനയ കന്നട ചിത്രത്തിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്.

മലയാളത്തിൽ പെരുന്തച്ചൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും മണിച്ചിത്രത്താഴ് എന്ന സിനിമയിലെ വേഷമാണ് താരത്തെ ജനപ്രിയ ആക്കിയത്. ഇപ്പോഴിതാ പ്രേക്ഷകരോട് അധികം പറയാത്ത തന്റെ വിശേഷങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വിനയ പ്രസാദ്.

Advertisements

നടൻ ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. താൻ മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് പെരുന്തച്ചൻ എന്ന ചിത്രത്തിൽ ആണെന്നാണ് വിനയ പറയുന്നത്. ചിത്രത്തിൽ നെടുമുടി വേണു ചേട്ടന്റെ ഭാര്യയായി തമ്പുരാട്ടിയുടെ വേഷമായിരുന്നു.

Also Read
ആ റൂമിൽ നിറയെ ആളുകൾ ആയിരുന്നു, പേരിനു പോലും ശരീരത്തിൽ വസ്ത്രമില്ലാതെ ആയിരുന്നു ഞാൻ അവർക്ക് ഇടയിൽ ഉണ്ടായിരുന്നത്; യുവ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പിന്നീട് അതേ നെടുമുടി വേണു ചേട്ടന്റെ മകളായിട്ടാണ് മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ അഭിനയിച്ചത്. തനിക്ക് ലഭിച്ച ഏറ്റവും വലിയ അവസരമായിട്ടാണ് മണിച്ചിത്രത്താഴിനെ കാണുന്നത.് ഒരു ഷോ യിൽ വച്ചാണ് മോഹൻലാൽ സാറിനെ കാണുന്നത്. അന്ന് സംസാരിച്ചപ്പോൾ മലയാളത്തിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടോ എന്ന് ചോദിച്ചു. തീർച്ചയായും ഉണ്ടെന്ന് ഞാൻ പറഞ്ഞു.

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഫാസിൽ സർ വിളിച്ചു, എന്റെ പുതിയ ചിത്രത്തിൽ വിനയ പ്രസാദ് ആ വേഷം ചെയ്താൽ നന്നായിരിക്കും എന്ന് മോഹൻലാൽ പറഞ്ഞു. അത്ര ആത്മാർത്ഥതയോടെ അയാൾ പറഞ്ഞത് കൊണ്ട് എനിക്ക് വേറെ ഒന്നും ചിന്തിക്കനില്ല, വിനയ തയ്യാറാണോ എന്നും ചോദിച്ചു.

എനിക്ക് അത് തന്നെ വലിയ അംഗീകാരമായിരുന്നു, റെഡി സർ എന്ന് ഞാനും മറുപടി കൊടുത്തു. അതേ സമയം മണിച്ചിത്രത്താഴിൽ അഭിനയിച്ച് തുടങ്ങിയതോടെ വേണ്ടായിരുന്നു എന്ന് തോന്നിയതായി നടി വെളിപ്പെടുത്തി. സിനിമയുടെ ഷൂട്ടിങ് തുടങ്ങി കുറച്ച് ആയപ്പോഴാണ് വേണ്ടായിരുന്നു എന്നെനിക്ക് തന്നെ തോന്നിയത്.

കാരണം അവിടെയും ഇവിടെയും വന്ന് പോകുന്ന ചെറിയൊരു വേഷം മാത്രമായി തോന്നി. ഇതോടെ ചെറുതായി ദേഷ്യം വന്ന് തുടങ്ങി. അന്നൊക്കെ അഭിനയ സാധ്യതയുള്ള, മുൻനിര നായിക വേഷങ്ങൾ മാത്രമാണ് ഞാൻ ചെയ്തിരുന്നത് എന്നും വിനയ വ്യക്തമാക്കുന്നു. എന്നെ കൊണ്ട് എന്തിനാണ് ഇങ്ങനൊരു വേഷം ചെയ്യിപ്പിക്കുന്നതെന്ന് ഞാൻ ഫാസിൽ സാറിനോട് ചോദിച്ചു.

ഇത് തന്നെയാണ് ശോഭനയും ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ക്ലൈമാക്‌സിൽ ഓടി വരുന്ന രംഗം എന്തിന് ആണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഓടി വന്ന് അവിടെ നിൽക്കണം എന്ന് പറഞ്ഞു, അത് പോലെ ചെയ്തു. ഒട്ടും വിശ്വാസം ഇല്ലാതെ ചെയ്ത സീനായിരുന്നു അതെന്നാണ് വിനയ അഭിപ്രായപ്പെട്ടത്.

Also Read
ഹെയർസ്റ്റെൽ മാറ്റി തങ്കക്കൊലുസ്; വിഷമമുണ്ടെന്ന് സാന്ദ്ര, മുടി വെട്ട് വീഡിയോ വൈറൽ

എന്നാൽ ആ സിനിമയൊരു മാജിക് ആണെന്ന് മനസിലായത് അത് കണ്ടതിന് ശേഷമാണ്. എന്റെ കഥാപാത്ര ത്തിന്റെ എഫക്ട് പിന്നീട് മനസിലായി. കരിയറിൽ ഇതുവരെ എത്ര സിനിമകൾ ചെയ്താലും ശ്രീദേവി ഉണ്ടാക്കിയ അത്രയും ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

അത് എന്റെ അനുഗ്രഹമാണെന്ന് കരുതുന്നു. ഇപ്പോഴും തന്നെ ശ്രീദേവി എന്ന് എന്ന് വിളിക്കുന്നവരുണ്ട്. അവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും വിനയ പ്രസാദ് പറയുന്നു.

Advertisement