റോബിനെ കുറിച്ച് ഓരോരുത്തരും പറഞ്ഞത് കേട്ടപ്പോൾ നെഞ്ച് തകർന്നു, അത് മോശമായി പോയി: ഡോ. റോബിനെ കുറിച്ച് ശരണ്യ ശശിയുടെ അമ്മ

264

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം സീസൺ നാല് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഷോയിൽ നിന്നും നിന്നും പുറത്തായ മൽസരാർത്ഥികളിൽ ഒരാളായ ഡോ. റോബിൻ രാധകൃഷ്ണന് വലിയ സ്വീകരണമാണ് പുറത്ത് ലഭിച്ചത്.

മുൻ സീസണുകളിലൊന്നും കാണാത്ത അത്രയും ആളുകൾ എയർപോർട്ടിൽ തിങ്ങി നിറഞ്ഞിരുന്നു. ഇപ്പോഴിതാ അർഹിച്ചത് പോലൊരു അംഗീകാരം റോബിന് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് അന്തരിച്ച നടി ശരണ്യ ശശിയുടെ അമ്മ. റോബിനെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും അദ്ദേഹം ചിരിക്കുകയാണ് ചെയ്തതെന്നും ശരണ്യ ശശിയുടെ അമ്മ പറയുന്നു.

Advertisements

ഒരു ഷോ യിൽ ഡോക്ടർമാർക്ക് വലിയ മൂല്യമില്ലാത്തത് പോലെ ചിലർ സംസാരിക്കുന്നത് കണ്ടിരുന്നു. ബിഗ് ബോസ് ഷോ യിൽ വന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണനെ കുറിച്ചാണ് ഞാൻ പറയുന്നത്. അയാളൊരു ഡോക്ടറാണ്. ഡിആർ എന്ന അക്ഷരം പോലും പറയരുതെന്ന് അവിടെ ഒരു മത്സരാർഥി പറഞ്ഞു. അദ്ദേഹം അഞ്ച് വർഷം മെഡിക്കൽ ഓഫീസറായി രോഗികളെ രാത്രി പരിശോധിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.

Also Read
നെടുമുടി സാറിന്റെ ഭാര്യയായ ഞാൻ പിന്നെ അദ്ദേഹത്തിന്റെ മകളായി; മണിച്ചിത്രത്താഴിൽ അഭിനയിച്ച് തുടങ്ങിയതോടെ എനിക്ക് നല്ലദേഷ്യം വന്നു, അഭിനയിക്കണ്ടായിരുന്നു എന്ന് തോന്നി വിനയ പ്രസാദ്

പത്ത് വർഷത്തോളം ശരണ്യയെ ചികിത്സിച്ചിട്ടുള്ളത് കൊണ്ട് ഡോക്ടർമാരുടെ വില എന്താണെന്ന് എനിക്ക് അറിയാം. അതൊരു പിജി ഡോക്ടർ ആണെങ്കിൽ പോലും അവരൊന്ന് അടുത്ത് വന്ന് നിന്നാൽ സാമീപ്യം പോലും വലിയൊരു ആശ്വാസമാണ്. അത് ഞാൻ അനുഭവിച്ചതാണ്. റോബിനെ കുറിച്ച് ഓരോരുത്തരും പറഞ്ഞത് കേട്ടപ്പോൾ നെഞ്ച് തകർന്ന് പോയി.

അദ്ദേഹത്തെ അത്രയധികം ഇഷ്ടമാണ്. ഡോക്ടർമാരാണ് ശരണ്യയെ പത്ത് വർഷത്തോളം നിലനിർത്തിയത്. സർജറി ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് ഒരു ഡോക്ടർ പറഞ്ഞ് വിട്ടിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് ശരണ്യ തന്നെ ചോദിച്ചിരുന്നു. അഞ്ച് വർഷം മുൻപ് ശരണ്യയ്ക്ക് ഫിറ്റ്സ് പോലെ വന്നു. ഡോക്ടറെ വിളിച്ചപ്പോൾ ഉടനെ കൊണ്ട് വരാനാണ് പറഞ്ഞത്.

അവർ എല്ലാത്തിനും തയ്യാറായി നിൽക്കുകയാണ് അവിടെ. അന്നേരം കൊണ്ട് പോയില്ലായിരുന്നെങ്കിൽ ശരണ്യ കോമയിൽ ആയി പോയേനെ എന്നാണ് ഡോക്ടർ പറഞ്ഞത്. അവിടെ ഐസിയു ഒന്നും ഒഴിവി ല്ലായിരുന്നു. പക്ഷേ ശരണ്യയ്ക്ക് വേണ്ടി അവരത് റെഡിയാക്കി തന്നു. അവളുടെ അസുഖം എന്താണെന്ന് അവർക്ക് കൃത്യമായി അറിയാം.

Also Read
എന്റെ തന്തയ്ക്കും തള്ളയ്ക്കും വരെ തെറി വിളിച്ചവരുണ്ട്, നിങ്ങൾ ചോദിക്കുന്നതെല്ലാം പൊട്ട ചോദ്യങ്ങൾ ആണ്, എന്റെ കൂടെയുള്ള സ്ത്രീകൾ ഇപ്പോഴുമുണ്ട് കൂടെ; ചൊറിയൻ വന്നവരോട് വിനായകൻ

അതുകൊണ്ട് ഏത് ഡോക്ടറാണെങ്കിലും അവരോട് തനിക്ക് ബഹുമാനം ആണെന്നാണ് ശരണ്യയുടെ അമ്മ പറയുന്നത്. റോബിനെ മത്സരത്തിൽ തോൽപ്പിച്ചു, ഒറ്റപ്പെടുത്തി, എന്നിട്ടും ആ മനുഷ്യൻ ചിരിച്ച് കൊണ്ടിരിക്കുകയാണ്. അത് പലർക്കുമുള്ള ഇൻസ്പിരേഷനാണ്. അതാണ് അയാൾക്കുള്ള ഫാൻസിന് കാരണം. ബിഗ് ബോസ് ഷോ ശരണ്യ കാണുമായിരുന്നു. മണിക്കുട്ടനെ അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു എന്നും സീ ന്യൂസിന് നൽകിയ അഭിമുഖത്തിലൂടെ ശരണ്യയുടെ അമ്മ വ്യക്കമാക്കുന്നു.

Advertisement