ലോൺ അടയ്ക്കാനൊക്കെ അച്ഛന് പൈസ കൊടുക്കും, കുറച്ചു സേവിങ്സും ഉണ്ട്: സാന്ത്വനത്തിലെ അഞ്ജലി ഗോപിക പറയുന്നത് കേട്ടോ

615

ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് ഡോ. ഗോപിക അനിൽ എന്ന നടി ഗോപിക. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ സാന്ത്വനം എന്ന സീരിയലിൽ അഞ്ജലി എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ് നടി ഇപ്പോൾ.

താരരാജാവ് മോഹൻലാൽ നായതനായ ബാലേട്ടൻ എന്ന സിനിമയിൽ ബാലതാരമായി എത്തിയാണ് ഗോപിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിൽ നടിയുടെ സഹോദരി കീർത്തനയും അഭിനയിച്ചിരുന്നു. ഇരുവരും മോഹൻലാലിന്റ മക്കളായിട്ടാണ് ബാലേട്ടനിൽ വേഷമിട്ടത്.

Advertisements

More Articiles
തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് കൊല്ലം സുധി, ആശംസകളുമായി ആരാധകർ

ആദ്യമായി ഗോപിക ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത് ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു. ഷാജി കൈലാസിന്റെ ശിവം എന്ന സിനിമയിലൂടെയാണ് ഗോപികയുടെ അഭിനയ അരങ്ങേറ്റം. സ്‌കൂൾ കലോത്സവത്തിനൽ നാടകം, തിരുവാതിര, ഒപ്പന, ഗ്രൂപ്പ് ഡാൻസ് ഒക്കെയായി ഏറെ സജീവമായിരുന്നു നടി. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശികളാണ് ഗോപികയും കീർത്തനയും.

ഒരു ആയുർവേദ ഡോക്ടർ കൂടിയാണ് ഗോപിക. കീർത്തന എഞ്ചിനീയറിംഗ് പഠിക്കുകയാണ്. സീരിയൽ രംഗത്ത് ഇരുവരും സജീവമാണ്. തന്റെ രണ്ടാം വരവിലും നിമിത്തമായത് അനുജത്തിയെന്ന് പറയുകയാണ് ഇപ്പോൾ ഗോപിക. ഒരു പ്രമുഖ മാധ്യമത്തിന് നൽകി അഭിമുഖത്തിൽ ആയിരുന്നു ഗോപികയുടെ വെളിപ്പെടുത്തൽ.

സാന്ത്വനത്തിലെ എല്ലാവരും ഒരു കുടുംബം പോലെയാണ് മാത്രമല്ല ചിപ്പിച്ചേച്ചിയും രഞ്ജിത്തേട്ടനും വലിയ കരുതലാണ് തങ്ങൾക്ക് നല്കുന്നത്. സജിൻ ചേട്ടന്റെ സപ്പോർട്ട് എടുത്തുപറയേണ്ടതാണ്. ചേട്ടന്റെ റിയൽ വൈഫ് ഷഫ്ന ചേച്ചിയും സൂപ്പറാണ്. ഞങ്ങൾ നാലുപേരുമാണ് ലൊക്കേഷനിലെ ഗ്യാങ്ങെന്നും ഗോപിക പറയുന്നു.

More Articiles
ഒന്നുകിൽ എഴുന്നേറ്റ് നടക്കണം, അല്ലെങ്കിൽ അങ്ങനെ തന്നെ കിടന്ന് ജീവിക്കണം, അന്നെനിക്ക് ഒരു അബദ്ധം പറ്റിയതാണ്: തുറന്നു പറഞ്ഞ് മേഘ്‌ന വിൻസെന്റ്

അഭിനയം, പ്രാക്ടീസ്. പ്രതിഫലമൊക്കെ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് പൈസ അത്യാവശ്യം ചെലവാക്കുന്ന കൂട്ടത്തിലാണ് താനെന്നാണ് ഗോപികയുടെ മറുപടി. സീരിയലിനു വേണ്ടിയുള്ള കോസ്റ്റ്യൂം ഷോപ്പിങ്ങുണ്ട്. ലോണടയ്ക്കാനൊക്കെ അച്ഛനു പൈസ കൊടുക്കും. കുറച്ചു സേവിങ്സുമുണ്ടെന്നും ഗോപിക വ്യക്തമാക്കുന്നു.

Advertisement