റോൾ ചോദിച്ച് കരഞ്ഞ് മീര ജാസ്മിൻ, അഭിനയിച്ച് കാണിക്കാൻ മമ്മൂട്ടി, അഹങ്കാരം ആണെന്ന് മാധവൻ, പണികൊടുത്ത് തല അജിത്ത്: സംവിധായകന്റെ വെളിപ്പെടുത്തൽ

46369

നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കി തമിഴകത്തെ നമ്പർ വൺ സംവിധായകനായി മാറിയ ആളാണ് എൻ ലിംഗുസ്വാമി. തമിഴ് തിരയിൽ സംവിധായകനായി 20 വർഷം പിന്നിടുകയാണ് ലിംഗുസാമി ഇപ്പോൾ. നിരവധി സംവിധായകർക്ക് ഒപ്പം സഹായി ആയി വർക്ക് ചെയ്തിരുന്നു ലിംഗുസ്വാമി ആനന്ദം എന്ന സിനിമയിലൂടെ ആണ് സ്വതന്ത്ര സംവിധായകനായി മാറിയത്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു ഈ ചിത്രത്തിൽ നായകനായി എത്തിയത്. തകർപ്പൻ വിജയമായിരുന്നു ഈ ചിത്രം നേടിയെടുത്തത്. ആനന്ദത്തിന് പിന്നാലെ റൺ, സണ്ടക്കോഴി, പയ്യാ, വേട്ടൈ തുടങ്ങി ഹിറ്റുകളുടെ നിരതന്നെ അദ്ദേഹം ഒരുക്കി. തിരുപ്പതി ബ്രദേഴ്‌സ് എന്ന ബാനറിൽ ഗോലി സോഡ, ചതുരംഗവേട്ടൈ പോലുള്ള മികച്ച ചിത്രങ്ങൾ നിർമിച്ച് ഒട്ടേറെ പുതുമുഖ സംവിധായകർക്കും അദ്ദേഹം വഴിയൊരുക്കി.

Advertisements

അതേ സമയം തന്റെ ആദ്യ സിനിമയായ ആനന്ദത്തിലേക്ക് മമ്മൂട്ടിയെ തേടി എത്തിയതിനു പിന്നിലും രണ്ടാമത്തെ ചിത്രം റണ്ണിൽ നായികയായി മീരാ ജാസ്മിനെ അവതരിപ്പിച്ചതിനു പിന്നിലും മലയാള സിനിമയോടുള്ള ലിംഗുസാമിയുടെ അതിരറ്റ ഇഷ്ടം കൂടിയുണ്ട്. തമിഴ് ചാനൽ ടൂറിങ് ടാക്കീസിനു നൽകിയ അഭിമുഖത്തിൽ ഈ ഇഷ്ടങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് ലിംഗു സ്വാമി.

More Articiles
തന്റെ ഭർത്താവുമായി കിടക്ക പങ്കിട്ട ഒരാളെ എങ്ങനെ മകളെ പോലെ കാണാൻ സാധിക്കും: കങ്കണയ്ക്ക് എതിരെ ആഞ്ഞടിച്ച് സെറീന വഹാബ്

തമിഴിലെ എക്കാലത്തേയും മികച്ച കുടുംബ സിനിമകളുടെ കൂട്ടത്തിലാണ് ആനന്ദം എന്ന സിനിമയിടെ സ്ഥാനം. നാലു സഹോദരങ്ങളിലൂടെ കൂട്ടുകുടുംബത്തെ അവതരിപ്പിക്കുന്ന ആനന്ദത്തിന്റെ കഥ ആലോചിക്കുമ്പോൾ മുതൽ മമ്മൂട്ടിയായിരുന്നു നായകനായ പെരിയണ്ണനായി ലിംഗുസാമിയുടെ മനസ്സിൽ.

മലയാള സിനിമകൾ കണ്ട് മനസ്സിൽ കയറിക്കൂടിയ ഇഷ്ടമായിരുന്നു അത്. നാലു സഹോദരങ്ങളായി മമ്മൂട്ടി, മുരളി, അജിത്, സൂര്യ എന്ന രീതിയിലായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. പെരിയ അണ്ണനായി മമ്മൂട്ടി, ചിന്ന അണ്ണനായി മുരളി. സഹ സംവിധായകനായിരിക്കെ പരിചയം ഉണ്ടായിരുന്നെങ്കിലും അജിത് അപ്പോഴേക്കും തിരക്കുള്ള നടനായി മാറിയതിനാൽ അതു നടന്നില്ല.

സൂര്യയും പിതാവ് ശിവകുമാറും കഥ കേട്ട് സമ്മതം നൽകുകയും അഡ്വാൻസ് വാങ്ങുകയും ചെയ്തു. എന്നാൽ, ബാലയുടെ നന്ദ ഷൂട്ടിങ് തുടങ്ങിയതോടെ സൂര്യ പിൻമാറി. ഷൂട്ടിങ് തുടങ്ങി. ചിത്രത്തിലെ വികാര പരിതമായ സീൻ ആയിരുന്നു സങ്കടം നിയന്ത്രിച്ച് മമ്മൂട്ടി പറയുന്ന താങ്കമാട്ടിങ്കടാ എന്ന നീണ്ട ഡയലോഗ് പലതവണ എടുത്തിട്ടും സംവിധായകൻ ഉദ്ദേശിച്ചപോലെ വരുന്നില്ല.

എട്ട് ടേക്കായി. ക്ഷമകെട്ട് മമ്മൂട്ടി ചോദിച്ചു എന്ന വേണം തമ്പി ഉനക്ക്? താൻ ഉദ്ദേശിക്കുന്ന ഫീൽ വരുന്നില്ലെന്നു സംവിധായകൻ പറഞ്ഞപ്പോൾ അതൊക്കെ ഡബ്ബിങ്ങിൽ ശരിയാക്കാമെന്നായി. സീനിൽ തന്നെ കറക്റ്റായി വന്നാൽ നന്നാകുമെന്നു ലിംഗുസാമി. എങ്കിൽ സംവിധായകൻ തന്നെ അഭിനയിച്ചു കാണിക്കെന്നു മമ്മൂട്ടി നിർദേശിച്ചു.

More Articiles
എന്താ ആണിനും പെണ്ണിനും സുഹൃത്തുക്കളായിരുന്നൂടേ, ഞങ്ങളെക്കുറിച്ച് വരുന്ന ഗോസിപ്പുകളൊന്നും കാര്യമാക്കാറില്ല: തുറന്നടിച്ച് കൂടെവിടെ നടി അൻഷിത

അങ്ങനെ ലിംഗുസാമി ആ ഡയലോഗ് അഭിനയിച്ച് ഷൂട്ട് ചെയ്ത് അദ്ദേഹത്തെ കാണിച്ചു. മമ്മൂട്ടി അതേപടി അഭിനയിച്ചു. പടം തീർത്തശേഷം ഡബ്ബിങ്ങിലായിരുന്നു അടുത്ത പ്രശ്‌നം. കുംഭകോണം-തഞ്ചാവൂർ സ്ലാങ് തമിഴിലാണു സംഭാഷണം. അത് ശരിയാക്കിയെങ്കിലും ഷൂട്ടിനിടയിൽ മുഷിച്ചിലിനിടയാക്കിയ ആ ഡയലോഗ് വീണ്ടും പ്രശ്‌നക്കാരനായി. ലിംഗുസാമിക്ക് ഒരു തൃപ്തിക്കുറവ്. പലതവണ ചെയ്തിട്ടും ആ ഡയലോഗ് മാത്രം ശരിയാകുന്നില്ല.

മമ്മൂട്ടിയും മുഷിഞ്ഞു. എങ്കിലും ഒരുവിധം പൂർത്തിയാക്കി. എല്ലാം കഴിഞ്ഞ് ഫൈനൽ മിക്‌സിങ് നടക്കുന്ന സമയം. ആ സീൻ എത്തിയപ്പോൾ വീണ്ടും ഒരു കുറവു ഫീൽ ചെയ്യുന്നു. ലിംഗുസാമി കുഴങ്ങി. പ്രൊഡക്ഷൻ ചുമതലയിലുള്ളയാളാണ് മമ്മൂട്ടിയെ വീണ്ടും വിളിച്ചാലോ എന്നു ചോദിച്ചത്. കേട്ടതും ലിംഗുസാമി ഞെട്ടി. ഇനിയും എങ്ങനെയാണ് ഇക്കാര്യം പറയുക. ഒടുവിൽ പ്രൊഡക്ഷനിൽ നിന്നു തന്നെ വിളിച്ചു.

ആ ഡയലോഗ് എന്നു പറഞ്ഞപ്പോഴേക്കും കാര്യം മനസ്സിലായ മമ്മൂട്ടി വരാമെന്നു സമ്മതിച്ചു. ഡബ്ബിങ് തീയേറ്ററിലേക്ക് ആ ഒരൊറ്റ ഡയലോഗിനായി മമ്മൂട്ടി വീണ്ടുമെത്തി. സംവിധായകൻ പുറത്തിരുന്നാൽ മതി, താൻ ചെയ്തു ശരിയാക്കിയിട്ടു വിളിക്കാമെന്ന് ആദ്യമേ പറഞ്ഞു. പല മോഡുലേഷനിൽ ഡയലോഗ് പറഞ്ഞ് റെക്കോർഡ് ചെയ്തു.

ഒടുവിൽ, ആദ്യം ചെയ്ത ഡബ്ബിങ്ങിൽ നിന്ന് ഒരു ഭാഗവും രണ്ടാമതു ചെയ്തതിൽ നിന്ന് ഒരു ഭാഗവും ചേർത്തുവെച്ചാണ് സിനിമയിൽ ഉപയോഗിച്ചത്. സിനിമ ഇറങ്ങിയപ്പോഴാകട്ടെ ഏറ്റവുമധികം പ്രശംസ നേടിയത് മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി ആയിരുന്നു. തമിഴ് അഭിനേതാക്കൾ ഡബ്ബിങ് മമ്മൂട്ടിയെ കണ്ടു പഠിക്കണം എന്നായിരുന്നു കുമുദത്തിൽ എഴുതിയത്.

ഉദാഹരണമായി ചേർത്തതാകട്ടെ അതേ ഡയലോഗും. ആദ്യദിനങ്ങളിൽ തിയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാതിരുന്ന ആനന്ദം’ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും വമ്പൻ ഹിറ്റായി. കുടുംബ പ്രേക്ഷകർ കൂട്ടത്തോടെയെത്തി.

More Articiles
രഹസ്യമായി വിവാഹനിശ്ചയം നടത്തി പരസ്പരം സീരിയൽ നടി റൂബിയും അജാസും, വീഡിയോ വൈറൽ, ആശംസകളുമായി താരങ്ങൾ

സണ്ടക്കോഴിയുടെ ചർച്ച നടക്കുന്നതിനിടെയാണ് മീര ജാസ്മിൻ എത്തിയത്. പുതിയ സിനിമയുടെ വിവരങ്ങളെല്ലാം ചോദിച്ച ശേഷം കഥ കേൾക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മീരാ ജാസ്മിൻ സിനിമയിൽ ഇല്ലാത്തതിനാൽ എന്തിനാണെന്നായി സംവിധായകൻ.

വാശിപിടിച്ച് മീര അവിടെത്തന്നെ ഇരുന്നു. ഒടുവിൽ ലിംഗുസാമി കഥ പറഞ്ഞു. കഥ കേട്ടതും തന്നെ എന്തിനാണ് ഈ പടത്തിൽ നിന്ന് അവോയ്ഡ് ചെയ്യുന്നതെന്നു ചോദിച്ച് മീര കരയാൻ തുടങ്ങി. ഇതിൽ പുതിയൊരു നായികയെ ആണ് ഉദ്ദേശിക്കുന്നതെന്നു പറഞ്ഞിട്ടും അവർ വഴങ്ങുന്നില്ല. വിശാലിനോടും നിർമാതാക്കളോടും സംസാരിക്കാമെന്നും മീര പറഞ്ഞു.

ദീപിക പദുക്കോണിനെയായിരുന്നു ആ റോളിന് വേണ്ടി സമീപിച്ചത്. എന്നാൽ 20 ലക്ഷം പ്രതിഫലം പറഞ്ഞതോടെ മീരയെ തന്നെ കാസ്റ്റ് ചെയ്യുകയായിരുന്നു. മാധവനോട് സ്‌ക്രിപ്റ്റ് പറയാൻ അവസരം ചോദിച്ചപ്പോൾ സംവിധായകന് അഹങ്കാരമാണെന്ന് പറഞ്ഞതും, നടൻ അജിത് തന്നോട് സഹകരിക്കാതെ ഇരുന്നതും, സൂര്യ ചിത്രം അഞ്ചാന്റെ പരാഝയത്തെ കുറിച്ചു ഒക്കെ അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

രണ്ടാമത്തെ ചിത്രം ‘റൺ’ സൂപ്പർ ഗുഡ് ഫിലിംസിനു വേണ്ടി ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ, ആർ.ബി.ചൗധരിക്ക് കഥ ഇഷ്ടമായില്ല. ഇതിനിടയിൽ വിജയ്യെ വെച്ച് ചെയ്യാമോ എന്നു തിരക്കി എവിഎം സമീപിച്ചു. സ്‌ക്രിപ്റ്റ് കേട്ട വിജയ്യുടെ പിതാവ് എസ്എ ചന്ദ്രശേഖർ ഇത് ലവ് സബ്ജക്ട് ആണല്ലോ, വിജയ്ക്ക് ചേരില്ല എന്ന് അഭിപ്രായപ്പെട്ടു.

More Articiles
ഒന്നുകിൽ എഴുന്നേറ്റ് നടക്കണം, അല്ലെങ്കിൽ അങ്ങനെ തന്നെ കിടന്ന് ജീവിക്കണം, അന്നെനിക്ക് ഒരു അബദ്ധം പറ്റിയതാണ്: തുറന്നു പറഞ്ഞ് മേഘ്‌ന വിൻസെന്റ്

ഇതോടെയാണ് എഎ. രത്നം എന്ന നിർമാതാവിലേക്ക് എത്തിയത്. മിന്നലെ’ റിലീസ് ആയ സമയമായിരുന്നു അത്. മാധവനെ വിളിച്ച് കഥ പറയാൻ രണ്ടുമണിക്കൂർ തരണമെന്നു ലിംഗുസാമി പറഞ്ഞപ്പോൾ വൺലൈൻ പറഞ്ഞാൽ മതിയെന്നായിരുന്നു മറുപടി. വിശദമായി പറഞ്ഞാലേ ശരിയാകൂ എന്നു ലിംഗുസാമിയും മറുപടി നൽകിയെങ്കിലും സംവിധായകന് അഹങ്കാരമാണെന്നു മാധവൻ നിർമിനാതാവിനോടു പരാതിപ്പെട്ടു.

ഒടുവിൽ ചുരുക്കിപ്പറയണമെന്ന വ്യവസ്ഥയിൽ മാധവൻ കഥ കേൾക്കാൻ സമ്മതിച്ചു. സ്‌ക്രിപ്റ്റ് വിവരണത്തിൽ അസാമാന്യ മിടുക്കുള്ള ലിംഗുസാമിയുടെ അവതരണത്തിൽ മാധവൻ പക്ഷേ നിബന്ധനകളെല്ലാം മറന്നു എന്നും സംവിധായകൻ പറയുന്നു.

ജി എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതുമ്പോൾ മാധവൻ അല്ലെങ്കിൽ സിദ്ധാർഥ് എന്നായിരുന്നു കണക്കുകൂട്ടൽ. കഥ മാധവന് ഇഷ്ടപ്പെട്ടില്ല. മാറ്റങ്ങൾ നിർദേശിച്ചതോടെയാണ് നിർമാതാവ് എസ്എസ് ചക്രവർത്തിയുടെ നിർദേശപ്രകാരം അജിത്തിനായി ആലോചിച്ചത്. താടി വളർത്തണം തടി കുറയ്ക്കണം റിയൽ ലൊക്കേഷനിൽ ഷൂട്ട് ചെയ്യണം എന്നീ ആവശ്യങ്ങൾ അജിത്തിനോടു പറഞ്ഞു.

റിയൽ ലൊക്കേഷൻ സാധ്യമല്ല എന്നായിരുന്നു അജിത്തിന്റെ മറുപടി. അത് പ്രശ്‌നം വരാതെ താൻ നോക്കിക്കൊള്ളാം എന്നു ലിംഗുസാമി ഉറപ്പുനൽകി. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേന്നാണ് അജിത്ത് കഥ മുഴുവനായി കേൾക്കാനിരുന്നത്. പറഞ്ഞ ഗെറ്റപ്പിലായിരുന്നില്ല താരം വന്നത്. കഥ കേട്ടശേഷം ഇഷ്ടമായില്ല എന്ന് അപ്പോൾതന്നെ അജിത്തിന്റെ മറുപടി.

ഷൂട്ടിങ്ങിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷമുള്ള ഈ മറുപടി കേട്ട് ലിംഗുസാമി തളർന്നു. അജിത് അപ്പോൾ തന്നെ നിർമാതാവിനെ വിളിച്ചു വേറെ നല്ലൊരു കഥ ശരിയായ ശേഷം ആലോചിക്കാം എന്നുപറഞ്ഞു. ഫോൺ ലിംഗുസാമിക്ക് നൽകാനായിരുന്നു നിർമാതാവിന്റെ നിർദേശം. കഥയിൽ വിശ്വാസമുണ്ടോ എന്നാണ് അദ്ദേഹം സംവിധായകനോടു ചോദിച്ചത്.

More Articiles
കൂറ്റൻ പ്രതിഫലം കുറയ്ക്കില്ലെന്ന് നയൻതാര, ഒടുവിൽ നയൻതാരയെ മാറ്റി തമന്നയെ നായികയാക്കി, പടം സർവ്വകാല ഹിറ്റ്, സംഭവം ഇങ്ങനെ

ഉണ്ടെന്നു പറഞ്ഞതോടെ ഷൂട്ടിങ് തുടങ്ങിക്കോളാൻ നിർദേശവും. ഒടുവിൽ ഷൂട്ടിങ് തുടങ്ങിയെങ്കിലും താൽപര്യമില്ലാത്ത മട്ടിലായിരുന്നു അജിത്തിന്റെ സമീപനം. ആദ്യ ഷെഡ്യൂൾ കഴിഞ്ഞതോടെ അജിത് മറ്റു തിരക്കുകളിലായി. രണ്ടു ഹിറ്റുകൾക്കു പിന്നാലെ 17 നിർമാതാക്കൾ തേടിയെത്തിയ സമയത്തായിരുന്നു ലിംഗുസാമി അജിത് പടം തിരഞ്ഞെടുത്തത്.

പക്ഷേ അജിത്തിന്റെ കോൾഷീറ്റ് ലഭിക്കാതെ പടം അനിശ്ചിതമായി നീണ്ടത് സംവിധായകന്റെ കരിയറിനെത്തന്നെ ബാധിച്ചു. രണ്ടു വർഷത്തോളം വൈകി ഏച്ചുകൂട്ടി പൂർത്തിയാക്കിയ ചിത്രമാകട്ടെ ബോക്‌സോഫീസിൽ വൻപരാജയവുമായെന്ന് ലിംഗുസ്വാമി പറയുന്നു.

Advertisement