Home Entertainment

തന്റെ ഭർത്താവുമായി കിടക്ക പങ്കിട്ട ഒരാളെ എങ്ങനെ മകളെ പോലെ കാണാൻ സാധിക്കും: കങ്കണയ്ക്ക് എതിരെ ആഞ്ഞടിച്ച് സെറീന വഹാബ്

433

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും തിളങ്ങി നിന്നിരുന്ന സൂപ്പർ നായികയായിരുന്നു സെറീന വഹാബ്. മെഗാസ്റ്റാർ മമ്മൂട്ടിയടക്കമുള്ള സൂപ്പർതാരങ്ങളുടെ നായികയായിട്ടുള്ള സെറീന മലയാളികൾക്ക് ഏറെ സുപരിചിതയായ നടികൂടിയാണ്.

പ്രമുഖ ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ ആദിത്യ പഞ്ചോളിയാണ് സെറീനയുടെ ഭർത്താവ്. സെറീനയേക്കാൾ ആറ് വയസ്സിനു ഇളയതാണ് ആദിത്യ. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 32 വർഷങ്ങൾ പിന്നിട്ടു. ഇപ്പോഴും ഇരുവരും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. ഒരു സിനിമാകഥ പോലെയാണ് സെറീനയുടെയും ആദിത്യയുടെയും വിവാഹജീവിതം.

Advertisements

ബോളുവുഡിലെ ഇപ്പോഴത്തെ സൂപ്പർ താരസുന്ദരി കങ്കണ റണാവത്തുമായുള്ള ആദിത്യയുടെ പ്രണയബന്ധം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച വലിയ വാർത്തയാണ്. വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ആദിത്യ പഞ്ചോളി മറ്റ് പ്രണയങ്ങളിലേക്ക് പോയി. നടി പൂജ ബേദിയുമായാണ് ആദിത്യയുടെ ആദ്യ പ്രണയം. പല രാത്രികളിലും പൂജയുടെ ഫ്‌ളാറ്റിൽ ആദിത്യ ഉണ്ടായിരുന്നതായി വാർത്തകൾ പ്രചരിച്ചു.

പൂജയുമായി ഇഷ്ടത്തിലായിരുന്ന കാലത്ത് അവരുടെ ജോലിക്കാരിയായ പെൺകുട്ടി ആദിത്യയ്ക്ക് എതിരെ രംഗത്ത് എത്തിയതും വലിയ വിവാദമായിരുന്നു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പൂജയുടെ ജോലിക്ക് നിൽക്കുന്ന പതിനഞ്ചു വയസുകാരിയായ പെൺകുട്ടിയെ ആദിത്യ പീ, ഡിപ്പി, ച്ചു എന്നായിരുന്നു ആരോപണം.

Also Read
ഞാൻ ജനിച്ചതും വളർന്നതും ഇസ്ലാം ചുറ്റുപാടിൽ തന്നെയാണ്, ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ മാറ്റിത്തരാം: തന്നെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെ ആഞ്ഞടിച്ച് നജിം അർഷാദ്

ഇതോടെ പൂജയുമായിട്ടും താരം തെറ്റി. എന്നാൽ, ഇത്ര വലിയ ആരോപണങ്ങൾക്ക് ഇടയിലും ഭർത്താവിനൊപ്പം ഉറച്ചുനിൽക്കുകയായിരുന്നു സെറീന വഹാബ് ചെയ്തത്. 2004 ലായിരുന്നു കങ്കണയും ആദിത്യയും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. കങ്കണയുടെ അരങ്ങേറ്റ സിനിമയായ ഗ്യാങ്സ്റ്ററിൽ അഭിനയിക്കാൻ സഹായിച്ചത് ആദിത്യയാണ്. ഈ ബന്ധം പിന്നീട് ശക്തമായി.

ഇരുവരും കടുത്ത പ്രണയത്തിലായി. നാലര വർഷത്തോളം ഇരുവരും ഡേറ്റിങ്ങിൽ ആയിരുന്നു. തന്റെ ഭർത്താവ് കങ്കണയുമായി കിടക്ക പങ്കിട്ടിരുന്ന കാര്യം സെറീന പിൽക്കാലത്ത് അറിഞ്ഞു. 2017 ലാണ് ആദിത്യയുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് കങ്കണ തുറന്നുപറഞ്ഞത്. ആദിത്യക്കെതിരെ ലൈം, ഗി ക ആരോപണം എന്ന നിലയിലാണ് കങ്കണ ഇക്കാര്യം ഉന്നയിച്ചത്.

17 വയസ്സുള്ളപ്പോൾ തന്റെ പിതാവിന്റെ പ്രായമുള്ള ആദിത്യ പഞ്ചോളി തന്നെ ക്രൂ, രമാ, യി മർദിച്ചു എന്നാണ് കങ്കണ അന്ന് പറഞ്ഞത്. ശാരീരികമായി ആ, ക്ര മി ച്ചു. ആരും സഹായിക്കാൻ ഉണ്ടായിരുന്നില്ല. തലയിൽ ശക്തിയായി അ, ടി ച്ചു. തന്റെ തലയിൽ നിന്ന് ര, ക്തം വരാൻ തുടങ്ങി. ഇതിനെതിരെ നിയമപരമായി പോകുമെന്നും അന്ന് കങ്കണ പറഞ്ഞിരുന്നു.

തന്നെ ആദിത്യ ചൂഷണം ചെയ്തതായും അന്ന് 17 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നും കങ്കണ ഒരു അഭിമുഖത്തിൽ പറഞ്ഞു. ആദിത്യ തന്നെ ശാരീരികമായി മർ, ദ്ദിച്ചെ ന്നും കങ്കണ ആരോപിച്ചിരുന്നു. സെറീനയ്ക്ക് കാര്യങ്ങൾ മനസിലാകുമെന്നും സെറീന തന്നെ ഒരു മകളെ പോലെയാണ് കാണുന്നതെന്നും അന്ന് കങ്കണ പറഞ്ഞിരുന്നു. എന്നാൽ, കങ്കണയുടെ ആരോപണങ്ങൾക്കെല്ലാം സെറീനയാണ് രൂക്ഷ ഭാഷയിൽ മറുപടി നൽകിയത്.

കങ്കണയുമായി തന്റെ ഭർത്താവ് ഡേറ്റിങ്ങിൽ ആയിരുന്ന കാര്യം അറിയാമെന്ന് സെറീന പറഞ്ഞു. ആദിത്യയുമായുള്ള ബന്ധത്തിൽ വിള്ളലേറ്റതിനു ശേഷമാണ് കങ്കണ ഇതൊരു ആരോപണമായി ഉന്നയിക്കുന്നതെന്ന് സെറീന പറഞ്ഞു. കാര്യങ്ങൾ എല്ലാം കഴിഞ്ഞ് ബന്ധം വേർപ്പെട്ട ശേഷം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല എന്ന നിലപാടായിരുന്നു സെറീനയ്ക്ക്.

Also Read
നിലത്തിരുന്ന് ചക്ക മുറിക്കുന്ന മലയാളത്തിന്റെ പ്രിയ താരത്തെ മനസ്സിലായോ ? സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി ചിത്രങ്ങൾ

തന്റെ ഭർത്താവുമായി കിടക്ക പങ്കിട്ട ഒരാളെ എങ്ങനെ മകളെ പോലെ കാണാൻ സാധിക്കുമെന്നും സെറീന പരസ്യമായി ചോദിച്ചു. കങ്കണയ്‌ക്കെതിരെ സെറീന അക്കാലത്ത് വക്കീൽ നോട്ടീസ് അയച്ചിരുന്നതും ഒക്കെ വലിയ വാർത്തകൾ ആയിരുന്നു.

Advertisement