ഞാൻ ജനിച്ചതും വളർന്നതും ഇസ്ലാം ചുറ്റുപാടിൽ തന്നെയാണ്, ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ മാറ്റിത്തരാം: തന്നെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെ ആഞ്ഞടിച്ച് നജിം അർഷാദ്

231

ഏഷ്യാനെറ്റ് ചാനലിലെ സൂപ്പർ റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായി പിന്നീട് മലയാളികളുടെ പ്രിയ ഗായകനായി മാറിയ താരമാണ് നജീം അർഷാദ്. സിനിമാ പിന്നണി ഗാനരംഗത്തേക്കും എത്തിയ നജീം അർഷാദ് വളരെ വേഗം തന്നെ പ്രേക്ഷകരുടെ ഇഷ്ട ഗായകനായി മാറിയിരുന്നു.

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ഇതിനോടകം തന്നെ അലപിച്ച കഴിഞ്ഞ നജീമിന് ആരാധകരും ഏറെയാണ്. കഴിഞ്ഞ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം നജീമിനെ തേടിയെത്തിയിരുന്നു. കെട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു നജീമിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

Advertisements

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നജീം തന്റെ കരിയറിലെ എല്ലാ സന്തോഷ നിമിഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കുന്ന ഒരാൾ കൂടിയാണ്. ഇപ്പോൾ ഇതാ നജീം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.

തന്നെ കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ച ഓൺലൈൻ മീഡിയയ്ക്ക് മറുപടി നൽകി കൊണ്ടായിരുന്നു നജീം അർഷാദിന്റെ പോസ്റ്റ്. താൻ മുസ്ലീം ആണെന്ന് വിശ്വസിച്ചവർക്ക് മുന്നിൽ ആ രഹസ്യം വെളിപ്പെടുത്തി നജീം അർഷാദ്, താരത്തിന്റെ മാതാപിതാക്കൾ ആരാണെന്ന് അറിയാമോ എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന വാർത്തയ്‌ക്കെതിരെയാണ് നജീം അർഷാദ് പ്രതികരണവുമായി എത്തിയത്.

സ്‌ട്രേഞ്ച് മീഡിയ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വാർത്ത പ്രചരിച്ചിരുന്നത്. ഇതിന്റെ സ്‌ക്രീൻ ഷോട്ടും നജീം പങ്കുവച്ചിട്ടുണ്ട്. നജീമിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ ഉമ്മയുടെ പേര് റഹ്‌മ, പേര് മാറ്റിയിട്ട് 45 വർഷം ആയി. എന്റെ വാപ്പയുടെ പേരു ഷാഹുൽ ഹമീദ്. ഞാൻ ജനിച്ചത് ഇസ്ലാം ചുറ്റുപാടിൽ തന്നെ ആണ് വളർന്നതും, ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ മാറ്റി തരാം. സ്‌ട്രേഞ്ച് മീഡിയ (ലോഡ് പുച്ഛം). (അതിനടിയിൽ കമന്റ് ഇടുന്നവർ ) നിങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക് കൂട്ടാൻ ഈ കോവിഡ് സമയം എന്നെ ജാതി, മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാർത്തകൾ പ്രചരിപ്പിക്കൂ.

ഞാൻ എല്ലാവർക്കും വേണ്ടി പാടും. അത് എന്റെ പ്രാഫഷനാണ് എന്നും നജീം ഫേസ്ബുക്കിൽ കുറിച്ചു. ഈ വാർത്തയിൽ പ്രചരിക്കുന്ന സ്റ്റേറ്റ്‌മെന്റ് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും നജീം ഫേസ്ബുക്കിൽ പോസ്റ്റിൽ പറയുന്നു. ഇതിന് മുമ്പും നജീമിന്റെ ചില വാക്കുകൾ വളച്ചൊടിച്ച് ചിലർ രംഗത്തെത്തിയിരുന്നു.

അന്നും നജീം അവക്ക് ചുട്ടമറുപടി ഫേസ്ബുക്കിലൂടെ നൽകിയിരുന്നു. അതേസമയം, നജീമിന്റെ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. പോകാൻ പറ ഏതോ ഒരു ലോക്കൽ ചാനൽ അവർക്ക് റീച്ചും, ലൈക്കും കിട്ടാനായ് എത്ര വൃത്തികെട്ട മാർഗ്ഗവും സ്വീകരിയ്ക്കും. മനോഹരമായ ശബ്ദത്തിനുടമയായ നല്ലൊരു ഗായകനായ നജീമിനെ ഐഡിയ സ്റ്റാർ കാലഘട്ടം തൊട്ടേ എല്ലാവർക്കുമറിയാം എന്നായിരുന്നു ഒരാൾ പങ്കുവച്ച കമന്റ്.

ആരുടെ എങ്കിലും കുടുംബത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലേൽ ഈ ഓൺലൈൻ മഞ്ഞ പത്രങ്ങൾക്ക് റീച്ചു കിട്ടില്ലാ അതാഭാഗ്യത്തിനു മതം മറ്റാനെ ശ്രമിച്ചുള്ളൂ നജീം ഒരു അധോലോക കള്ളക്കടത്തിന്റെ കണ്ണിയാണെന്നൊന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു മറ്റൊരാൾ പങ്കുവച്ച കമന്റ്.

നേരത്തെയും തനിക്കെതിരെ വർഗീയപരമായ പ്രചരണം നടക്കുന്നുണ്ടെന്ന് ആരോപിച്ച് താരം രംഗത്തെത്തിയിരുന്നു. തന്റെ മാതാപിതാക്കൾ മിശ്ര വിവാഹിതരായിരുന്നെന്നും ഉമ്മ ഹിന്ദുവാണെന്നും പിന്നീട് മതം മാറിയതാണെന്നും നജീം ഒരു ചാനൽ പരിപാടിക്കിടെ പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ വളച്ചൊടിച്ചായിരുന്നു അന്ന് നജീമിനെതിരെ പ്രചരണം നടന്നത്. ഞാൻ ജാതീയമായി ഒന്നും പറഞ്ഞിട്ടില്ല.

എന്റെ ഉമ്മയും വാപ്പയും ഇന്റർകാസ്റ്റ് മാര്യേജ് ആയിരുന്നു. കൺവർട്ടഡ് ആയി ഇസ്ലാം മതം സ്വീകരിച്ചു. അങ്ങന ഒരു ചുറ്റുപാടിൽ തന്നെ ആണ് ഞാൻ വളർന്നിട്ടുള്ളതും. പിന്നെ എന്റെ സംഗീതം അതിനു ജാതിയില്ല മതമില്ല എന്നായിരുന്നു നജീം അന്ന് ഫേസ്ബുക്കിൽ കുറിച്ചത്.

Advertisement